ചര്‍ച്ചകള്‍ സംവാദങ്ങള്‍ സമരങ്ങള്‍
ബന്ദുകള്‍....
കരിമഷിക്കാട് വരച്ച് പച്ചകിളിര്‍ക്കുന്നത്
സ്വപ്നം കാണുമ്പോലെ
നടുവിലൊരു കിണറുവരച്ച് ഉറവു കിനിയുമെന്ന് കാത്തിരിക്കും പോലെ... ! അങ്ങിനിരിക്കെ കാട്ടിലും കലാപം വരും.
മരങ്ങള്‍ക്കായി ഒരു കാട്
വള്ളികള്‍ക്കായി ഒരു കാട്
കൂട്ടത്തില്‍ മുളകള്‍ക്കായി പനകള്‍ക്കായി പതിയെ പടരുകള്‍ക്കായി പതിരുകള്‍ക്കായി..
പിന്നെപ്പിന്നെ
തേക്ക്
കരിവീട്ടി
ഇരൂള്‍
ചന്ദനം
ഓരോന്നും
സ്വന്തം സ്വന്തം കാടുകളെന്ന്
അതിരുകള്‍ വരയ്ക്കാന്‍ മഷി തിരയും...
പാണവള്ളി ചിറ്റമൃതുമായി പിണങ്ങിപ്പിരിയും ചുമന്ന തിരട്ടവള്ളി ഒന്നൂടെ ചുമന്നു തിണര്‍ത്ത് മാറിപ്പടരും.
ഇല്ലിക്കൂട്ടം ഈറക്കാട്
ഇലപ്പന ഈത്തപ്പനതൊട്ടാവാടി നിലംപരണ്ടി കുഞ്ഞ് കുഞ്ഞ് കാടുകളില്‍ വെള്ളമെത്തിച്ച് തളര്‍ന്ന് പുഴകള്‍ വറ്റിവരളും. ... കഷണ്ടി കയറുമ്പോലെ കാടുകള്‍ ശുഷ്ക്കിച്ചു മണല്‍പൊടിയും . ശോഷിച്ച മരങ്ങള്‍ക്ക് മുകളില്‍ തിളച്ച്കത്തുന്ന ആകാശം വെളുവെളായെന്ന് പൂത്തുലയും.. കിണര്‍ ഒരിക്കലൊരു കഥ പറഞ്ഞു. ദാഹിച്ചുവലഞ്ഞെന്ന് വേരുനീട്ടിയ ഒരു കുഞ്ഞ്മരത്തിന്‍റെ കഥ.. ചുരന്നുചുരന്ന് പാലാഴിയായ കിണറ്റിലേക്ക് ആഴ്ന്ന വേരുകളുമായി മരമിപ്പോള്‍ ആകാശംമുട്ടി നില്‍ക്കുന്നു. പൊട്ടക്കിണറെന്ന് പടുവേരുകളിറങ്ങിത്തുടങ്ങിയപ്പോള്‍ കിണര്‍ പാതാളത്തിലേക്കൂര്‍ന്നുപോയി.. കിണറിന്നുറക്കം വരുമ്പോഴാണത്രേ, ആഴങ്ങളില്‍ ഭൂമിയുടെ മടിയിലേക്ക് ചേര്‍ന്ന് കിടക്കും. ആകാശത്തപ്പോള്‍ സന്ധ്യപൂത്ത മണം പരക്കും... കാട്ടിലെ മരങ്ങളില്‍ പക്ഷികള്‍ ചേക്കേറും. ഓരോ മരവും ഓരോ കൊതിപ്പിക്കുന്ന സെക്കുലാര്‍ റിപ്പബ്ലിക്ക്..... കിണറിലേക്ക് പടര്‍ന്ന് നിറയുന്ന ഇരുളിനുമേലെ
സ്വപ്നങ്ങളെന്ന് ചിറകുനീര്‍ത്തുന്ന നിറങ്ങള്‍...
ചിട്ടപ്പെടുത്താത്ത സിംഫണികള്‍ക്കൊപ്പം
ചുവടുകള്‍ വെക്കുന്ന ജീവിതം.
കേട്ടു കേട്ടു ഉറക്കത്തിലേക്ക് വഴുതി വഴുതി വീഴുമ്പോള്‍
കൊതിച്ചുപോകും കിണര്‍
നേരം പുലര്‍ന്നിരുന്നില്ലെങ്കിലെന്ന്....
ആഴങ്ങളിലേക്കൊതുങ്ങുന്നകിണറിന്‍റെ ഓര്‍മ്മകളിലെവിടെയോ മഴവിരല്‍നീട്ടി തൊട്ടുണര്‍ത്തുന്നുണ്ടാകാശം |
ബുധനാഴ്‌ച, സെപ്റ്റംബർ 24, 2014
കരിമഷിയെ കാടെന്ന് നിരൂപിക്കുമ്പോള്‍....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
19 അഭിപ്രായങ്ങൾ:
...വരയും വരിയും...
ഉറക്കത്തിലേക്കു ഊർന്നു
പോവുന്നവർ :(
കവിത എഴുതി പ്രസ്ധീക്കരിച്ചു കാത്തിരിക്കും പോലെ
അകന്നു കൂട്ടം ചേരുമ്പോൾ
ഇണക്കിയ കണ്ണികൾ അകലും
all the Best
'നടുവിലൊരു കിണറുവരച്ച്
ഉറവു കിനിയുമെന്ന്
കാത്തിരിക്കും പോലെ... !'
:)
വളരുംതോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പ്രതിഭാസം... എന്തിനു വേണ്ടി എന്നതല്ല, ആര്‍ക്കുവേണ്ടി എന്നതാണ് ഇന്നത്തെ പ്രശ്‌നം. ചിന്തകള്‍ വാക്കുകളിലേയ്ക്കു പകരുമ്പോള്‍ ചിതറിപോകുന്നുവോ എന്ന് ഒരു സംശയം ഇല്ലാതില്ല... ആശംസകള്‍.
അങ്ങിനിരിക്കെ കാട്ടിലും കലാപം വരും.
മരങ്ങള്‍ക്കായി ഒരു കാട്
വള്ളികള്‍ക്കായി ഒരു കാട്
കൂട്ടത്തില്‍ മുളകള്‍ക്കായി
പനകള്‍ക്കായി
പതിയെ പടരുകള്‍ക്കായി
പതിരുകള്‍ക്കായി..
ഒന്നും തിരിയാതെ
ഒന്നും അറിയാതെ
വെറുതെ ഒരു യാത്ര....
ഇഷ്ടമായികാടിന്റെ കലാപങ്ങൾ
@ ente lokam
@ mydreams. Tly
@ the man to walk with
@ ശ്രീ
@ ശ്രീനാഥന്‍
@ പട്ടേപ്പാടം റാംജി
thanks...:)
@സുധീര്‍ദാസ് ..ചിന്തകള്‍ കാടു കണ്ടപ്പോഴൊന്നു കാടുകയറിയതാണ്
കലാപങ്ങള്‍ വരുന്നു
കാട്ടിലും ഇങ്ങിനെ തരം തിരിച്ചു കലാപം വന്നാലുള്ള അവസ്ഥ , ഉറക്കം കെടുത്തുന്നു...
ചിന്തയും കവിതയും ഇഷ്ടമായി പ്രയാണ്‍....
ചിട്ടപ്പെടുത്താത്ത സിംഫണികൾക്കൊപ്പം ചുവടു വയ്ക്കേണ്ടി വന്ന ജീവിതത്തിലെ അഭിനേതാക്കളാണ് നാമെല്ലാം. അതിനെക്കുറിച്ച് വേവലാതിപ്പെടാതെ അറിയാവുന്ന സ്റ്റെപ്പുകൾ കൊണ്ട് നന്നായി കളിക്കുക.! എല്ലാ അസ്തമയത്തിനും ഒരു പ്രഭാതമുണ്ട് എന്ന സത്യം മനസ്സിലാക്കുക.
ആശംസകൾ.
ബന്ദ് ബന്തല്ല
@Ajith
@kunjnjus
@mandoosan
Thanks...
Mandoosan thanks for the correction..
Tetanennariyam Ennaalum tetukal sariyaavunna chilayiTangal ithaa.. :)
ഓളം
English - മലയാളംമലയാളം - മലയാളം
ബന്ത്, ബന്ദ്
ഹി.
നാ. അടയ്ക്കല്‍ (രാഷ്ട്രീയകക്ഷികളുടെ ആഹ്വാനമനുസരിച്ച് സ്വമനസ്സാലെയോ അവരുടെ കൂട്ടത്തിലുള്ള അക്രമികളെ ഭയന്നോ കടകമ്പോളങ്ങള്‍ അടയ്ക്കല്‍)
കുറെ കാലായിട്ടാ ഈ വഴിയൊക്കെ.
ആരും പിണണങ്ങേണ്ട.
കവിതയെന്ന വള്ളിയോ,
കഥയെന്ന മരമോ
എന്റെ കാനകത്തിലില്ല.
കരിമഷി പടർന്ന കാഴ്ച, കാട്....
ചേരിതിരിഞ്ഞ വനത്തിൽ
താഴിട്ട് പൂട്ടിയ ചുട്ടെഴുത്ത്.
ഇഷ്ടായി ഒത്തിരി,.
വരയുടെ വേരിൽ പടർന്ന കാടുകൾ നിറങ്ങളോടൊത്ത് ഇളകിയാടുന്നൂ.....
ആശംസകൾ....
varakal kaadinte hrudhayathilekku verirakkumpol.. nalla vara..!
വായിക്കാന്‍ നല്ല രസം...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ