ശനിയാഴ്‌ച, ഒക്‌ടോബർ 24, 2009

നാളെയിന്നാവുമ്പോള്‍................




പൂരം കൊടിയേറുമ്പോള്‍
ആരും ഓര്‍കാറില്ല.....

ഉറങ്ങിക്കിടക്കുന്ന മണ്‍തരികള്‍
ഗതവേഗം കൊണ്ട് ചലിതങ്ങളാവുമ്പോള്‍
തിമില മദ്ദളങ്ങള്‍
പെരുക്കി പെരുകുമ്പോള്‍
നാളയെപ്പറ്റി ആരോര്‍ക്കാന്‍..............

നാളെ ഇന്നാവുമ്പോള്‍
ഇന്നലെയുടെ ഓര്‍മ്മകളുമായി
ഏതൊക്കെയോ ധ്വനിതങ്ങള്‍..........

പതിഞ്ഞ കുഴല്‍വിളികള്‍
ആടിത്തളര്‍ന്ന ചിലമ്പിന്റെ
ആലസ്സ്യ ചിണുക്കങ്ങള്‍
തിടമ്പിറക്കിയകലുന്ന
ചിന്നം
വിളികള്‍...............

ഇന്നലെയുടെ വളക്കിലുക്കം
ഓര്‍മ്മച്ചിമിഴില്‍ അടുക്കിവെച്ചിട്ടും
ചങ്ങലക്കണ്ണികളാക്കി തളച്ചിട്ടിട്ടും
കേള്‍ക്കേണ്ടെന്ന് താഴ്പ്പൂട്ടിട്ടിട്ടും
കുതറിക്കുലുങ്ങി ഓടിയെത്തി
മഴവില്‍ തേരൊരുക്കുമ്പോള്‍
കയറിപ്പോവാതിരിക്കുന്നതെങ്ങനെ..........

5 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

നാളെ ഇന്നാവുമ്പോള്‍
ഇന്നലെയുടെ ഓര്‍മ്മകളുമായി
ഏതൊക്കെയോ ധ്വനിതങ്ങള്‍..........

വരവൂരാൻ പറഞ്ഞു...

ഇന്നലെയുടെ വളക്കിലുക്കം
ഓര്‍മ്മച്ചിമിഴില്‍ അടുക്കിവെച്ചിട്ടും
ചങ്ങലക്കണ്ണികളാക്കി തളച്ചിട്ടിട്ടും
കേള്‍ക്കേണ്ടെന്ന് താഴ്പ്പൂട്ടിട്ടിട്ടും
കുതറിക്കുലുങ്ങി ഓടിയെത്തി
മഴവില്‍ തേരൊരുക്കുമ്പോള്‍
കയറിപ്പോവാതിരിക്കുന്നതെങ്ങനെ..........

ആശംസകൾ

Typist | എഴുത്തുകാരി പറഞ്ഞു...

നാളെയപ്പറ്റി ഇന്നോര്‍ത്തില്ലെങ്കിലും, ഇന്നലെയപ്പറ്റി, ഇന്നലെയുടെ മേളപ്പെരുക്കങ്ങളേപ്പറ്റി ഇന്നോര്‍ക്കുമ്പോള്‍ ഒരു കുഞ്ഞു നൊമ്പരം.

വയനാടന്‍ പറഞ്ഞു...

ഇന്നു ഇന്നലെ നാളെ... ആകെ ആശയക്കുഴപ്പമായി....

എന്നാലും ഇന്നലേകൾ തേരുമായി വരുമ്പോൽകയറിപ്പോകുക തന്നെ.
:)

പ്രയാണ്‍ പറഞ്ഞു...

വരവൂരാന്‍ , എഴുത്തുകാരി, വയനാടന്‍ നന്ദിയുണ്ട് ഈ ഓര്‍മ്മകള്‍ക്ക്............