വിട പറയാതെ പോയോരാ കവിതകള്‍
വഴിയിലെവിടെയോ തിരയുകയാവുമോ
ഇനിയൊരിക്കല്‍ തിരിയെ വരാനേതു
വഴിയിതെന്ന് വിതുമ്പുകയാവുമോ
പടിയിറങ്ങി പകല്മുഴൂവനുമവര്
തനിയെയാല്മരത്തറയിലിരുന്നിടാം
ഇരവുപൂക്കുമ്പൊഴാരോ വിളിച്ചെന്ന
നിനവില്‍ പടിവാതിലെത്തി തുറന്നിടാം
ഇരുളുമൂടിപ്പുതച്ചു നാമപ്പൊഴും
ചെറിയൊരു തിരിനീട്ടിയും താഴ്ത്തിയും
വെറുതെയുമ്മറവാതിലിന്‍ ചാരെയാ
വരവുനോക്കിയിരിപ്പാവുമെന്തിനോ..
കണ്ടിലെന്നു നടിച്ചുനാം വെറുതെ-
യിണ്ടലില്‍ മുഖം പൂഴ്ത്തിയിരിക്കും.
ആരുമരികിലില്ലാനേരമനുപദം
തിരനുരഞ്ഞുകടലൂറ്റമായ് പുല്കും....
13 അഭിപ്രായങ്ങൾ:
ആരുമരികിലില്ലാനേരമനുപദം
തിരനുരഞ്ഞുകടലൂറ്റമായ് പുല്കും....
അതെ വളരെ ശരി.
നന്നായി കവിത
ആശംസകൾ
കൊളളാം കവിത തുളുമ്പുന്ന വരികള്‍
ചിലപ്പോ മടങ്ങിപ്പോവാന്‍ മടി ആയി വെറുതെ അവിടെത്തന്നെ തന്നെ തങ്ങി നിന്നതും ആവാം.
വിട പറഞ്ഞെന്നു നമ്മുടെ തോന്നാല്‍ ആവാം അല്ലെ???
ആസ്വദിച്ചു വായിച്ചു..
പിറകിലൂടവരെല്ലാം മിണ്ടാതെ വന്നെത്തും..
നന്നായി എഴുതി.
ശുഭാശംസകൾ....
ഇനിയൊരിക്കല്‍ തിരിയെ വരാനേതു
വഴിയിതെന്ന് വിതുമ്പുകയാവുമോ
vazhi kandethi varatte..
തിരി നീട്ടിയും താഴ്ത്തിയും ഉമ്മറവാതിലിൻ ചാരെ പടിയിറങ്ങിപോയ കവിതകൾക്കായുള്ള കാത്തുനിൽപ്പ് ... നന്നായി വരികൾ.
Nice one
Best wishes
അതെ ...വെറുതെയെന്തിനോ?
വന്നത് വെറുതെയായില്ല. ആശംസകള്‍..
നന്നായിട്ടുണ്ട്,,,,,ആര്‍ദ്രമായ വരികളില്‍ ഏകാന്തതയുടെയും നഷ്ടബോധതിന്റെയും സംഗീതം നിറയുന്നുണ്ട്,,,,,
നന്നായിട്ടുണ്ട്,,,,,ആര്‍ദ്രമായ വരികളില്‍ ഏകാന്തതയുടെയും നഷ്ടബോധതിന്റെയും സംഗീതം നിറയുന്നുണ്ട്,,,,,
ഇരുളുമൂടിപ്പുതച്ചു നാമപ്പൊഴും
ചെറിയൊരു തിരിനീട്ടിയും താഴ്ത്തിയും
വെറുതെയുമ്മറവാതിലിന്‍ ചാരെയാ
വരവുനോക്കിയിരിപ്പാവുമെന്തിനോ..
എന്തിനോ ?
എന്തിനോ ?
എന്തിനോ ?
നല്ല വരികള്‍... സംഗീതാത്മകം... പാടാനാവും എനിക്കിത്...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ