വെള്ളിയാഴ്‌ച, ജൂലൈ 03, 2009

കണ്ണാടി


തകര്‍ന്ന കണ്ണാടിയില്‍
പലതായ് തെളിയും മുഖം
പരിചിതമല്ലാത്ത പോല്‍
പലവഴി നോക്കിടുന്നു....!
എനിക്കിനി കണ്ണാടി വേണ്ട
ചങ്ങാതിയായ് നീയുണ്ടല്ലൊ.
ഇരവിന്‍ ഇരുള്‍ പാവില്‍
ഇഴചേര്‍ന്ന പകല്‍ കാണാന്‍
പകല്‍ പെറ്റ നിഴല്‍ മായ്ക്കാന്‍
പൊരിയുമെരി വെയിലാവാന്‍
പൊട്ടിയ ചില്പാളിയില്‍
പരമായ് തെളിയും മുഖം
ഇതിലേതെന്റേതെന്ന്
അറിയാന്‍ തിരിച്ചേകാന്‍
എനിക്കിനി കണ്ണാടി വേണ്ട
ചങ്ങാതിയായ് നീയുണ്ടല്ലൊ.


9 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ചങ്ങാതി നന്നായാല്‍ പിന്നെ കണ്ണാടി വേണ്ടല്ലൊ....:)

കണ്ണനുണ്ണി പറഞ്ഞു...

പക്ഷെ ഇപ്പൊ ഒകെ ചങ്ങാതിമാരില്‍ ഒറിജിനല്‍ ആരാ ദ്യുപ്പ് ആരാ എന്ന് തിരിച്ചറിയാന്‍ ഒക്കില്ലാ ....പൊട്ടിയ ചില്ലിന്റെ ഒരു പീസ് എടുത്തു കയ്യില്‍ വെക്കുട്ടോ....
ഹി ഹി ....നന്നായ്യി പ്രയാന്‍ ജി

neeraja{Raghunath.O} പറഞ്ഞു...

hai..nice...

ശ്രീ പറഞ്ഞു...

"എനിക്കിനി കണ്ണാടി വേണ്ട
ചങ്ങാതിയായ് നീയുണ്ടല്ലൊ"

ഇഷ്ടമായ് മാഷേ :)

the man to walk with പറഞ്ഞു...

ishtaayi

വരവൂരാൻ പറഞ്ഞു...

ഇരവിന്‍ ഇരുള്‍ പാവില്‍
ഇഴചേര്‍ന്ന പകല്‍ കാണാന്‍
പകല്‍ പെറ്റ നിഴല്‍ മായ്ക്കാന്‍
പൊരിയുമെരി വെയിലാവാന്‍

ഇഷ്ടപ്പെട്ടു ഈ വരികൾ..

എനിക്കിനി ചങ്ങാതി വേണ്ട
കണ്ണാടിയായ് നീയുണ്ടല്ലൊ

പ്രയാണ്‍ പറഞ്ഞു...

കണ്ണനുണ്ണി കാര്യം ശരിയാണല്ലൊ അതു ഞാനോര്‍ത്തില്ല...:)
നീരജ, ശ്രീ,the man to walk with നന്ദിയുണ്ട് വന്നതിന്ന്.
വരവൂരാന്‍ ഈ കണ്ണാടി സ്ഥാനത്തിന് നന്ദി.....:)

വയനാടന്‍ പറഞ്ഞു...

നന്നായിരിക്കുന്നു കണ്ണാടീത്തുണ്ടുകൾ

Bindhu Unny പറഞ്ഞു...

തകര്‍ന്ന കണ്ണാടി പോവട്ടെ. ചങ്ങാതി പോരട്ടെ.
:-)