കോഴിക്കോട്ടേക്ക്
തൃശ്ശൂരില്‍നിന്നും
ആറുമണിക്കുള്ള പാസഞ്ചര്‍
ഏഴേകാലിനുമുന്നേ
ഷോര്‍ണ്ണൂരെത്തുമെന്നും
പാലക്കാട് നിന്നും
നിലമ്പൂര്‍ വണ്ടിവരും വരെ
അഞ്ചോപത്തോമിനുറ്റ്
നിര്‍ത്തിയിടുമെന്നും
അന്നത്തേപോലെ
സ്റ്റേഷനിലിറങ്ങി
മുന്നിലുള്ള സ്റ്റാളില്‍
നിരത്തിവെച്ച എണ്ണപ്പാലഹാരങ്ങളെ
ഉഴുന്നുവട
പരിപ്പുവട
പൂരിഭാജി
സമോസ
ബോണ്ട
എന്നിങ്ങിനെ
കണ്ണുഴിഞ്ഞ്
പഴംപൊരിയില്ലേയെന്ന് ചോദിച്ച്
കടക്കാരന്‍റെ തിളപ്പിച്ചൊഴിച്ച നോട്ടത്തില്‍ പൊളളി
എന്നാ രണ്ടുഴുന്നുവടയെന്ന് പറഞ്ഞ്
പണം കൊടുത്ത്
തിരിച്ചുവരാനുള്ള സമയമുണ്ടായിട്ടും
അതിലേറെ, വിശപ്പുണ്ടായിരുന്നിട്ടും
ഇറങ്ങാതെ
വണ്ടിയില്‍ത്തന്നേയിരുന്നത്
ഇരുപത്തിനാലാം നമ്പര്‍ സൈഡ്സീറ്റില്‍നിന്നും
ഒരിയ്ക്കലും കൂട്ടിമുട്ടാത്ത
പാളങ്ങളിലേക്ക് നോക്കിയിരുന്നത്
അപ്പോള്‍ അതിലൂടെ ഇരമ്പിപ്പാഞ്ഞൊരു വണ്ടി പോയത്
ഉറപ്പായും അതിന്നു തന്നെയാവണം.
നിര്‍ത്തിയിട്ട വണ്ടിയില്‍
ഉറക്കച്ചടവോടെ പാഞ്ഞുവന്നൊരെഞ്ചിന്‍
പതുക്കെ കൂടിച്ചേര്‍ന്നപോലെയൊരിടി...
അത്ര പതുക്കെയായിരുന്നു
ഓരോര്‍മ്മ വന്നുമ്മവെച്ചത്!
ആറുമണിക്കുള്ള പാസഞ്ചര്‍
ഏഴേകാലിനുമുന്നേ
ഷോര്‍ണ്ണൂരെത്തുമെന്നും
പാലക്കാട് നിന്നും
നിലമ്പൂര്‍ വണ്ടിവരും വരെ
അഞ്ചോപത്തോമിനുറ്റ്
നിര്‍ത്തിയിടുമെന്നും
അന്നത്തേപോലെ
സ്റ്റേഷനിലിറങ്ങി
മുന്നിലുള്ള സ്റ്റാളില്‍
നിരത്തിവെച്ച എണ്ണപ്പാലഹാരങ്ങളെ
ഉഴുന്നുവട
പരിപ്പുവട
പൂരിഭാജി
സമോസ
ബോണ്ട
എന്നിങ്ങിനെ
കണ്ണുഴിഞ്ഞ്
പഴംപൊരിയില്ലേയെന്ന് ചോദിച്ച്
കടക്കാരന്‍റെ തിളപ്പിച്ചൊഴിച്ച നോട്ടത്തില്‍ പൊളളി
എന്നാ രണ്ടുഴുന്നുവടയെന്ന് പറഞ്ഞ്
പണം കൊടുത്ത്
തിരിച്ചുവരാനുള്ള സമയമുണ്ടായിട്ടും
അതിലേറെ, വിശപ്പുണ്ടായിരുന്നിട്ടും
ഇറങ്ങാതെ
വണ്ടിയില്‍ത്തന്നേയിരുന്നത്
ഇരുപത്തിനാലാം നമ്പര്‍ സൈഡ്സീറ്റില്‍നിന്നും
ഒരിയ്ക്കലും കൂട്ടിമുട്ടാത്ത
പാളങ്ങളിലേക്ക് നോക്കിയിരുന്നത്
അപ്പോള്‍ അതിലൂടെ ഇരമ്പിപ്പാഞ്ഞൊരു വണ്ടി പോയത്
ഉറപ്പായും അതിന്നു തന്നെയാവണം.
നിര്‍ത്തിയിട്ട വണ്ടിയില്‍
ഉറക്കച്ചടവോടെ പാഞ്ഞുവന്നൊരെഞ്ചിന്‍
പതുക്കെ കൂടിച്ചേര്‍ന്നപോലെയൊരിടി...
അത്ര പതുക്കെയായിരുന്നു
ഓരോര്‍മ്മ വന്നുമ്മവെച്ചത്!