ശനിയാഴ്‌ച, ഡിസംബർ 03, 2011

പ്രലോഭം......


നിശിതമൊരു ഗ്രീഷ്മത്തിന്‍
തമോതപാലസ്യത്തിലേക്ക്
നിരതം തുറക്കുന്നുണ്ടൊരു പാളി.........
തിടുക്കത്തില്‍ അടക്കുമ്പോള്‍
ഉള്ളിലേക്ക് നോക്കാതിരിക്കാന്‍
പാടുപെടുന്നുണ്ട് കണ്ണുകള്‍ .....
ഇനിയും തുറക്കാതിരിക്കാന്‍
ഇറക്കിവെക്കുന്നുണ്ടൊരു ഭാരം
അതിന്നു മുകളിലേക്കായി........
വിഭാതം വിദൂരമെന്നറിയുമ്പോള്‍
ഒരുപവിരാമത്തിന്നു കൊതിപ്പിക്കുന്നുണ്ട്
തണുത്തുറഞ്ഞതിനുള്ളിലെ നിശ്ശബ്ദത.........

7 അഭിപ്രായങ്ങൾ:

മനോജ് കെ.ഭാസ്കര്‍ പറഞ്ഞു...

ഒരു പവിരാമത്തിന്നു കൊതിപ്പിക്കുന്നുണ്ട്
തണുത്തുറഞ്ഞതിനുള്ളിലെ നിശ്ശബ്ദത......
നന്നായിട്ടുണ്ട്.

പൊട്ടന്‍ പറഞ്ഞു...

എനിക്കിഷ്ടായി
മൂന്നുതവണ വായിച്ചു.
നൂറു തവണ വായിപ്പിക്കണം അടുത്ത പ്രാവശ്യം.

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

വായിച്ചു, ആശംസകള്‍.

Kalavallabhan പറഞ്ഞു...

മോഹങ്ങളങ്ങനെയാണ്‌ വീണ്ടും വീണ്ടും ...

yousufpa പറഞ്ഞു...

ആശകളങ്ങനെയാണ്‌ ചിലത് അനുസരിച്ചും നിരസിച്ചും..

പ്രയാണ്‍ പറഞ്ഞു...

thanks dear friends......

Unknown പറഞ്ഞു...

ആരുടെയോ പ്രലോഭനമാണ് ?