ജീവിക്കുന്നു എന്നത്
വെറുമൊരു തോന്നലായിരുന്നെന്ന്
വെറുതെയോര്‍ത്ത്
ഉറങ്ങിപ്പോകുമ്പോഴാണ്
ഒരു ഇല
മഞ്ഞയണിഞ്ഞു പറന്നുപോകുന്നത്കണ്ട്
മിഴി നനയുന്നത്..
ഒരു തളിരിലയിലെ പുഴുക്കുത്ത്
എവിടെനിന്നോപറന്നെത്തിയൊരു കാറ്റ്
ഊതിമായ്ക്കുന്നത്കണ്ടു കൊതിച്ചുപോകുന്നത്
ഒഴുകിയെത്തിയൊരു പുഴ
ഇരുകരകളും കലക്കി മീന്‍ പിടിച്ച്
കലപിലയെന്ന് പാഞ്ഞു പോകുന്നത് കണ്ട്
കലിച്ചു കയറുന്നത്..
ചുഴിയില്‍ നിന്നൊരു കയ്യ് പ്രതീക്ഷയോടെ
നമുക്കുനേരെ നീളുന്നത്
ഒറ്റാലില്‍ ചില മീന്‍ കണ്ണുകള്‍ തുളുമ്പി നില്‍ക്കുന്നത്...
ചോര്‍ന്ന്പോയ ഓര്‍മ്മകളില്‍ മുങ്ങിത്താണ്
ഒരമ്മക്കിളി ശ്വാസം മുട്ടി പിടയുന്നത്.....
കളഞ്ഞുപോയൊരു മഞ്ചാടിക്കുരു
പടുമുള മുളച്ച് പൊട്ടിച്ചിതറിയത്
പിച്ചിച്ചീന്തിയെറിയപ്പെട്ട ഒരാത്മാവ്
അരികുകള്‍ തുന്നിത്തുന്നി ചേര്‍ത്തെടുക്കുന്നത്
പൊടുന്നനെ ഞെട്ടിയുണര്‍ന്ന് മനസ്സ്
അതിന്‍റെ പുറകെ ഓടാന്‍ തുടങ്ങും
അങ്ങിനെ ഓടിയോടി നടന്നു നടന്ന്‍
വീണ്ടും ജീവിക്കാന്‍ തുടങ്ങും!
അതിലാര്‍ക്കോ വേണ്ടിയെന്നൊരു കള്ളം
കൂടെയുണ്ടാകും പിന്നീടെന്നും...
4 അഭിപ്രായങ്ങൾ:
ഒരു നല്ല കവിത.
അതിലാര്‍ക്കോ വേണ്ടിയെന്നൊരു കള്ളം
കൂടെയുണ്ടാകും പിന്നീടെന്നും...
നല്ല ആശയം നല്ല വരികള്‍ ...!
:)
ആര്‍ക്കോ വേണ്ടിയെന്ന കള്ളങ്ങളാണ് പലതും!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ