ആകാശം നോക്കി ഒരേ കിടപ്പാണ്
വെട്ടിയിട്ടതോ
പൊട്ടിവീണതോ
പൂതലിച്ചതോ ഓര്‍മ്മയില്ലാതെ
ഒരിക്കല്‍
ചില്ലകളില്‍ പടര്‍ന്നുകയറിയിരുന്ന
‘താളസംക്രമം’ കാത്ത്
‘ഒരു മരം’
ആകാശമേയെന്ന്
പൊങ്ങിയുയരാനുള്ള ‘മന്ത്രം’
ഒരിക്കല്‍ക്കൂടി
ഓര്‍ത്തെടുക്കാന്‍ നോക്കി
ഉറന്നു പൊടിയുന്നുണ്ട്
‘ഊഞ്ഞാല്‍പ്പടി’
പൊളിഞ്ഞു വീണതും
അമര്‍ന്നടിഞ്ഞതുമറിയാതെ
മുത്തശ്ശിയുടെ
ഓര്‍മ്മകളിലൂടെ
ശ്വാസം എന്തിവലിച്ച്
ഇടക്കിടെ ജീവന്‍ വെക്കുന്ന
വിറകുപുരയുടെ
ഇല്ലാത്ത മൂലയില്‍
വെറുമൊരു ചിതല്‍ പുറ്റായി
‘മാന്തുഞ്ച’മേയെന്ന്
കുതിക്കാന്‍ കൊതിച്ചു
‘ഊഞ്ഞാല്‍വള്ളി’
കുഞ്ഞനുടുപ്പിട്ടു
പാഞ്ഞുനടക്കുന്ന
ഓര്‍മ്മകളില്‍ നിന്നും
‘ഊഞ്ഞാല്‍പ്പാട്ടുകള്‍’
തിരഞ്ഞെടുത്ത്
വീണ്ടും വീണ്ടും പാടിച്ച്
കാല്‍ച്ചുവടുകള്‍ക്കായി
കാതോര്‍ത്തിരിക്കുന്നു
കേള്‍ക്കാന്‍ മാവില്ലെന്നറിയാതെ
‘മാഞ്ചുവട്’
‘ഡിമന്‍ഷ്യ’
മനുഷ്യരുടെ മാത്രം അസുഖമാണെന്നാരു പറഞ്ഞു....
3 അഭിപ്രായങ്ങൾ:
ഡിമന്‍ഷ്യയല്ലോ സുഖപ്രദം
ഡിമന്‍ഷ്യ.....
"കേള്‍ക്കാന്‍ മാവില്ലെന്നറിയാതെ ‘മാഞ്ചുവട്’"
ആശംസകള്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ