ശനിയാഴ്‌ച, മാർച്ച് 01, 2014

എവിടെപ്പോയാവോ....

 എഴുനിറങ്ങളില്‍ പൂത്തിരുന്നതാണ്
കവിത പെയ്തിരുന്നൊരു മനസ്സ്.
എന്തുകണ്ടാലും
കൂടെ പോകും
ആരെന്തു പറഞ്ഞതും വിശ്വസിക്കും!
അരുതെന്ന് പറഞ്ഞതിന്നാണ്
പിണക്കംകാട്ടിയിറങ്ങിപ്പോയത്....
കാണുമ്പോള്‍ പറയണം
കാത്തിരിക്കുന്നുണ്ടൊരാളെന്ന്.
കാറ്റെ നീയൊരു പൂമണമായെത്തി
കനവുണക്കിത്തന്നാല്‍ മതി
ഒരു മഴയെത്തിച്ചു തന്നാലും മതി
ചുണ്ടിലിത്തിരി കടലുപ്പു ചാലിച്ച്
ഒന്നുമ്മവെച്ചാലും മതി
കൊതിപ്പിച്ചു തിരികെ വിളിച്ചോളാം.........................ഊത്താല്‍ കൊണ്ട് മഴവില്ലുതീര്‍ത്ത്
നിറങ്ങളെ സ്വന്തമാക്കാറുള്ള
ഒരു കാലമുണ്ടായിരുന്നു നമുക്ക്.
പിന്നീടെപ്പോഴോ ഒരിക്കല്‍
അകലെയേതോ വെള്ളച്ചാട്ടം
മഴവില്ല് മുന്നിലെക്കെറിഞ്ഞു തന്നെന്നെ
നിന്‍റെ ഓര്‍മ്മകളിലേക്ക് തിരിച്ചയച്ചു.
ഇന്ന്‍ നിനക്കെത്ര നിറങ്ങളാണെടോ
എന്നാരോ ചോദിച്ചപ്പോഴും
നിന്നെയാണോര്‍മ്മ വന്നത്
നിന്റെ ഓര്‍മ്മകളെ
നിറങ്ങളേയെന്ന് ചേര്‍ത്ത്പിടിച്ച്
വെളുപ്പെന്ന് പൂത്ത് വിടരുന്നു ഞാന്‍

4 അഭിപ്രായങ്ങൾ:

Harinath പറഞ്ഞു...

ഏഴുനിറങ്ങളിൽ കവിതകൾ വിരിയട്ടെ...

ajith പറഞ്ഞു...

നിറങ്ങളേ നിറങ്ങളേ

സൗഗന്ധികം പറഞ്ഞു...

ഏഴുനിറങ്ങളും, തഴുകി വരുന്നൊരു കാവ്യം...

നല്ല കവിത

ശുഭാശംസകൾ....

Admin പറഞ്ഞു...

നിറമാര്‍ന്ന കവിതയ്ക്ക് ആശംസകള്‍..
ഇനിയും നിറങ്ങള്‍ വിരിയട്ടെ..
മനസ്സിലും കവിതയിലും..