ബോധാബോധങ്ങള്‍ക്കിടയിലൊരു
ഒരു കുഞ്ഞ് കലുങ്കില്‍
ഒരുപുറത്തിരുന്ന് ഭൂതവും വര്‍ത്തമാനവും
കൂകിവിളിക്കുന്നുണ്ടാവണം ...
മറുപുറത്ത് ഭാവിയപ്പോള്‍
ഒരു ഗൂഢസ്മിതവുമായി ഇരിക്കുന്നുണ്ടാവും .
കലുങ്ക് കടന്നുപോകുമ്പോള്‍
ഓര്‍മ്മകളില്‍ തങ്ങിയതിന്‍റെ
പൊട്ടും പൊടിയുമാവണം
ജീവിതമെന്ന് ഉരുണ്ട് പിരണ്ട് നടന്നുപോകുന്നത്..
തിരികെയെടുക്കാന്‍ കഴിയാത്തവ
കടലില്‍ കലക്കിയ കായം പോലെ
രസനയുടെ ഏതോ ഒരു തരിമ്പില്‍
ഇടയ്ക്കെപ്പോഴോ അടയാളപ്പെടുത്തി മറയും...
കിട്ടിപ്പോയി എന്നു തിരിച്ചറിയും മുന്‍പ്
പാഞ്ഞെത്തിയ ഒരു തിരയില്‍
നഷ്ടപ്പെട്ടെന്ന് തീര്‍ച്ചയാവുന്ന ചിലത്.....
നഷ്ടപ്പെട്ടെന്ന് തീര്‍ച്ചയാവുന്ന ചിലത്.....
4 അഭിപ്രായങ്ങൾ:
ഭാവിക്കെ[പ്പോഴും ഗൂഢമന്ദഹാസമാണ്. ഒരുകണക്കിന് അതാണ് നല്ലതും!
കാലമിമ്മട്ടിലെത്ര ചെമ്മഷിച്ചിത്രങ്ങൾ
ചാലേ വരയ്ക്കുന്നു മായ്ക്കുന്നു ലീലയായ്..! - (ഇടശ്ശേരി )
മനോഹരമായ കവിത
ശുഭാശംസകൾ......
Kalunkil irikkunnathu kollam....police pidikkathe nokkanam
മനോഹരമായ കവിത ishttayi
njan ningaleppole vallyakaviyonnum alla eannalum idakkidakku kuthikkurikkarun vallappozhum onnu vayikkane http://arjunputhusseri.blogspot.in/
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ