തിങ്കളാഴ്‌ച, ഡിസംബർ 08, 2008

പ്രതീക്ഷയുണ്ട്....

ഇന്ന് പത്രത്താളില്‍
താടി നീട്ടിയ മതപണ്ഡിതന്മാര്‍
അവരുയര്‍ത്തിയ പ്ലക്കാര്‍ഡുകള്‍
ഡോണ്ട് ബ്ലമിഷ് ജെഹാദ്......

ഈ പഴിചാരല്‍ കഥയില്‍
ഒരു നല്ല തുടക്കം.....
പ്രതീക്ഷയുണ്ട്....
ഒരു നല്ല നാളേയ്ക്കായ്.

നമ്മുടെ കുഞ്ഞുങ്ങള്‍
പേടിസ്വപ്നങ്ങളുടെ ഭൂതത്താന്‍ കുഴിയില്‍
അവര്‍ക്കു നഷ്ടമായ രാവുകള്‍
തിരിയ്ച്ചു കൊടുക്കാന്‍.....

അഴുകിയ രാഷ്ട്രീയ ചവറിനു മുകളില്‍
ജാതിമത വ്യവസ്ഥകളുടെ ചാണകം തൂകി
രക്തസാക്ഷികളുടെ ശരീരം വിരിയ്ച്ച്
മുകളില്‍ കട്ടിയില്‍ സൗഹാര്‍ദ്ദത്തിന്റെ മണ്ണിട്ടു മൂടാം.....

2 അഭിപ്രായങ്ങൾ:

പാവത്താൻ പറഞ്ഞു...

സൌഹൃദത്തിന്റെ മണ്ണടരുകൾക്കടിയിൽ നുരയ്ക്കുന്ന പുഴുക്കളേയും.മനം മറിപ്പുളവാക്കുന്ന ദുർഗന്ധത്തേയും നമുക്ക്‌ കണ്ടില്ലെന്നു നടിക്കാം.പുറത്ത്‌ ചായം പൂശിയ പ്രസ്താവനകൾ വിരിച്ച്‌ എല്ലാം ഭംഗിയായെന്നും നടിക്കാം.

പ്രയാണ്‍ പറഞ്ഞു...

എന്നും പാവത്താനായി തുടരാന്‍ പറ്റില്ലല്ലോ...മണ്ണിര കമ്പോസ്റ്റ് നല്ല വളമല്ലെ.. അപ്പോള്‍ ഈ പുതിയ ഫോമുലയും സൗഹാര്‍ദ്ദ്ത്തിനു വളമാവുമെന്നാണ് എന്റെ ശുഭാപ്തിവിശ്വാസം....വീണ്ടും കാണാം