ഇവിടെയ്ക്കാണ്
ഇവിടേയ്ക്കു തന്നെയാണു നമ്മൾ പണ്ട്
ഉറക്കത്തിൽ നിന്നും
പ്രിയപ്പെട്ടവരുടെ കൈകള്‍ വിടുവിച്ച്
സ്വപ്നത്തിൽ
ഒളിച്ചോടിയത് .
ഇവിടെയാണ്,
ഇവിടേയ്ക്കു തന്നെയാണു നമ്മൾ പണ്ട്
ഉറക്കത്തിൽ നിന്നും
പ്രിയപ്പെട്ടവരുടെ കൈകള്‍ വിടുവിച്ച്
സ്വപ്നത്തിൽ
ഒളിച്ചോടിയത് .
ഇവിടെയാണ്,
ഇവിടെ
ഈ തണല്‍ വിരിച്ചാണ്
ഈ തണല്‍ വിരിച്ചാണ്
ഈ ശിശിരപ്പെയ്ത്തിന്റെ
നിറമൂറ്റിയാണു നമ്മൾ
സ്വപ്നത്തിലെ
കളിവീടു വെച്ചത്.
ഇതേ തോണിക്കാരനാണ്
ഏടുകളിൽ നിന്നും
ഏടുകളിലേക്ക്
നമ്മുടെ സ്വപ്നങ്ങൾക്ക്
അമരം പിടിച്ചത്.
ചിമ്മി ചിമ്മിത്തെളിഞ്ഞ
ഇന്നും മുനിഞ്ഞു കത്തുന്ന
ഈ വെളിച്ചമാണ്
അക്ഷരങ്ങളോടു
വിലപേശി
വാക്കുകളില്‍
കോർത്ത് കോർത്ത്
സ്വപ്നത്തിലെ
കളിവീടു വെച്ചത്.
ഇതേ തോണിക്കാരനാണ്
ഏടുകളിൽ നിന്നും
ഏടുകളിലേക്ക്
നമ്മുടെ സ്വപ്നങ്ങൾക്ക്
അമരം പിടിച്ചത്.
ചിമ്മി ചിമ്മിത്തെളിഞ്ഞ
ഇന്നും മുനിഞ്ഞു കത്തുന്ന
ഈ വെളിച്ചമാണ്
അക്ഷരങ്ങളോടു
വിലപേശി
വാക്കുകളില്‍
കോർത്ത് കോർത്ത്
സ്വപ്നങ്ങളില്‍ നമ്മൾ
കൊളുത്തിവെച്ചത്.
ഇപ്പോഴും നമ്മളിടക്കിടെ
നമ്മിൽ നിന്നും
ഒളിച്ചോടുന്നത്
നമ്മളെന്നു
നിറഞ്ഞുകവിയുന്നത്
ഈ സ്വപ്നത്തിലേക്കാണ്
ഈയൊരു സ്വപ്നത്തിലേക്കാണ്...
ഇപ്പോഴും നമ്മളിടക്കിടെ
നമ്മിൽ നിന്നും
ഒളിച്ചോടുന്നത്
നമ്മളെന്നു
നിറഞ്ഞുകവിയുന്നത്
ഈ സ്വപ്നത്തിലേക്കാണ്
ഈയൊരു സ്വപ്നത്തിലേക്കാണ്...
6 അഭിപ്രായങ്ങൾ:
നന്നായിരിക്കുന്നു
:)
കൊള്ളാം, പുതുവത്സരാശംസകള്‍!
:)
Thanks Sree..... All the best wishes to u & ur family.
പുതുവത്സരാശംസകൾ പ്രയാണ്‍..
Simply great
still dreaming and wishing you a wonderful New year yaar
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ