ബുധനാഴ്‌ച, ജൂലൈ 15, 2009

അല്പം രാഷ്ട്രീയം

രണ്ടു മൂന്നുദിവസങ്ങള്‍ പോളിറ്റ്ബ്യൂറോ ന്യൂസ് കേട്ട് കേട്ട് അജീര്‍ണ്ണം പിടിച്ചപ്പോള്‍ പുറത്ത് വന്ന വരികളാണ് ഇത്......വരക്കാന്‍ സമയം കിട്ടാഞ്ഞതിനാലാണ് വരികള്‍ മാത്രമായി ഇട്ടത്.
അതേതായാലും നന്നായെന്നു തോന്നുന്നു......


ഒച്ചുകള്‍....
ചൂണ്ടിവരുന്ന വിരലുകള്‍
തന്റെ നേരെ തിരിയും മുമ്പെ
ഒളിക്കാന്‍ കൊട്ടാരം
കൂടെ കൊണ്ടുനടക്കുന്നവര്‍.


തിരകള്‍....
തീരത്തിനെ കൊള്ളയടിച്ച്
കടലില്‍ മറയുമ്പോള്‍
പഴിചാരപ്പെടുന്നത്
കടലു മാത്രം.


ചൂട്....
ശീതീകരിച്ച മുറിയില്‍ നിന്നും
തണുത്ത കാറിലേക്ക്
കയറും വരെയുള്ള സമയംകൊണ്ട്
നമ്മള്‍ വിയര്‍ത്തൊഴുകിയിരിക്കും.


മഴ .....
ഇടമുറിയാതെ പെയ്യുമ്പോഴും
നമ്മളതറിയുന്നത്
ഓഴുകിനിറയുന്ന
ജലനിരപ്പിലൂടെ.


പുഴ......
കിട്ടിയതെല്ലാം സ്വീകരിച്ച്
ഭാവഭേദങ്ങളില്ലാതെ
കാലാകാലം കടലിലേക്ക്
ഒഴുകിക്കൊണ്ടേയിരിക്കും.


10 അഭിപ്രായങ്ങൾ:

Sabu Kottotty പറഞ്ഞു...

:):):)

കണ്ണനുണ്ണി പറഞ്ഞു...

ചിത്രങ്ങള്‍ വന്നപ്പോ ആശയം കൂടുതല്‍ വ്യക്തമായി...
കൊള്ളാം ട്ടോ

വയനാടന്‍ പറഞ്ഞു...

ഗംഭീരം .വിശേഷിച്ച്‌
ഒച്ചുകള്‍....
പറയാതെ വയ്യ!

Typist | എഴുത്തുകാരി പറഞ്ഞു...

ചിത്രങ്ങള്‍ കൂടിയായപ്പോള്‍ ശരിക്കും മനസ്സിലായി. അവസാനത്തെ വരികളും ചിത്രവുമാണെനിക്കു കൂടുതല്‍ ഇഷ്ടമായതു്.

വരവൂരാൻ പറഞ്ഞു...

സത്യസന്ധമായ കാഴ്ച്ചപാടുകൾ...ഗംഭീരം.. ആശംസകൾ

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

വളരെ ഇഷ്ടമായി ഈ വരയും ഒപ്പം വരികളും..

പ്രയാണ്‍ പറഞ്ഞു...

കൊട്ടോട്ടിക്കാരന്‍ ....സ്വാഗതം...:)
കണ്ണനുണ്ണി.....double thanks.
വയനാടന്‍, എഴുത്തുകാരി,വരവൂരാന്‍, പകല്‍ക്കിനാവന്‍ നന്ദി നല്ല വാക്കുകള്‍ക്ക്.

Bindhu Unny പറഞ്ഞു...

സൂപ്പറായിട്ടുണ്ട് ട്ടോ, വരിയും വരയും
:-)

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

പ്രായന്‍ കലക്കി ഓരോ വരിയും ....അഭിനന്ദനങ്ങള്‍ ഈ തുറന്നു വച്ച കണ്ണുകള്‍ക്ക്‌....ആശംസകള്‍ നിന്‍റെ ക്ഷുഭിത യൌവനത്തിന്‌.....നന്ദി നിന്‍റെ പ്രതികരണങ്ങളെ ഇവിടെ ഞങ്ങള്‍ക്കു മുന്‍പില്‍ ഇറക്കിവെച്ചതിന്‌.

പ്രയാണ്‍ പറഞ്ഞു...

ബിന്ദു , സന്തോഷ് വളരെ സന്തോഷമുണ്ട് വന്നതിന്നും ഈ അഭിപ്രയങ്ങള്‍ക്കും.