ചൊവ്വാഴ്ച, ഓഗസ്റ്റ് 13, 2013

എന്‍റെ മലയാളമേ.....
എനിക്കു നിന്‍
മഴപ്പേച്ചിന്‍
കുസൃതിവേണം,
നിന്‍റെ കടല്‍ക്കാറ്റിന്‍
കനപ്പുള്ള വിയര്‍പ്പും വേണം.
കിളിക്കൂട്ടമിളവേല്ക്കും
മരച്ചില്ലയഴിഞ്ഞാടും
നിഴല്‍ തോറ്റമൊരുക്കുന്ന
തണലും വേണം. 


കരിമ്പച്ച
പുതച്ചൊരു കാടുംവേണം,
കാടിന്‍ കഥ ചൊല്ലി
വയല്‍ തേകുമരുവിവേണം.
മലങ്കാറ്റ് വഴിതെറ്റി
കിതപ്പാറ്റും പകല്‍
ക്കൊമ്പില്‍
ഇരുള്‍ക്കൂട്ടംചേക്കേറും
വിരുത്തം വേണം.


കടല്‍പാട്ടിന്‍
താരാട്ടും
തലോടല്‍ വേണം,
തലതല്ലി ചിരിക്കുന്ന
തിരയും വേണം
അലമാല ഞൊറിഞ്ഞെത്തി
കരയെ വെണ്‍പട്ടുചാര്‍ത്തി
പതഞ്ഞേന്തി
പുണരുന്ന
നുരയും വേണം.....ഇനിയും നിന്‍
തനിമതന്‍
ഇനിമവേണം.
ഒരുമേളപ്പെരുക്കത്തിന്‍
ചൊരുക്കും വേണം.
തിടമ്പേറ്റി ചെവിയാട്ടി
നടക്കും നിന്‍ പെരുംപൂര-
പ്പെരുമയില്‍
ഒരുമതന്‍ ഗരിമ വേണം.

8 അഭിപ്രായങ്ങൾ:

ബൈജു മണിയങ്കാല പറഞ്ഞു...

നല്ല കവിത

ഷാജു അത്താണിക്കല്‍ പറഞ്ഞു...

എന്റെ പൊന്നേ മലയാണ്മേ

ആശംസകൾ

Sangeeth vinayakan പറഞ്ഞു...

ആലാപനവും അതിന്‍റെ ബാക്ക്ഗ്രൌണ്ട് സംഗീതവും നന്നായിരിക്കുന്നു.. നല്ല വരികളും. :)

സൗഗന്ധികം പറഞ്ഞു...

നല്ല കവിത.വരികൾ

ശുഭാശംസകൾ...

ajith പറഞ്ഞു...

ഇതു മുമ്പ് വായിച്ചിട്ട് ഞാന്‍ എഴുതിയ അഭിപ്രായം ഇപ്പോഴും ഓര്‍മ്മയുണ്ട്. എന്തായാലും പാടിക്കേള്‍ക്കാന്‍ സാധിച്ചല്ലോ. നന്ന്

Girija chemmangatt പറഞ്ഞു...

nalla kavitha.thalatthodu koodi paadaan sukham.

Girija chemmangatt പറഞ്ഞു...

nalla kavitha.thaalattodu koodi chollaan kazhiyunathu.

Girija chemmangatt പറഞ്ഞു...

irulkkoottam chekkerunna ennaayaal nannaaville?kadal paattin thaaraattinde thalodal venam ennaayaal vruttham sariyaaville?oru eliya abhipraayam maathram.