വെള്ളിയാഴ്‌ച, ജനുവരി 06, 2012

ഒരു പഴങ്കഥ......പുതുക്കിയത്..........

പുരാകല്‍പ്പത്തിന്‍റെ  ചുവരുകള്‍ക്കിടയില്‍

കൂട്ടംകൂടിയിരുന്ന് ആഘോഷിച്ചിരുന്ന

ജാരകഥാകഥനങ്ങളില്‍ നിന്നുമാണ്

ചുളിഞ്ഞ കിടക്കവിരിയായി ജാരന്‍

ഒരു കടങ്കഥയുടെ കാണാക്കടംപോലെ

ഞങ്ങള്‍ക്കിടയില്‍  കടന്നുകയറിയത്.......


രാധികയുടെ പടര്‍ന്ന ചാന്തുപൊട്ടുകളില്‍

സൂഫിയാനയുടെ അഴിഞ്ഞ മുടിക്കെട്ടുകളില്‍

റബേക്കാ മേമിന്റെ വശ്യമായ ഉടല്‍ഞൊറിവുകളില്‍

ജാരന്റെ പദഗതി ഞങ്ങള്‍ തിരഞ്ഞുകൊണ്ടിരുന്നു.........


പലരുടേയും തണുത്തുറഞ്ഞ  നിശീഥം

പൊടിപ്പും തൊങ്ങലും വെച്ചു പൊലിപ്പിച്ച

ജാരകഥകളാല്‍  ഉണര്‍ന്ന്, കനവുകളില്‍

ഒളിഞ്ഞും നിറഞ്ഞുമവര്‍ ജാരിണികളായി.


അതുകൊണ്ടാവണം വരാനില്ലാതിരുന്നിട്ടുമൊരു

ജാരനെ ഭയന്ന്‍ ജീവസന്ധാരണത്തിനിടയില്‍

ഞങ്ങള്‍ കിടക്കവിരി നിവര്‍ത്തി വിരിച്ചിട്ടത്.....

മുടിമുറുകെപ്പിന്നി വാടാത്ത പൂമാല ചൂടിയത് .

വട്ടമൊപ്പിച്ചൊരു കുങ്കുമപ്പൂ അവന്നെത്തും മുന്‍പ്

സന്ധ്യയുടെ നെടുംന്തലയില്‍ ചാര്‍ത്തിയത്.


കവിതയുടെഎഴുനിലമാളിക  പൊത്തി പിടിച്ചുകയറി

കഥയുടെ നടവരമ്പുകളിലൂടെ വിയര്‍ത്തൊലിച്ചെത്തി

പാട്ടിന്‍റെ ആരോഹാവരോഹങ്ങളില്‍നിന്നും ചാടിയിറങ്ങി

ഹൃദയരക്തം ചാലിച്ച് ചിത്രങ്ങളെഴുതിമയക്കി

ഉപരോധകങ്ങളുടെ വാതില്‍ തള്ളിത്തുറന്നെത്തി

എന്നിട്ടും അവന്‍, ജാരന്‍ ഇന്നുമൊരു യാഥാര്‍ത്ഥ്യം........

16 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

എന്നിട്ടും അവന്‍, ജാരന്‍ ഇന്നുമൊരു യാഥാര്‍ത്ഥ്യം........

കന്യാകുമാരി മലയാള സമാജം പറഞ്ഞു...

കൊള്ളം നന്നായിട്ടുണ്ട്....

മനോജ് കെ.ഭാസ്കര്‍ പറഞ്ഞു...

ഗന്ധര്‍വ്വനേപ്പോലൊരു ജാരന്‍...
നല്ല കവിത. അഭിനന്ദനങ്ങള്‍...

yousufpa പറഞ്ഞു...

സ്ത്രിക്കു മാത്രം സ്വന്തമായിട്ടൊരു ജാരന്‍ ..ഈ കവിതയും കലക്കി.

ജന്മസുകൃതം പറഞ്ഞു...

കഥയുടെ നടവരമ്പുകളിലൂടെ വിയര്‍ത്തൊലിച്ചെത്തി

പാട്ടിന്‍റെ ആരോഹാവരോഹങ്ങളില്‍നിന്നും ചാടിയിറങ്ങി

ഹൃദയരക്തം ചാലിച്ച് ചിത്രങ്ങളെഴുതിമയക്കി

ഉപരോധകങ്ങളുടെ വാതില്‍ തള്ളിത്തുറന്നെത്തി

എന്നിട്ടും അവന്‍, ജാരന്‍ ഇന്നുമൊരു യാഥാര്‍ത്ഥ്യം........

നല്ല കവിത. അഭിനന്ദനങ്ങള്‍...

valsan anchampeedika പറഞ്ഞു...

chithravum kavithayum orupole hrudyam

Prabhan Krishnan പറഞ്ഞു...

"....ഹൃദയരക്തം ചാലിച്ച് ചിത്രങ്ങളെഴുതിമയക്കി

ഉപരോധകങ്ങളുടെ വാതില്‍ തള്ളിത്തുറന്നെത്തി

എന്നിട്ടും അവന്‍, ജാരന്‍ ഇന്നുമൊരു യാഥാര്‍ത്ഥ്യം........!"


“കാലങ്ങളോളം തുടരുന്ന യാഥാര്‍ത്ഥ്യം........!“

നല്ല്ല എഴുത്ത്.
ആശംസകള്‍...!

Unknown പറഞ്ഞു...

സ്വന്തം ഭാവനയില്‍ വിരിയുന്ന ഒരു ജാര കഥ ..അല്ല കവിത .....നന്നായിരിക്കുന്നു

വീണ്ടും വീണ്ടും വായിപ്പിക്കുന്നു

प्रिन्स|പ്രിന്‍സ് പറഞ്ഞു...

വെറുമൊരു ജാര 'കഥ'യെങ്കിൽ പോലും അത് സത്യമെന്ന് വിശ്വസിച്ച് സ്ത്രീയ്ക്കുമുന്നിൽ പടിപ്പുര കൊട്ടിയടയ്ക്കാനാണ് പലരും ശ്രമിക്കുന്നത്.

പഴങ്കഥ പുതുക്കിയതുതന്നെ :)

പ്രയാണ്‍ പറഞ്ഞു...

വായിച്ചതും പറഞ്ഞതുമായ എല്ലാവര്‍ക്കും എന്റെ സ്നേഹം......

ente lokam പറഞ്ഞു...

പ്രയാന്‍ ...
അര്‍ത്ഥങ്ങളുടെ ആഴം തേടിയ രചന...
അഭിനന്ദനങ്ങള്‍
My dreams എനിക്ക് കവിതയുടെ അവസാന
വാക്ക് ആണ്‌..അതിനു അടി വര ഇടുക അല്ലാതെ
കവിതയെപ്പറ്റി ആധികാരികമായി പറയാന്‍ ഞാന്‍
ആളല്ല...

മുകിൽ പറഞ്ഞു...

അവസാന വരികള്‍ പെയ്ത്തുതന്നെയാണു. എത്ര സുഖം കവിത വായിക്കുമ്പോള്‍.

Anil cheleri kumaran പറഞ്ഞു...

പുരാകൽ‌പ്പം,
പദഗതി ഇത് പരിചയമില്ലാത്ത പദങ്ങളാണല്ലോ.
ജാരകവിത കൊള്ളാം.

Unknown പറഞ്ഞു...

കവിത ഇഷ്ടപ്പെട്ടു.
കുഴപ്പം, മുഴുവന്‍ അങ്ങ് തലയില്‍ കയറീട്ടില്ല :)
..
പിന്നേ, പുതുവത്സരാശംസകള്ണ്ടേ.. :)
വൈകിപ്പോയാ? ഹ്ഹ്ഹി

പ്രയാണ്‍ പറഞ്ഞു...

thanks friends..........

the man to walk with പറഞ്ഞു...

:)
Best wishes