നിശ്ശബ്ദതയെ
ചൂലെടുത്തടിക്കണം
കിളികളെ
പാട്ട് പഠിപ്പിക്കണം
കാറ്റിനെ മേയാന്‍ വിടണം
പുല്‍ നാമ്പുകളില്‍
മുത്തുകോര്‍ത്തെടുക്കണം
ഇലകളെ ഉണക്കാനിടണം
പൂമൊട്ടുകളെ ഉടുപ്പിടീക്കണം
രാപ്പൂക്കളെക്കൊണ്ടു
പൂക്കളംതീര്‍ക്കണം.
ആകാശത്തിനെ
അലക്കിവെളുപ്പിക്കണം
മഞ്ഞു പുതച്ചുറങ്ങുന്ന
മലകളെ
വിളിച്ചുണര്‍ത്തണം
കിഴക്കിന്‍റെ പേറെടുക്കണം
കുഞ്ഞു സൂര്യനെ
കുളിപ്പിച്ച് പൊട്ടുതൊടീച്ച്
തൊട്ടിലില്‍ കിടത്തണം
നിഴലിനെ
വിത്തുകുത്തിമുളപ്പിക്കണം
അമ്പലത്തിലെത്തി
പാട്ടുപെട്ടി തുറക്കണം
ഓടിക്കിതച്ച്
സ്റ്റേഷനിലെത്തണം
ചൂടാറും മുന്‍പ്
പാലും പത്രവുമിടണം
രാവിലെയാകുമ്പോഴീ
അഞ്ചരമണിക്കെന്തൊരു
തിരക്കാണ്.............
ചൂലെടുത്തടിക്കണം
കിളികളെ
പാട്ട് പഠിപ്പിക്കണം
കാറ്റിനെ മേയാന്‍ വിടണം
പുല്‍ നാമ്പുകളില്‍
മുത്തുകോര്‍ത്തെടുക്കണം
ഇലകളെ ഉണക്കാനിടണം
പൂമൊട്ടുകളെ ഉടുപ്പിടീക്കണം
രാപ്പൂക്കളെക്കൊണ്ടു
പൂക്കളംതീര്‍ക്കണം.
ആകാശത്തിനെ
അലക്കിവെളുപ്പിക്കണം
മഞ്ഞു പുതച്ചുറങ്ങുന്ന
മലകളെ
വിളിച്ചുണര്‍ത്തണം
കിഴക്കിന്‍റെ പേറെടുക്കണം
കുഞ്ഞു സൂര്യനെ
കുളിപ്പിച്ച് പൊട്ടുതൊടീച്ച്
തൊട്ടിലില്‍ കിടത്തണം
നിഴലിനെ
വിത്തുകുത്തിമുളപ്പിക്കണം
അമ്പലത്തിലെത്തി
പാട്ടുപെട്ടി തുറക്കണം
ഓടിക്കിതച്ച്
സ്റ്റേഷനിലെത്തണം
ചൂടാറും മുന്‍പ്
പാലും പത്രവുമിടണം
രാവിലെയാകുമ്പോഴീ
അഞ്ചരമണിക്കെന്തൊരു
തിരക്കാണ്.............
5 അഭിപ്രായങ്ങൾ:
സമയം പോരാ പോരാ
അഞ്ച,ഞ്ചരത്തിരക്ക്.
നല്ല കവിത
ശുഭാശംസകൾ.....
രാവിലെ പല്ലുതേപ്പും കുളീം ഇല്ലേ? നല്ല കവിത.
എവിടെ ഇതിനൊക്കെ സമയം ?
തിരക്കോടുതിരക്ക്... :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ