വ്യാഴാഴ്‌ച, ഡിസംബർ 18, 2008

ഇതെന്തൊരു കഷ്ടാപ്പാ....

ഇതെന്തൊരു കഷ്ടാപ്പാ....ഒന്നു മനസ്സമാധാനത്തോടെ ജീവിക്കാനും വിടില്ല്യാച്ചാല്....ഇന്നാളെന്റെ അനീത്തി വന്നു. അനീത്തീച്ചാല് വല്ല്യച്ഛന്റെ മോള്.അവള് പാവം ഒന്നും ചെയ്തില്ല്യ...പക്ഷെ അവളെറങ്ങീതും ബോംബ് പൊട്ടി....ഈ ബോംബ് കണ്ടു പിടിച്ചോരെ ബോംബിട്ട് കൊല്ലണം.
അവള്‍ക്ക്ണ്ടോ കൂസല്....രാവിലെ അവള് കുടുമ്പത്തിനേം കൂട്ടി റെഡി. നഗരദര്‍ശനത്തിനാത്രെ...ഇവിടുള്ളോര്‍ക്ക് വീട്ട്ന്നാരെങ്കിലും പുറത്തു പോയാല്‍പിന്നെ വരുന്നവരേക്കും ഉള്ളില് ബുള്ളറ്റോട്ണ മതിര്യാണ്...പ്ട് പട് പ്ട് പട്..അതുണ്ടോ മനസ്സിലാവണു ആര്ക്കെങ്കിലും?...
ഞാന്‍ പരസ്യ മോഡലില്‍ ഒരു ചോദ്യം ...'നിനക്ക് പേടിയില്ലേ?...അവളും വിട്ടില്ല്യ..'എന്തിന്'....ഇതെന്ത് ബോംബാണേടത്തീ?....ഞങ്ങളൊക്കെ ഇതിനേറുപടക്കംന്നാ പറയ്യാ...ഞങ്ങടെ കണ്ണൂരിലെ ബോംബാ ബോംബ്.....

എന്റെ ദൈവേ....(വെറുതെ വിളിച്ചതാ... കാര്യംല്ല്യാന്നറിയാം)എങ്ങിനിരുന്ന പീക്കിരിക്കുട്ട്യാ...ഇപ്പോ എന്താ ധൈര്യം..ഐ ആം ഇമ്പ്രസ്ഡ്...ഞാനുണ്ടോ വിട്ട് കൊടുക്കുന്നു....കുറഞ്ഞത് നമ്മുടെ തലസ്ഥാനത്തിന്റെ മാനമല്ലെ ഇവളിട്ട് തട്ടിക്കളിക്കുന്നത്.....
അയ്യോ കുട്ടി...ഇന്നലെ ഒരാളെ മരിച്ചുള്ളൂച്ച്ട്ട് കൊറയ്ക്കണ്ട.കഴിഞ്ഞാഴ്ച എത്ര സ്ഥലത്താ ബോംബ് പൊട്ട്യേത് ....എത്ര ആളുകളാ മരിച്ചത് .....
എന്റേടത്തി കണ്ണൂര് ഇപ്പം വളപ്പിന്ന് കപ്പയും ചേനൊന്ന്വല്ല ഞങ്ങള് കെളച്ചെടുക്കുന്ന്ത്...ബോംബാ.അവിടെ വളപ്പ് കെളയ്ക്കാന്‍ പാര്‍ട്ടിക്കാര് പിന്നാലെ നടക്ക്വല്ലേ...കൂലി വേണ്ട പകരം കെളയ്ക്കുമ്പ കിട്ടുന്ന ബോംബ് മതീത്രെ.പത്താണ് നെരക്ക്. ഇന്നാളൊരൂസം ഒന്നെക്സ്ട്രാ കിട്ടീന്നും പറഞ്ഞ് വന്നു .വെച്ചോളാന്‍ പറഞ്ഞു ഞാന്‍.
എന്റീശ്വരന്മാരേ....(ദേ പിന്നേം വിളിച്ചു ...ജനിച്ചപ്പം കൂടെ പോന്ന സ്വഭാവാ... മാറ്റാന്‍ വെഷമാ...)ഏതായാലും ഒന്നു തീരുമാനിച്ചു..... നാട്ടില്‍ പറമ്പ് വേണ്ടേവേണ്ടാ. ഫ്ലാറ്റ്തന്ന്യാ നല്ലത്. മനസ്സമാധാനായിട്ടൊന്നുറങ്ങാലൊ.

1 അഭിപ്രായം:

പ്രയാണ്‍ പറഞ്ഞു...

ഇവിടുള്ളോര്‍ക്ക് വീട്ടീന്നാരെങ്കിലും പുറത്തു പോയാല്‍ വരുന്നവരേക്കും ഉള്ളില് ബുള്ളറ്റോടണ മാതിര്യാണ്......പട് പട് പട് പട് ....