വ്യാഴാഴ്‌ച, ജൂൺ 24, 2010

ചൂട്....ചൂട്....ചൂട്
ചൂട്

കടുകോളം മഴ തേടി
കുന്നു കയറിയപ്പോള്‍
കടലോളം വെയില്‍ പെയ്ത്
കുന്നു കരിഞ്ഞിരിക്കുന്നു.............

ചൂട്

മഴ മഴയെന്നു നീ
പൊരിവെയിലെന്നു ഞാന്‍.........
ചൂട് ചൂടെന്നു ഞാന്‍
തണുത്തു വിറക്കുന്നെന്നു നീ........
പരസ്പരം പങ്കുവെക്കാനാവാത്ത
വിശേഷങ്ങള്‍ നമുക്കെന്തിന്

ചൂട്

കടലോളമല്ലെങ്കിലുമൊന്നു
പുകഞ്ഞാലെന്താണ്
മേഘമായി നിറയാലോ
മഴയായി പെയ്യാലോ.

3 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ചൂട്....ചൂട്....ചൂട്

ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

ആദ്യമായാണ്‌ ഈ ബ്ലോഗില്‍...
കവിതയുടെവര്‍ണ്ണക്കൂട്ടുകള്‍നന്നായിരിക്കുന്നു!!
ആശംസകള്‍!!

ശ്രീ പറഞ്ഞു...

നന്നായിട്ടുണ്ട്. ആദ്യത്തേത് കൂടുതലിഷ്ടായി