മുള്ളുറങ്ങുന്ന വഴിയിതെന്നവന്‍
മെല്ലെയാക്കൂ നടത്തമെന്നും
ഇന്ദ്രിയങ്ങള്‍ പരക്കെ തുറക്കുനീ
ഉള്ളതെല്ലാം അതുപോലെ കാണുവാന്‍.
കണ്ടു ഞാനോ നിറച്ചു പൂത്തുള്ളൊരു
നന്ദനം മാത്രമെങ്ങുമെങ്കിലും
മുള്ളൂറങ്ങുന്ന വഴിയിതെന്നവന്‍
മെല്ലെയാക്കൂ നടത്തമെന്നും.
പുഞ്ചിരിക്കുന്ന പൂക്കളെ മെല്ലെ
ഒന്നു തൊട്ടു തലോടി നിറുകയില്‍
കയ്യു വെച്ചും നടക്കവെ കയ് വിരല്‍
തുമ്പിലെന്തോ ഉടക്കിവലിച്ചപോല്.
നോവുണങ്ങാ വിര്‍ല്‍ത്തുമ്പിലൂറും
ചോര കണ്ടു തരിച്ചു ഞാന്‍ നില്‍ക്കെ
പിന്നില്‍ നിന്നും ചുമലിലമര്‍ന്നൊരു
കയ്യിലെന്നും കടല്‍ പോലെ സാന്ത്വനം.
മുള്ളുറങ്ങുന്ന വഴിയിതെന്നു ഞാന്‍
ചൊന്നതല്ലെ മിഴികളില്‍ പരിഭവം.
ഇന്ദ്രിയങ്ങള്‍ പരക്കെ തുറക്കുനീ
ഉള്ളതെല്ലാം അതുപോലെ കാണുവാന്‍.
മെല്ലെയാക്കൂ നടത്തമെന്നും
ഇന്ദ്രിയങ്ങള്‍ പരക്കെ തുറക്കുനീ
ഉള്ളതെല്ലാം അതുപോലെ കാണുവാന്‍.
കണ്ടു ഞാനോ നിറച്ചു പൂത്തുള്ളൊരു
നന്ദനം മാത്രമെങ്ങുമെങ്കിലും
മുള്ളൂറങ്ങുന്ന വഴിയിതെന്നവന്‍
മെല്ലെയാക്കൂ നടത്തമെന്നും.
പുഞ്ചിരിക്കുന്ന പൂക്കളെ മെല്ലെ
ഒന്നു തൊട്ടു തലോടി നിറുകയില്‍
കയ്യു വെച്ചും നടക്കവെ കയ് വിരല്‍
തുമ്പിലെന്തോ ഉടക്കിവലിച്ചപോല്.
നോവുണങ്ങാ വിര്‍ല്‍ത്തുമ്പിലൂറും
ചോര കണ്ടു തരിച്ചു ഞാന്‍ നില്‍ക്കെ
പിന്നില്‍ നിന്നും ചുമലിലമര്‍ന്നൊരു
കയ്യിലെന്നും കടല്‍ പോലെ സാന്ത്വനം.
മുള്ളുറങ്ങുന്ന വഴിയിതെന്നു ഞാന്‍
ചൊന്നതല്ലെ മിഴികളില്‍ പരിഭവം.
ഇന്ദ്രിയങ്ങള്‍ പരക്കെ തുറക്കുനീ
ഉള്ളതെല്ലാം അതുപോലെ കാണുവാന്‍.
10 അഭിപ്രായങ്ങൾ:
അവനെന്റെ എഴുത്തുകളില്‍ ഒളിഞ്ഞും തെളിഞ്ഞും എന്നുമുണ്ടായിരുന്നു.
പത്തൊന്‍പത് വയസ്സു മുതല്‍ എന്റെ ജീവിതം അവനും
അവന്റെ സംഗീതവുമാണ്.ഇന്ന് അവന്റെ പിറന്നാള്‍. ഒരുപാട്
നന്മ നേരുന്നതിനോടൊപ്പം ഈകവിത അവനു സമര്‍പ്പിതം.
നോവുണങ്ങാ വിര്‍ല്‍ത്തുമ്പിലൂറും
ചോര കണ്ടു തരിച്ചു ഞാന്‍ നില്‍ക്കെ
പിന്നില്‍ നിന്നും ചുമലിലമര്‍ന്നൊരു
കയ്യിലെന്നും കടല്‍ പോലെ സാന്ത്വനം
ഇതിൽ കുടുതൽ ഇനി എന്തുവേണം, ഒരായിരം ആശംസകൾ
ജന്മദിനാശംസകളും ,ഇനിയൊരുപാട് കാലമ്പരസ്പര സ്വാന്തനമായൊരു ജീവിതത്തിനാശംസകളും.
മുള്ളുകള്‍ മാത്രം കണ്ട് തുടങ്ങിയ മറ്റൊരു പ്രണയത്തെ കുറിച്ചിവിടെ http://rehnaliyu.blogspot.com/2007/11/blog-post.html
വരവൂരാന്‍:
വല്ല്യമ്മായി:
ആശംസകള്‍ക്ക് നന്ദി.വല്ല്യമ്മായി പ്രണയത്തിനിടയിലെ വാചാലമായ മൗനം മനോഹരമായ ഒരനുഭവമാണ്.
ഇനിയുമെന്നും കൂടെയുണ്ടാവട്ടെ അവനും അവന്റെ സംഗീതവും. പിറന്നാള്‍ ആശംസകള്‍.
അതേ എന്നും കൂടേയുണ്ടാവട്ടേ ആ സംഗീതം...
എന്നും കൂടെ ഉണ്ടാവാന്‍ ഞാനും പ്രാര്‍ത്ഥിക്കാം
എഴുത്തുകാരി :
ചിതല് :
അരുണ്‍ :
ആശംസകള്‍ക്ക് നന്ദി.
മനോഹരമായ കവിത. ഭംഗിവാക്കല്ല. വളരെ നന്നായിരിക്കുന്നു ഒത്തിരി ഇഷ്ടമായി. മുന്നറിയിപ്പു തരാൻ,പിന്നെ സ്നേഹപൂർവ്വം ശാസിക്കാൻ, എല്ലാം മറന്നു സാന്ത്വനിപ്പിക്കാൻ ഒരാൾ.... അതു ഭാഗ്യം, മുജ്ജന്മ സുകൃതം.....
അല്ലെങ്കിലേ ഞാനൊരഹങ്കാരിയാണ്. അതിനിയും കൂട്ടണൊ...?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ