വെള്ളിയാഴ്‌ച, മേയ് 28, 2010

വേവ്.........




വെറുതെ വെന്തു വെന്തു
വേവധികമാവുമ്പോള്‍
ചെമ്പ് നിറഞ്ഞു
കവിയുമെന്നാവുമ്പോള്‍
അടപലകപോലെ
മിഴികള്‍ പൂട്ടി
മലര്‍ന്നു കിടക്കണം.........
വാര്‍ന്നു വാര്‍ന്നു
വെള്ളം വറ്റും വരെക്കും.
കടവെട്ടിയ
അരിവാളിന്റെ മൂര്‍ച്ചയെയും
മെതിച്ചകാലിനെയും
തൊലിയുരിച്ച ഉലക്കയേയും
ശപിച്ചുതീരുംമ്പോഴേക്കും
വെള്ളം വറ്റിയിരിക്കും.
അതിന്നിടയില്‍
അമ്മയുടെ മാറിന്റെ
ചൂടുതൊട്ട്
അവന്റെ വിരലിന്റെ
തണുപ്പുവരെ
വേവു നോക്കി
കയറിയിറങ്ങിപ്പോകും.
അവസാനം
ആളിക്കത്തിയ
വിറകിനെ പഴിച്ച്
വേഗം വേവുന്ന
അരിയെ പഴിച്ച്
വാര്‍ക്കുന്തോറും ഉറഞ്ഞ
നീരിനെ പഴിച്ച്
കണ്ണുതുറക്കുമ്പോഴേക്കും
ചോറു വെറുങ്ങലിച്ചിട്ടുണ്ടാവും
വേവു പാകമായിട്ടുണ്ടാവും.
ഉണ്ണാന്‍ വൈകിയെന്നെല്ലാരും
തിരക്കു കൂട്ടുന്നുണ്ടാവും .

5 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ഉണ്ണാന്‍ വൈകിയെന്നെല്ലാരും
തിരക്കു കൂട്ടുന്നുണ്ടാവും .

ഹരീഷ് തൊടുപുഴ പറഞ്ഞു...

വാഹ്..
എന്താ കവിത..
അഭിനന്ദന്‍സ് ചേച്ചീ..

the man to walk with പറഞ്ഞു...

oru vevu ullilekku vannallo..

so touching

Rare Rose പറഞ്ഞു...

നല്ല വേവുള്ള കവിത ചേച്ചീ.വരികളൊക്കെ തീക്ഷ്ണം..

പ്രയാണ്‍ പറഞ്ഞു...

ഹരീഷ്,റോസ്, the man to walk with സന്തോഷമുണ്ട് വന്നതിലും അഭിപ്രായം പറഞ്ഞതിലും..........................