‘ഈ മനോഹരതീരത്ത് തരുമോ’
കാറ്റാവണം മൂളിയത്.
മനസ്സാണ് കേട്ടത്..
തൊട്ടതൊരു മരമാണ്
ഉടലുകാഞ്ഞ മരം....
തല വെട്ടിയാണ്
ആകാശമോഹങ്ങളെയൊതുക്കിയത്.
ഒരിക്കല്‍
ചെമ്പക മരത്തിന്റെ ചുമലിലായിരുന്നു ഇടത്തെച്ചില്ല
വലത്തെച്ചില്ലയില്‍ ഒരുമുല്ലവള്ളി
പിണഞ്ഞുകിടന്നിരുന്നു....
കാറ്റു മടിയിലിരുത്തിയതിന്റെയും
മഴ താളം കൊട്ടിയുറക്കിയതിന്റെയും
തഴമ്പുകള്‍ക്കുമീതെ
കമ്പികള്‍ വരിഞ്ഞുമുറുകിയത്
ഗതിനിര്‍ണ്ണയനത്തിന്.
വേരുകള്‍ ആഴ്ന്നിറങ്ങാതിരിക്കാനാവണം പറിച്ചുനട്ടത്.
തമ്മില്‍ പിണയാതിരിക്കാനാവണം
ചൂളയുടെ ചൂടുറങ്ങുന്ന ചട്ടിയിലേക്കിറക്കിവെച്ചത്.
കഥ കഴിഞ്ഞെന്നു
മരം ബുദ്ധനെപ്പോലെ
നിഷ്ക്കളങ്കമായി ചിരിക്കുമ്പോള്‍
ചട്ടിയില്‍ തിങ്ങിയമര്‍ന്ന വേരുകള്‍
അടര്ത്താനാവാതെ
കനം വെക്കുന്നു....
ഒടുക്കം
ചില്ലകള്‍ വെട്ടിയൊതുക്കി
നഗരം വെയിലുകാച്ചുന്ന
ഇത്തിരി മണ്ണിലേക്ക്
അതിസൂക്ഷ്മം
പടര്‍ത്തിയൊരുക്കിയ ഒരു മരം
പട പടാന്നു മിടിക്കുന്ന
അതിന്റെ ഹൃദയത്തിലേക്ക്
ആരും കാണാതെ
ആകാശം നോക്കി നീണ്ട
ഒരു കുഞ്ഞ് ചില്ലയെ ഒളിപ്പിച്ചുവെക്കുന്നു …….
10 അഭിപ്രായങ്ങൾ:
ബുദ്ധനെപ്പോലെ ചിരിക്കുന്നു ഒരു നിഷ്കളങ്കമരം
കവിതയോടൊപ്പം വരയും ഇഷ്ടമായതായി പ്രഖ്യാപിക്കുന്നു
''തോട്ട്സ് ഓഫ് ബോൺസായ്''
നല്ല കവിത.
ശുഭാശംസകൾ...
ബോൺസായ് മരങ്ങളെ കാണുമ്പോഴെല്ലാം ഉള്ളിലൊരു വിഷാദം പിറക്കാറുണ്ട്.
നല്ല കവിത
thanks dear friends.....
ഒരു മരം
പട പടാന്നു മിടിക്കുന്ന
അതിന്റെ ഹൃദയത്തിലേക്ക്
ആരും കാണാതെ
ആകാശം നോക്കി നീണ്ട
ഒരു കുഞ്ഞ് ചില്ലയെ ഒളിപ്പിച്ചുവെക്കുന്നു
nalla kavitha....puthiya rachanakalellaam onninonnu mechamcongra....
വളരെ ശ്രദ്ധിച്ച് വാക്കുകൾ പാകിയിട്ടുണ്ട് ഈ കവിതയിൽ. നല്ല ഫീൽ കിട്ടുന്നുണ്ട്. അവസാനത്തെ ശുഭാപ്തിവിശ്വാസത്തിന്റെ കുഞ്ഞുചില്ലയിലേക്ക് നോക്കി നിൽക്കുകയാണ് ഞാൻ
ബോണ്‍ സായ് ഭയങ്കര ക്രൂരതയാണെന്ന് എനിക്ക് ആദ്യമായി പറഞ്ഞു തന്നത് എന്റെ അച്ഛനാണ്.. ഓരോ ബോണ്‍ സായ് മരത്തെ കാണുമ്പോഴും അച്ഛന്റെ ഗൌരവപൂര് ണമായ മുഖവും മഴ പെയ്തിരുന്ന ആ സന്ധ്യയും ഞങ്ങള്‍ ഒന്നിച്ച് പങ്കെടുത്ത ആ ഹൈ ടീ സെഷനും ഞാന്‍ ഓര്‍ക്കും...
ഇപ്പോഴും ഓര്‍ത്തു...
പ്രയാണ്‍ ഈയിടെയായി മനസ്സ് തൊടുന്നുണ്ട് വല്ലാതെ.. അഭിനന്ദനങ്ങള്‍
pavam kullan vrikshangal....
vishamam varunnu....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ