ചൊവ്വാഴ്ച, ഒക്‌ടോബർ 20, 2009

കാറ്റ്......................


കാറ്റു പറഞ്ഞുകൊണ്ടേയിരുന്നു........

തഴുകിയൊതുക്കിയ

കുറുനിരകളെപ്പറ്റി........

ആട്ടിയുറക്കിയ

തൊട്ടിലിനെപ്പറ്റി.........

ആറ്റിയുണക്കിയ

കണ്ണുനീരിനെപ്പറ്റി..........

ഊഞ്ഞാലാട്ടിയ

അപ്പൂപ്പന്‍താടിയെപ്പറ്റി.....

മരത്തിനെ ഇക്കിളിയിട്ട്

വട്ടം ചുറ്റിയപ്പോള്‍

പറയാതൊളിപ്പിച്ച

പലതുമുണ്ടായിരുന്നു....!

പറത്തിയകറ്റിയ

മഴമേഘങ്ങളെപ്പറ്റി..........

തല്ലിക്കൊഴിച്ച

ഇലകളെപ്പറ്റി...........

വാടിക്കരിഞ്ഞ

പൂക്കളെപ്പറ്റി........

പിഴുതുമറിച്ചിട്ട

പടുമരങ്ങളെപ്പറ്റി.............

മരത്തിനെ ഇക്കിളിയിട്ട്

കാറ്റ് വട്ടം ചുറ്റി........

മരം വീഴുന്നത് നോക്കി

മരം വെട്ടിയും..........

9 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

എന്തൊരു കാറ്റാണിവിടെ..........:)

വരവൂരാൻ പറഞ്ഞു...

ആറ്റിയുണക്കിയ
കണ്ണുനീരിനെപ്പറ്റി
പറത്തിയകറ്റിയ
മഴമേഘങ്ങളെപ്പറ്റി
തല്ലിക്കൊഴിച്ച
ഇലകളെപ്പറ്റി

കാറ്റ്.
പറയാതൊളിപ്പിച്ച
പലതുമുണ്ടായിരുന്നു....!

പക്ഷെ എല്ലാം കേൾപ്പിച്ചപോലെ തോന്നി

കണ്ണനുണ്ണി പറഞ്ഞു...

കാറ്റ് പറഞ്ഞു കൊണ്ടേ ഇരുന്നു.. വീണ്ടും

ഹരീഷ് തൊടുപുഴ പറഞ്ഞു...

ചേച്ചീ;
നല്ല കവിത..!!
എനിക്കിഷ്ടമായി..

Typist | എഴുത്തുകാരി പറഞ്ഞു...

കാറ്റ്, ഇനിയും പറഞ്ഞുകൊണ്ടേയിരിക്കും ഇതൊക്കെ തന്നെ.

ഗൗരിനാഥന്‍ പറഞ്ഞു...

ലളിതം, മനോഹരം, അര്‍ത്ഥവത്തായത്... വരികള്‍ക്കിടയിലെ അകലം കൂട്ടിയിരുന്നേല്‍ വായിക്കാന്‍ സുഖമായേനെ

VEERU പറഞ്ഞു...

കാറ്റ് തകർക്കുകയാണല്ലോ..
കവിതയും !!!!

പാവത്താൻ പറഞ്ഞു...

കാറ്റ്;പറഞ്ഞതും കേട്ടു പറയാഞ്ഞതും കേട്ടു.പറയാതെ പറഞ്ഞതും കേട്ടു.പക്ഷെ അക്കക്കളിയോളം ഇഷ്ടമായില്ല.

പ്രയാണ്‍ പറഞ്ഞു...

വരവൂരാന്‍ ,കണ്ണനുണ്ണീ, ഹരീഷ്, എഴുത്തുകാരി, ഗൗരീനാഥന്‍, വീരു, പാവത്താന്‍.... പോട്ടെ കാറ്റല്ലെ......:) പാവത്താന്‍ അക്കക്കളി പോലെ വീണ്ടുമൊന്നു വരുത്താന്‍ ഭാവന വരുന്ന മെഷ്യന്‍ കിട്ട്വോ...........