വ്യാഴാഴ്‌ച, ജനുവരി 31, 2013

എന്‍റെ മലയാളമേ.....എനിക്കു നിന്‍
മഴപ്പേച്ചിന്‍
കുസൃതിവേണം,
നിന്‍റെ കടല്‍ക്കാറ്റിന്‍
കനപ്പുള്ള വിയര്‍പ്പും വേണം.
കിളിക്കൂട്ടമിളവേല്ക്കും
മരച്ചില്ലയഴിഞ്ഞാടും
നിഴല്‍ തോറ്റമൊരുക്കുന്ന
തണലും വേണം. 


കരിമ്പച്ച
പുതച്ചൊരു കാടുംവേണം,
കാടിന്‍ കഥ ചൊല്ലി
വയല്‍ തേകുമരുവിവേണം.
മലങ്കാറ്റ് വഴിതെറ്റി
കിതപ്പാറ്റും പകല്‍
ക്കൊമ്പില്‍
ഇരുള്‍ക്കൂട്ടംചേക്കേറും
വിരുത്തം വേണം.


കടല്‍പാട്ടിന്‍
താരാട്ടും
തലോടല്‍ വേണം,
തലതല്ലി ചിരിക്കുന്ന
തിരയും വേണം
അലമാല ഞൊറിഞ്ഞെത്തി
കരയെ വെണ്‍പട്ടുചാര്‍ത്തി
പതഞ്ഞേന്തി
പുണരുന്ന
നുരയും വേണം.....ഇനിയും നിന്‍
തനിമതന്‍
ഇനിമവേണം.
ഒരുമേളപ്പെരുക്കത്തിന്‍
ചൊരുക്കും വേണം.
തിടമ്പേറ്റി ചെവിയാട്ടി
നടക്കും നിന്‍ പെരുംപൂര-
പ്പെരുമയില്‍
ഒരുമതന്‍ ഗരിമ വേണം.

23 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

പുകഴ്ത്തുകയാണെന്ന് ധരിയ്ക്കരുതേ...!

അര്‍ത്ഥവും വ്യാപ്തിയും അഴകുമില്ലാതെ തകര പോലെ മുളച്ചുവരുന്ന അനേകബ്ലോഗ് കവിതകളില്‍ നിന്ന് ഈ മലയാളം തലയുയര്‍ത്തി മനോഹരിയായി നില്‍ക്കുന്നു.

ഇനിയും ഒന്നുകൂടെ വായിയ്ക്കട്ടെ

the man to walk with പറഞ്ഞു...

Nice
Best wishes

niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

മനോഹരം ...... ഭംഗിയുള്ള കവിത

Unknown പറഞ്ഞു...

നല്ല കവിത കാമ്പുള്ള വിഷയം നന്നായി പറഞ്ഞു

മണ്ടൂസന്‍ പറഞ്ഞു...

നല്ലൊരു കവിത,കഥ ആസ്വാദകനായ അജിത്തേട്ടൻ പറഞ്ഞതിലും വലുതായൊന്നും, കവിതാസ്വദനത്തിൽ വളരെ പിന്നിലായ എനിക്ക് പറയാനില്ല.
അജിത്തേട്ടന്റെ പറയൽ സത്യമാ ട്ടോ.
ആശംസകൾ.

Sangeeth vinayakan പറഞ്ഞു...

"നല്ല മലയാളം .. എന്റെ മലയാളം .. "

AnuRaj.Ks പറഞ്ഞു...

സഫലമാകട്ടെ ഈ വ്യതിഥ സ്വപ്നങ്ങള്

സൗഗന്ധികം പറഞ്ഞു...

ശ്യാമ കേര കേദാരമേ...
സ്നേഹ സദനമായ് വെല്ക നീ...

നന്നായി എഴുതി.

ശുഭാശംസകൾ.......

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

പ്രസന്നമധുരം.

കൊമ്പന്‍ പറഞ്ഞു...

ഇതെല്ലാം ജീവിതത്തിലെ മനോഹാരിത എല്ലാവരും പറയുന്നത് വേണം എന്ന് തന്നെ

Philip Verghese 'Ariel' പറഞ്ഞു...

ശ്രീ അജിത്തെട്ടന്‍പറഞ്ഞു മുബി മലയാളം ബ്ലോഗേര്‍സില്‍ g + കൊടുത്ത നോട്ട് കണ്ടു ഇവിടെയത്തി. വന്നത് നന്നായി എന്ന് തോന്നുന്നു നിരവധി ചെറുതും വലുതുമായ പോസ്റ്റുകള്‍ കവിതകള്‍ ലേഖനങ്ങള്‍ എല്ലാം കൊള്ളാം ചിലത് വായിച്ചു. ഈ കവിതയെപ്പറ്റി എന്ത് പറയാന്‍
പറയേണ്ടത് മുഴുവന്‍ അജിത്തെട്ടന്‍ പറഞ്ഞു. പൂര്‍ണ്ണമായും അതിനോട് ചേരുന്നു.

അമ്മയെന്ന ആള്‍ ദൈവത്തെപ്പറ്റി മാര്‍ത്തോമ്മാ വലിയ തിരുമേനി??? തട്ടി വിട്ട വാക്കുകള്‍ അദ്ദേഹത്തിന്
നാളിതുവരെയുണ്ടായിരുന്ന ബഹുമാനവും വിലയും താഴെ വീണുടഞ്ഞു എന്നെ പറയാനുള്ളൂ. ഇത്തരം ആള്‍ ദൈവങ്ങള്‍ കാട്ടിക്കൂട്ടുന്ന വികൃതികള്‍ എത്ര കണ്ടാലും നമ്മള്‍ മലയാളികള്‍ പഠിക്കില്ലേ! എങ്ങനെ പഠിക്കും പഠിക്കും നമ്മെ നയിക്കാന്‍ നാം തിരഞ്ഞെടുത്ത മാന്യന്‍മാര്‍ തന്നെയല്ലേ അവരെ എഴുന്നള്ളിച്ചു കൊണ്ടു നടക്കുന്നതെന്ന് കാണുമ്പോള്‍ സത്യത്തില്‍ ലജ്ജ തോന്നുന്നു. അടുത്തിടെ അവര്‍ നടത്തുന്ന ഒരു ആശുപത്രിയിലെ കോലാഹലങ്ങള്‍ ടീവിയിലും മറ്റും കണ്ടിരുന്നു സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഓര്‍മ്മയില്‍ വരുന്നു, ആ ഭ്രാന്താലയം തന്നെയല്ലേ നമ്മുടെ കേരളം

മുകിൽ പറഞ്ഞു...

chundil punchiri baakki nirthipokunnu kavitha...

ജന്മസുകൃതം പറഞ്ഞു...

ഒരുമതന്‍ ഗരിമ വേണം.മനോഹരം

പ്രയാണ്‍ പറഞ്ഞു...

@ajith

@ മണ്ടൂസന്‍

@the man to walk with

@അമൃതംഗമയ

@Gopan Kumar

@Anu Raj

@സൗഗന്ധികം

@Sangeeth vinayakan

@ഉസ്മാന്‍ പള്ളിക്കരയില്‍

@കൊമ്പന്‍

@ മുകിൽ

@ P V Ariel

കുറച്ചു സംശയത്തോടെയാണ് ഇങ്ങിനെയൊരു കവിത പോസ്റ്റ് ചെയ്തത്.പൊതുവേ ഇത്തരം ലളിതമായ കവിതകള്‍ 'ഔട്ട് ഓഫ് ഫാഷന്‍' ആണെന്ന് കരുതുന്ന ചിലരെങ്കിലുമുണ്ടാവുമെന്ന് തോന്നുന്നു.നിങ്ങളുടെ അഭിപ്രായങ്ങള്‍ വായിച്ചപ്പോള്‍ സന്തോഷം തോന്നുന്നു.വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

ശ്രീനാഥന്‍ പറഞ്ഞു...

ദൽഹിയിലിരുന്ന് മലയാളത്തെ ഇങ്ങനെ ഓർക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നതിന്റെ ചാരുതയൊന്നു വേറെ തന്നെ. ലളിതമാവുന്നത് ഒരു തെറ്റല്ല തന്നെ.

Madhusudanan P.V. പറഞ്ഞു...

അതിമനോഹരമായ വരികളിലൊഴുകി ഞാൻ
മതിമറന്നാനന്ദിപ്പൂ; അഭിനന്ദിപ്പൂ

AMBUJAKSHAN NAIR പറഞ്ഞു...

കവിത മനോഹരം . മലയാളത്തിനു താങ്കള്‍ ഒരു മുതല്‍ക്കൂട്ട് തന്നെ .

Sureshkumar Punjhayil പറഞ്ഞു...

Enteyum Malayalame...!!

Manoharam, Ashamsakal...!!!

Unknown പറഞ്ഞു...

ഒരു നാടന്‍ പാട്ട് ശൈലി നന്നായിരിക്കുന്നു ,ഗായിക കൂടിയായ കവിയിത്രിയെ അത് ഈ കവിത എഴുതാന്‍ സഹായിച്ചു എന്ന് തോന്നുന്നു
ഇത് പാടി റെക്കോര്‍ഡ്‌ ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടെ

പ്രയാണ്‍ പറഞ്ഞു...

@ ശ്രീനാഥന്‍

@ Madhusudanan Pv

@ AMBUJAKSHAN NAIR

@ Sureshkumar Punjhayil

@ MyDreams

thanks a lot for the inspiring comments.....:)

പ്രയാണ്‍ പറഞ്ഞു...

ചില വാക്കുകള്‍ പരിചയം പോരെന്ന് ചില ഫ്രണ്ട്സ് പറഞ്ഞതുകൊണ്ട് ഇവിടെ ചേര്‍ക്കുന്നു.
മഴപ്പേച്ച് = മഴയുടെ സംസാരം സംഭാഷണം... ഇവിടെ- മഴയിലൂടെ കണ്‍വേ ചെയ്യുന്ന (സംസാരിക്കുന്ന)രീതി
വിരുത്തം = പതുക്കെ ഇഴഞ്ഞരീതിയിലുള്ള കവിതചൊല്ലുന്ന രീതി, പഴമ- രണ്ടെടുത്താലും കൊള്ളാം.
ഗരിമ = ഗാംഭീര്യം വലുപ്പം.
ചൊരുക്ക് =ലഹരി....

vettathan പറഞ്ഞു...

നല്ല കവിത

ente lokam പറഞ്ഞു...

പാടിക്കേള്‍ക്കാന്‍ കൊതി തോന്നുന്നു...
ആശംസകള്‍...