വ്യാഴാഴ്‌ച, ജനുവരി 01, 2009

തനിയാവര്‍ത്ത‍നം


കുളിരിന്റെ കംബളം തലവഴി മൂടിയെന്‍


ഇരവിന്റെ ദൈര്‍ഘ്യം പെരുക്കാന്‍ തുടങ്ങവെ


അണയുന്നു വീണ്ടും പ്രഭാതമെന്‍ ജാലക


പ്പഴുതിലൂടൊരുകൊച്ചു തൂവെയില്‍ത്തുണ്ടായി....


അഞ്ചരയായെന്നുറക്കെ അലാറമെന്‍


അന്തികെനിന്നു കരഞ്ഞു വിളിക്കവെ


സൂര്യ കിരണങ്ങളാം സൂചിതാഗ്രികള്‍


പാരമെന്‍ കണ്‍കളെ കുത്തി നോവിക്കവേ


പഥ്യങ്ങളില്ലാതെ പതിവു തെറ്റാതെ


പാടും പരാതിയുമൊന്നുമുരിയാതെ


അഞ്ചരയായെന്നുറക്കെ അലാറമെന്‍


അന്തികെനിന്നു കരഞ്ഞു വിളിക്കവെ


ആവര്‍ത്തനത്തിന്റെ തിക്തകം മോന്തുവാന്‍


ആകെ പിടഞ്ഞെഴുന്നേറ്റു ഞാനെത്തുന്നു....

9 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

ജീവിതം തന്നെ ഒരു തനിയാവർത്തനം.

ആശംസകൾ!

sreeNu Lah പറഞ്ഞു...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

Calvin H പറഞ്ഞു...

അതാണ്. പക്ഷേ ചില ദിവസം കൂടുതല്‍ കുഴപ്പങ്ങള്‍ നേരിടുമ്പോള്‍ എല്ല ദിവസവും ഇന്നലത്തെ പോലെ ആയാല്‍ മതിയായിരുന്നു എന്നു തോന്നിപ്പോവും.

പ്രയാണ്‍ പറഞ്ഞു...

നരിക്കുന്നന്‍, ശ്രീനു,ശ്രീഹരി മുന്നൂറ്ററുപത്തഞ്ചാവര്‍ത്തിക്കാന്‍ ഒരു പുതുവര്‍ഷം കൂടി പിറന്നിരിക്കയല്ലെ....എന്നാണ് ശിക്ഷയുടെ കാലാവധിയില്‍ ഇളവു വരിക എന്നറിയില്ല...അതിനു മുമ്പുള്ള ജീവിതം ഒരാഘോഷമാക്കാന്‍ ആശംസകള്‍.........
നാളെയുണ്ടല്ലൊ ശ്രീഹരി ഇന്നലെയുടെ തനിയാവര്‍ത്തനത്തിന്......

Rejeesh Sanathanan പറഞ്ഞു...

പുതുവത്സരാശംസകള്‍

പ്രയാസി പറഞ്ഞു...

ellaa vidha Ashamsakallum..:)

പ്രയാണ്‍ പറഞ്ഞു...

മാറുന്ന മലയാളിക്കും പ്രയാസിക്കും ആശംസകള്‍

പറയാതെ വയ്യ. പറഞ്ഞു...

"ആവര്‍ത്തനത്തിന്റെ തിക്തകം മോന്തുവാന്‍"

അല്ല, ഒന്നും ഒരിക്കലും ആവര്‍ത്തിക്കുന്നില്ല.യാത്ഥാര്‍ത്ഥ്യത്തിന്റെ വ ര്‍ത്തമാനത്തില്‍ എല്ലാം ആവര്‍ത്തിക്കപ്പെടുന്നു എന്നത് വെറും തോന്നല്‍ മാത്രം.കാലത്തിലും ജീവിതിത്തിലും പിറക്കുന്ന ഓരോ നിമിഷവും തീര്‍ത്തും പുതിയതാണു. കൊഴിഞു തീരുന്ന കാല കോശങള്‍ക്കു പകരം പിറക്കുന്ന പുതുകോശങളെ പിടിച്ചെടുക്കാന്‍ കഴിയാതെ പോകുന്ന ഇന്ദ്രിയ പരിമിതിയാണു ആവര്‍ത്തനം എന്ന അനുഭവം ഉണ്ടാക്കുന്നത്.ഓരോ ദിവസവും നാം ഉണരുന്നത് തീര്‍ത്തും പുതിയൊരു കാലത്തിലേയ്ക്കും ജീവിതത്തിലേയ്ക്കുമാണു.

പ്രയാണ്‍ പറഞ്ഞു...

പറയാതെവയ്യാ....കൊഴിഞു തീരുന്ന കാല കോശങള്‍ക്കു പകരം പിറക്കുന്ന പുതുകോശങളെ പിടിച്ചെടുക്കാന്‍ കഴിയാതെ പോകുന്ന ഇന്ദ്രിയ പരിമിതിയാണു ആവര്‍ത്തനം എന്ന അനുഭവം ഉണ്ടാക്കുന്നത്. ...പറയാതെവയ്യാതെ.... പറഞ്ഞത് തികച്ചും ശരിയാണ്.പക്ഷെ മഹാനഗരങ്ങളിലെ കുടുസു ഫ്ലാറ്റുകളില്‍ കുടുങ്ങി കിടക്കുന്ന വീട്ടമ്മമാര്‍ക്കും രാവും പകലുമറിയാതെ ഓഫീസേത് വീടേത് എന്ന തിരിച്ചറിവുപോലും നഷട്മായി ജോലി ചെയ്യേണ്ടി വരുന്നവര്‍ക്കും ഈ പരിമിതിയെ അതിജീവിക്കന്‍ അവര്‍ വേണമെന്ന് വിചാരിച്ചാല്‍ പോലും കഴിയുമെന്ന് തോന്നുന്നില്ല.
രാവിലെ എഴുന്നേറ്റാല്‍ ഇന്നലെയില്‍ നിന്നും വ്യത്യസ്തമായി ഒന്നും ചെയ്യാനില്ലാത്തവര്‍ക്ക് ദിവസങ്ങള്‍ വെറും ആവര്‍ത്തന വിരസങ്ങള്‍തന്നെയാണ്...