വെള്ളിയാഴ്‌ച, സെപ്റ്റംബർ 12, 2008

കുട്ടിക്കവിത

പഴുത്ത പ്ലാവില വീണതുകണ്ടു
ചിരിച്ചൊരു പച്ചപ്ലാവില
പിന്നെ കാറ്റിന്‍ കൈകളിലേറി
പാറ്റിഅകറ്റിയ പാവം പ്ലാവില
പഴുത്ത പ്ലാവില, ചെന്നൊരു
ചെറു വൃക്ഷത്തിന്‍ ചുവടെ
വളമായ് വരമായ് ജീവാത്മാവായ്
പടരും തണലായ്‌ കണ്മത് കാണ്‍കെ
നിന്നു തപിച്ചൊരു പച്ച പ്ലാവില...


a