ഞായറാഴ്‌ച, മേയ് 23, 2010

വെള്ളിയാങ്കല്ലും...........


തുറന്നുകിടന്നിരുന്ന
ആകാശത്തുനിന്നും
നാലിറയത്ത് എന്നും
പറന്നിറങ്ങും ഒരു തുമ്പി..............

അവിടെത്തൊട്ടിവിടെത്തൊട്ട്
ശ്രീലകപ്പടിയിലിരുന്ന്
തെല്ലുനേരം നാമംജപിച്ച്
പതുങ്ങിയെത്തിയ കണ്ണന്റെ
നിറുകയില്‍ മുത്തി
നടുമുറ്റത്തെ മുല്ലത്തറയില്‍
വെയില്‍കായുന്നുണ്ടിപ്പോഴും..............

വെള്ളിയാങ്കല്ലും മുകുന്ദനും
മനസ്സിലുള്ളതുകൊണ്ടാവാം
മരിച്ചുപോയവരെയെല്ലാം
ഓര്‍മ്മിച്ചു പോയത്.
നിങ്ങള്‍ ആരാണെന്ന് അറിയാതെ
മനസ്സില്‍ ചോദിച്ചുപോയത്..............

സങ്കടം വന്നിട്ടാവണം
ആത്മാവ് ശരീരം വെടിയുമ്പോലെ
തുറന്നു കിടന്ന ആകാശത്തിലേക്ക്
പറന്നുയര്‍ന്നത്
അതുനോക്കിയിരുന്നപ്പോള്‍ തോന്നി
ചോദിക്കേണ്ടിയിരുന്നില്ല വെറുതെ..............


3 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

വെള്ളിയാങ്കല്ലും മുകുന്ദനും
മനസ്സിലുള്ളതുകൊണ്ടാവാം................

Typist | എഴുത്തുകാരി പറഞ്ഞു...

വെള്ളിയാങ്കല്ലും മുകുന്ദനും എന്നും മനസ്സിലുണ്ടാവില്ലേ, അതൊരിക്കലും പോവില്ല.

the man to walk with പറഞ്ഞു...

....ishtaayi