വെള്ളിയാഴ്‌ച, ജൂലൈ 26, 2013

സ്വപ്ന ജാലകം......



മഞ്ഞപ്പാടങ്ങള്‍ക്കിടയിലൂടെ
നടക്കുമ്പോഴാണ്
എന്നും കണ്ടുകൊണ്ടിരിക്കാനെന്ന്
അതിന്‍റെ കരയില്‍ നീയെനിക്കൊരു
വീട് വരച്ചുതന്നത്.... 


നീ വരച്ച ഔവേര്‍സിലെ പലനിറങ്ങളുള്ള
വീടായിരുന്നു ഞാന്‍ കൊതിച്ചത്.
വിളഞ്ഞ ഗോതമ്പ്പാടങ്ങളുടെ കരയില്‍
വീട്ടുമുറ്റത്ത് നീല ഐറിസ്തോട്ടവും
പൂത്തുലഞ്ഞ ബദാംമരവുമുള്ള
ഒരു മഞ്ഞവീടായിരുന്നു നിനക്കിഷ്ടം.


നമ്മുടെ സ്വീകരണമുറി
സൂര്യകാന്തിപ്പൂക്കളാല്‍ അലങ്കരിച്ചു.
ചുമപ്പു പുതച്ചത് എന്നോടുള്ള
നിന്നിലെ അത്യാസക്തിയായിരുന്നു.
മഞ്ഞ വിരിച്ചത് നമ്മുടെ സന്തോഷവും.


ചക്രവാളമില്ലാത്തൊരു വാനത്തിലേക്കെന്ന്
പാടത്ത് വിളഞ്ഞ ഗോതമ്പുമണികള്‍
തിന്നാന്‍ വന്ന കാക്കകളെ
ഞാന്‍ കല്ലെറിഞ്ഞു പറത്തിയപ്പോള്‍
ഗോവര്‍ദ്ധനെപ്പോലെ അവയ്ക്കു
നിന്നെ വിട്ട് പോകാനാവില്ലെന്ന്
നീ ഉറക്കെ ചിരിച്ചു.


വിഭ്രാന്തവിഷാദിയായ് മാറുമ്പോള്‍
നീയെന്‍റെമാറില്‍ മുഖം പൂഴ്ത്തി
എന്‍റെ വെറുമൊരു തലോടലില്‍
നീ പൂമ്പാറ്റയും ഞാന്‍ പോപ്പിപുഷ്പവുമായി.

നക്ഷത്രം പതിച്ച നീലാകാശത്തിനുകീഴെ
നിന്‍റെ മടിയില്‍ തലചായ്ച്ചുറങ്ങുമ്പോള്‍
ഒരുകീറ് ആകാശത്തിന്‍റെ കുളിരുകൊണ്ട്
നീയെന്നെ പുതപ്പിച്ചു....


നീ വരച്ച തടാകത്തിന് മുന്നിലിരുന്ന്
നിന്നോടുള്ള ഇഷ്ടത്തെ ഞാന്‍
വസന്തരാഗമായി പെയ്തപ്പോഴാണ്
എന്‍റെചുണ്ടുകളെ വായിച്ചുകൊണ്ടിരിക്കാനെന്ന്‍
നീ നിന്‍റെ ചെവിമുറിച്ച് മാറ്റിയത്...


അപ്പോഴാണ് വാന്‍ഗോഗ്
നിന്നെ ഞാന്‍ ശരിക്കും പ്രണയിച്ചുപോയത്....

9 അഭിപ്രായങ്ങൾ:

മുകിൽ പറഞ്ഞു...

manjayude chakravarthikkullathanalle...

ജന്മസുകൃതം പറഞ്ഞു...

fbyil vayichrunnu. valare nannayittund.
vangoginte chevi......

സൗഗന്ധികം പറഞ്ഞു...

വളരെ നന്നായി എഴുതിയിരിക്കുന്നു.

ശുഭാശംസകൾ...

ശ്രീനാഥന്‍ പറഞ്ഞു...

പ്രണയത്തിന്റെ പരകോടിയിലെത്തിയിരുന്നു വാങോഗ്ഗ് അപ്പോൾ.പ്രണയ തീവ്രതക്കുള്ള അംഗീകാരം പോലെ കവിത.

the man to walk with പറഞ്ഞു...

Nice..

all the best

AnuRaj.Ks പറഞ്ഞു...

വാന്‍ഗോയ്മാരെ പ്രണയിച്ചു കൊണ്ടിരിക്കുക

Aneesh chandran പറഞ്ഞു...

വാന്‍ഗോഗ് ലേക്ക് വന്നതു നന്നായി

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നല്ല വരികൾ
ആശംസകൾ

ശരത് പ്രസാദ് പറഞ്ഞു...

നല്ല കവിത ..ഇഷ്ടപ്പെട്ടു