ഞായറാഴ്‌ച, ജൂൺ 06, 2010

നാട്ടുവള്ളം.


ഇനിയുമെന്റെ നാട്ടുവള്ളം
കരയ്ക്കണഞ്ഞില്ലെന്ന്
ഇനിയുമെന്റെ നെഞ്ചിലെ
നാട്ടുപച്ച കരിഞ്ഞില്ലെന്ന് നീ!
കാച്ചെണ്ണ തേയ്ക്കാഞ്ഞും
കുളിപ്പിന്നു പിന്നാഞ്ഞും
ചാന്തുപൊട്ടിന്റെ മണം മറന്നിട്ടും
കഥകളിച്ചുവപ്പിലും
പഞ്ചാരിത്തിമിര്‍പ്പിലും
തളിര്‍ത്തു തഴച്ച്
ആകാശത്തോളം വളര്‍ന്ന്
ആര്‍ക്കും വേണ്ടാത്ത
നാട്ടുമാഞ്ചോട്ടില്‍
നാടുണരും മുന്‍പേചെന്ന്
മാമ്പഴം പെറുക്കിക്കൂട്ടി
നെല്ലിക്കാച്ചവര്‍പ്പില്‍
തുടിയുടെ താളത്തില്‍
എന്നോ കൊഴിഞ്ഞ
പാദസരക്കിലുക്കങ്ങള്‍
തേടിയലഞ്ഞ്
നെല്ലിക്കാത്തളത്തിന്റെ
വക്കിലൂടെ വഴുതിയിറങ്ങിയത്രെ
എന്റെ നാട്ടുവള്ളം....

നിന്നില്‍ പൂത്ത ഗുല്‍മോഹറും
അതുവീണു തുടുത്ത വഴികളും
അതിലൂടെ നിന്റെ ലക്ഷ്യവും
കൊടും വേനലിലെ ഒരു പൂക്കാലം .
തളിര്‍ത്ത ഇലകള്‍ക്കിടയിലൂടെ
ആകാശംകണ്ട് നീയും കോരിത്തരിക്കും
അന്നു നമുക്കു തുഴയാം നമ്മുടെ നാട്ടുവള്ളം.

3 അഭിപ്രായങ്ങൾ:

Shaivyam...being nostalgic പറഞ്ഞു...

കുറച്ചു നാളുകളായി ഒന്നും വായിക്കാന്‍ കഴിയാറില്ല. ഇന്ന് പോസ്റ്റ്‌ കണ്ടു...ഭാവുകങ്ങള്‍!

ഉപാസന || Upasana പറഞ്ഞു...

:-)

കണ്ണനുണ്ണി പറഞ്ഞു...

ഓര്‍മ്മകളില്‍ കറങ്ങി നടക്കുവാണോ ?