തിങ്കളാഴ്‌ച, ജൂലൈ 13, 2009

കവിതയില്ലാക്കവിത


ഒച്ചുകള്‍....
ചൂണ്ടിവരുന്ന വിരലുകള്‍
തന്റെ നേരെ തിരിയും മുമ്പെ
ഒളിക്കാന്‍ കൊട്ടാരം
കൂടെ കൊണ്ടുനടക്കുന്നവര്‍.
തിരകള്‍....
തീരത്തിനെ കൊള്ളയടിച്ച്
കടലില്‍ മറയുമ്പോള്‍
പഴിചാരപ്പെടുന്നത്
കടലു മാത്രം.
ചൂട്....
ശീതീകരിച്ച മുറിയില്‍ നിന്നും
തണുത്ത കാറിലേക്ക്
കയറും വരെയുള്ള സമയംകൊണ്ട്
നമ്മള്‍ വിയര്‍ത്തൊഴുകിയിരിക്കും.
മഴ .....
ഇടമുറിയാതെ പെയ്യുമ്പോഴും
നമ്മളതറിയുന്നത്
ഓഴുകിനിറയുന്ന
ജലനിരപ്പിലൂടെ.
പുഴ......
കിട്ടിയതെല്ലാം സ്വീകരിച്ച്
ഭാവഭേദങ്ങളില്ലാതെ
കാലാകാലം കടലിലേക്ക്
ഒഴുകിക്കൊണ്ടേയിരിക്കും.


2 അഭിപ്രായങ്ങൾ:

കണ്ണനുണ്ണി പറഞ്ഞു...

കണ്ണന്‍...
ബൂലോഗത്തെ നല്ലനല്ല പോസ്റ്റൊക്കെ വായിച്ചു
പരിഭവങ്ങളില്ലാതെ...
കാലാകാലം....
കമന്റ്‌ ഇട്ടുകൊണ്ടേ ഇരിക്കും....


ഹിഹി നന്നായിട്ടുണ്ട് പ്രയാന്‍ ജി ,,, :)

പ്രയാണ്‍ പറഞ്ഞു...

അതു കലക്കി കണ്ണനുണ്ണി....:)