വ്യാഴാഴ്‌ച, ഡിസംബർ 04, 2008

......ആരാണുത്തരവാദി......

അവര്‍ പതിനായിരം പേരുണ്ടായിരുന്നു
ചിലര്‍ക്ക് കൈയ്യില്ല....ചിലര്‍ക്ക് കാലും
ചിലര്‍ക്ക് ചെവിയുടെ അറ്റമാണില്ലാത്തത്
ചിലര്‍ക്ക് എല്ലാം നഷ്ടമായിരിയ്ക്കുന്നു.....
എന്നിട്ടും അവര്‍ വന്നു.....
കയ്യിലൂന്നു വടികളുമായി....
ആരുടെയൊക്കെയോ തോളില്‍ തൂങ്ങി
കത്തിച്ച മെഴുകുതിരികളുമായി
വലിയൊരാള്‍ക്കൂട്ടത്തില്‍
അവര്‍ക്ക് ജീവിതം ദാനം നല്‍കി
മരിച്ചവരുടെ ഓര്‍മ്മയ്ക്കായി......
നാളെ നമുക്കും അവരുടെ കൂടെ കൂടാം
അടുത്ത പൊട്ടിത്തെറിയില്‍
കാല്‍നഷ്ടമാവുമ്പോള്‍ കൈ നഷ്ടമാവുമ്പോള്‍.
അതുവരെ നമുക്ക് തര്‍ക്കിയ്ക്കാം
......ആരാണുത്തരവാദി......

2 അഭിപ്രായങ്ങൾ:

Rejeesh Sanathanan പറഞ്ഞു...

നല്ല പോസ്റ്റ്.

അതേ ഇവിടെ നടക്കുന്നത് പഴിചാരലുകളും രാഷ്ട്രീയ നാടകങ്ങളുമാണ്.അടുത്ത പൊട്ടിത്തെറിവരെ ‘ആരാണുത്തരവാദി‘ എന്ന് ചിന്തിച്ച് നമുക്കു സമയം കൊല്ലാം

പ്രയാണ്‍ പറഞ്ഞു...

ഇതിലെ പോയതിനു നന്ദി.......