ബുധനാഴ്‌ച, ജൂലൈ 22, 2009

മേഘച്ചിറകുമായി......!


പനിത്തുള്ളലില്‍
പുതപ്പിനടിയില്‍
ആകാശത്തിലും
ഭൂമിയിലുമല്ലാതെ
മേഘച്ചിറകുമായി
പറന്നു നടക്കുമ്പോള്‍
സ്വര്‍ഗ്ഗം വളരെയടുത്ത്.....!
കുസൃതിയില്‍ പൊതിഞ്ഞ്
നീയെറിഞ്ഞ ചോദ്യം....
എന്തുകൊണ്ട് സ്വര്‍ഗ്ഗം?
കിനാപ്പടിയില്‍
നീ തട്ടിയുടച്ച
കണിക്കുടങ്ങളിലൊന്ന്,
നിന്റെ വാക്കുകളുടെ
മുള്‍മുന കൊണ്ട് നീ
മുറിവേല്‍പ്പിച്ചവരിലാരോ,
ഗ്യാസ്ചേംമ്പറില്‍
നീ കുരുതി കൊടുത്ത
പാറ്റകളും ഉറുമ്പുകളും,
നീ പോലുമറിയാതെ
നിന്നില്‍ പതിച്ച
ശാപത്തിന്റെ നിഴല്‍ .....
ശരിയാണ്,പക്ഷെ....
ഇതെല്ലാം നിനക്കും കൂടി
വേണ്ടിയായിരുന്നില്ലെ....

നരകത്തിന്റെ പൂമുഖത്ത്
നമുക്ക് വീണ്ടുമൊന്നിക്കാം
ഞാന്‍ കാത്തിരിക്കും...


7 അഭിപ്രായങ്ങൾ:

Typist | എഴുത്തുകാരി പറഞ്ഞു...

നരകത്തിന്റെ പൂമുഖത്തായാലും കാത്തിരിക്കാനാളുണ്ടാവുക നല്ലതല്ലേ?

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ഇനി നേരെ നരകത്തിലേക്ക് വണ്ടി പിടിച്ച് പോയാല്‍ മതിയല്ലെ?

വരവൂരാൻ പറഞ്ഞു...

പനിത്തുള്ളലില്‍
പുതപ്പിനടിയില്‍
ആകാശത്തിലും
ഭൂമിയിലുമല്ലാതെ
മേഘച്ചിറകുമായി
പറന്നു നടക്കുമ്പോള്‍
സ്വര്‍ഗ്ഗം വളരെയടുത്ത്

നന്നായിരിക്കുന്നു ആശംസകൾ

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

അപ്പോ നരകം ഉറപ്പിച്ചു അല്ലെ... ??

കണ്ണനുണ്ണി പറഞ്ഞു...

ശ്ശൊ അപ്പൊ നമ്മള് തമ്മില്‍ ഇനി എങ്ങനെയാ കണ്ടു മുട്ടുക.. ഞാന്‍ ടിക്കറ്റ്‌ എടുത്തേ സ്വര്‍ഗതിനായിരുന്നു

പ്രയാണ്‍ പറഞ്ഞു...

എഴുത്തുകാരി വളരെ സത്യമാണ് പറഞ്ഞത്.

വെട്ടിക്കാടെ നരകത്തിലേക്ക് വണ്ടി പിടിച്ചുപോകാന്‍ പണം ചെലവാക്കുന്ന പ്രശ്നമില്ല. വല്ല ലിഫ്റ്റും കിട്ട്യാ നോക്കാം.ഗസ്റ്റപ്പിയറന്‍സിന് നന്ദി.

വരവൂരാന്‍ ആശംസകള്‍ക്ക് ഒരുപാട് നന്ദിയുണ്ട്...

സന്തോഷ് ഗംഗയില്‍ മുങ്ങി നിവര്‍ന്നാല്‍ വീണ്ടും സ്വര്‍ഗ്ഗം ഒറപ്പാക്കാലോ.....

കണ്ണനുണ്ണി നമുക്ക് തൃശങ്കുസ്വര്‍ഗ്ഗത്തില്‍ വെച്ച് കാണാം.....

ജ്വാല പറഞ്ഞു...

പനിത്തുള്ളലില്‍ മേഘച്ചിറകുമായി പറന്ന് സ്വര്‍ഗ്ഗത്തിന്റെ അടുത്തെത്തിയ കിനാവ് മുറിയേണ്ടായിരുന്നു....യാഥാര്‍ത്ഥ്യവും കിനാവും തമ്മിലുള്ള അന്തരം.