വെള്ളിയാഴ്‌ച, ഒക്‌ടോബർ 09, 2009

അക്കക്കളി................


കലണ്ടറിലെ അക്കങ്ങളുടെ
ചതുരങ്ങള്‍ ചാടിചാടി
പിന്നോക്കം പോവാന്‍
നല്ല രസമാണ്....
ഇന്നലെയും മിനിയാന്നും
നാലാന്നാളും ചാടി
മുന്നോട്ടെത്തുമ്പോള്‍

ചില അക്കങ്ങളുടെ
പിറകില്‍ നിന്ന്
സ്നേഹത്തോടെ നീളുന്ന
എന്നോ കൈവിട്ട
ചില കൈകള്‍.....!
അക്കമ്പക്കം പറഞ്ഞ്
അക്കുത്തിക്കുത്ത് കളിച്ച്
നേരം വൈകുമ്പോള്‍
ഇന്ന് നീട്ടിവിളിക്കും......
മടിച്ച് മടിച്ച് തിരികെ
പോരുമ്പോഴും നീട്ടിയ
കൈകള്‍ അതേപോലെ......
ഒരു വിരല്‍സ്പര്‍ശത്തിന്റെ
ത്വരിത സാധ്യതയിലാണ്
ഇന്നലെ അച്ഛന്റെ
മടിയില്‍ കയറിയിരുന്നത്....!
ചേച്ചിയുടെ പുസ്തകം
കത്രികകൊണ്ട് വെട്ടിയത്......
അച്ഛന്‍ തല്ലാന്‍ വന്നപ്പോള്‍
അമ്മയുടെ വയറ്റിലൊളിച്ചത്
അവിടന്നു പുറത്തിറങ്ങാന്‍
വയ്യെന്ന് മടിച്ചിരുന്നപ്പോള്‍
ഇന്നുവന്ന് ചെവിക്കു പിടിച്ചത്....
നാളെയും പോകണം......
നാളെ, മറ്റന്നാള്‍,നാലാന്നാള്‍
അക്കക്കള്ളികളില്‍ ചാടി ചാടി
അക്കങ്ങള്‍ ഇല്ലാതാവുന്ന
ഒരു ദിവസം നോക്കി.........

7 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

അക്കമ്പക്കം പറഞ്ഞ്
അക്കുത്തിക്കുത്ത് കളിച്ച്
നേരം വൈകുമ്പോള്‍
ഇന്ന് നീട്ടിവിളിക്കും......

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

കാലത്തിലൂടെ ഒരു തിരിച്ചു പോക്ക് !!
സുഖകരമായ അനുഭവം തന്നെ.

പാവത്താൻ പറഞ്ഞു...

മനോഹരമായിരിക്കുന്നു. ഈ തിരിച്ചു പോക്ക് എല്ലാവരുടെയും ഒരു സ്വപ്നം തന്നെ. വളരെ സുന്ദരമായി പറഞ്ഞിരിക്കുന്നു..

ഹരീഷ് തൊടുപുഴ പറഞ്ഞു...

ആശംസകൾ ചേച്ചീ..

പ്രയാണ്‍ പറഞ്ഞു...

അനില്‍, പാവത്താന്‍ ഹരീഷ് നന്ദി ....വന്നതിന്നും അഭിപ്രായത്തിന്നും.

ഗീത പറഞ്ഞു...

ഈ പറയുന്നപോലൊന്ന് തിരിച്ചുപോകാന്‍ കഴിഞ്ഞെങ്കില്‍! അമ്മയുടെ വയറ്റിലൊളിക്കാന്‍ കഴിഞ്ഞെങ്കില്‍!

Rajendran Pazhayath പറഞ്ഞു...

I like futur;becas,
it contain expectation.
Past remeber me lost things,
which bought sadness,
Presentis fill with bore,
also consious me,no way
return to past
Belive in future,that
put away from suicide
Future make man alive