ചൊവ്വാഴ്ച, ജനുവരി 06, 2009

കാക്ക......?


കാക്കയ്ക്കിന്ന് ചോറു കൊടുക്കാന്‍ മറന്നു ....

കണ്ണടക്കു മുകളിലൂടെ നോക്കി ചോറുമെടുത്ത്

അമ്മ കിഴക്ക്വോര്‍ത്തേക്ക്..പാഞ്ഞു.

അറിയാതെ വന്നു പോയതാവം.. .

അമ്മയുടെ സ്വരത്തില്‍ കുറ്റബോധത്തിന്റെ

കഴുകിയാലും പോവാത്ത വഴുവഴുപ്പുകള്‍....

മുറ്റത്ത് തുണിയിടാന്‍ പോവുമ്പോഴൊക്കെ

അമ്മയുടെ കണ്ണ് തൈത്തെങ്ങിലാണ്.

വല്ലാത്തൊരു പ്രത്യാശയുള്ള നോട്ടം...

ആരെങ്കിലും കണ്ടാല്‍ തെറ്റു ചെയ്ത

സ്കൂള്‍ കുട്ടിയുടെ മുഖഭാവം...അല്ലെങ്കില്‍

ഞാനൊന്നുമറിഞ്ഞില്ലേയെന്ന്.. .

കിഴക്ക്വോര്‍ത്ത് അമ്മ കാക്കയോട്

പായ്യാരം പറഞ്ഞു കൊണ്ടിരുന്നു

വൈകി പോയതിന്റെ ക്ഷമാപണം....

മക്കളെത്തിയതിന്റെ പണിത്തിരക്ക്.....

അമ്പത് കൊല്ലം കൂട്ടിരുന്ന അച്ഛന്

അത് മനസ്സിലാവാതെ വയ്യല്ലോ ....

3 അഭിപ്രായങ്ങൾ:

പാവത്താൻ പറഞ്ഞു...

ബലിക്കാക്കകളില്ലാത്തതിനാലിപ്പോൾ ഇവിടെയൊക്കെ ബലിച്ചോർ ആറ്റിൽ കൊണ്ടുപോയൊഴുക്കുകയാണു പതിവ്‌. മീൻ തിന്നാലും മതി എന്നു സമാധാനവാക്യവും.
കാക്കകൾക്കിപ്പോഴും മനസ്സിൽ ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്‌. എന്റെ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെല്ലാം ഈ വേവലാതികളുണ്ടായിരുന്നു
എന്തായാലും അച്ഛനതു മനസ്സിലാവാതെ വരില്ല.....

പ്രയാണ്‍ പറഞ്ഞു...

അമ്മയ്ക്കിത് ദിവസേനയുള്ള പരിപാടിയാണ്.ഒരു ദിവസം കാക്ക വരാഞ്ഞാല്‍ അമ്മക്ക് വിഷമമാവും.

ശ്രീ പറഞ്ഞു...

ഒരു പക്ഷേ അതൊരു വിശ്വാസമാകാം... എങ്കിലും അമ്മമാര്‍ക്കും അമ്മൂമ്മമാര്‍ക്കും ആ വിശ്വാസം ഒരു ആശ്വാസം കൂടിയാണ്, പലപ്പോഴും...

നന്നായി, മാഷേ