വ്യാഴാഴ്‌ച, ജനുവരി 20, 2011

കള.

കളയെന്നു ചൊല്ലി
പിഴുതെറിഞ്ഞത്
നെല്പ്പാടങ്ങളില്‍
പിറന്നുപോയതിനാലാവാം.

നെല്‍വിത്തുകള്‍ക്കിടയില്‍
ഉറങ്ങിക്കിടന്നപ്പോള്‍
ആരുമെന്തേ വിലക്കിയില്ല?
പെറുക്കിയെറിഞ്ഞില്ല?

വിതച്ച വയലുകളില്‍
മുളപൊട്ടി വേരിറങ്ങി
ഇലയും പൂക്കളുമായി
നിറം പിടിക്കുമ്പോള്‍

നിലനില്പ്പിന്റെ നിഴല്‍ക്കൂത്തില്‍
വെട്ടിമാറ്റപ്പെട്ട തലക്കൂമ്പുകള്‍ ‍!
നിലപാടുതറയില്‍നിന്നും
പിഴുതെറിയപ്പെട്ട ചുവടുകള്‍ ‍!

ആഴ്ന്നിറങ്ങുന്ന വേരുകള്‍
പടരും മുന്‍പേ പിഴുതെടുത്ത്
തിരിച്ചുവരില്ലെന്നുറപ്പിക്കാന്‍
ചവിട്ടിമെതിക്കുന്ന കാലുകള്‍ .!

നമ്മളുകൊയ്യും വയലെല്ലാം
നമ്മുടേതാകും സ്വപ്നങ്ങളില്‍
ചിറകു കരിഞ്ഞ് പാവം കുറെ
മാടത്തകളും പനന്തത്തകളും ...

23 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ചിറകു കരിഞ്ഞ് പാവം കുറെ
മാടത്തകളും പനന്തത്തകളും ..........

the man to walk with പറഞ്ഞു...

കളയുടെ കവിത ഇഷ്ടായി

Jishad Cronic പറഞ്ഞു...

നമ്മളുകൊയ്യും വയലെല്ലാം
നമ്മുടേതാകും സ്വപ്നങ്ങളില്‍
ചിറകു കരിഞ്ഞ് പാവം കുറെ
മാടത്തകളും പനന്തത്തകളും .

Jithu പറഞ്ഞു...

Nannaayirikkunnu.....

ശ്രീനാഥന്‍ പറഞ്ഞു...

നെൽ‌പ്പാടങ്ങളിലെ ‘ന്യൂനപക്ഷ‘ത്തെ തിരിച്ചറിഞ്ഞ കവിത, ആ വ്യത്യസ്തത കൊണ്ട് തന്നെ ആകർഷകമായി. നമ്മളുകൊയ്യും വയലെല്ലാം
നമ്മുടേതാകും... വലിയ സമൂഹമാറ്റങ്ങൾ ചില കേടുപാടുകൾ ഉണ്ടാക്കിയേക്കും, ചരിത്രം അങ്ങിനെയാണല്ലോ, അത് മാപ്പാക്കിയേ കഴിയൂ!

Unknown പറഞ്ഞു...

വെത്യസ്ത ആശയങ്ങളില്‍ കവിത കണ്ടെത്താന്‍ സാധിക്കുന്നു അത് ഒരു അനുഗ്രഹം ആണ് .......നന്നായി പറഞ്ഞു

നിരക്ഷരൻ പറഞ്ഞു...

അർത്ഥതലങ്ങൾ ഉള്ള കവിത.

Manoraj പറഞ്ഞു...

ചേച്ചി കവിതകളില്‍ കൊണ്ടുവരുന്ന വ്യത്യസ്തതകള്‍ക്ക് ഒരു സലാം.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ചവിട്ടിമെതിക്കെപ്പെടുന്നവരുടെ വേദനകള്‍ വിത്യസ്തമായി അവതരിപ്പിച്ചിരിക്കുന്നു.

കണ്ണനുണ്ണി പറഞ്ഞു...

ഈ വിത്യസ്തതയാണ് ഒരു നല്ല കവിതയുടെ ജീവന്‍ .
സാധാരണ ചിന്തിക്കാത്ത ഒരു ആംഗിളില്‍ നിന്ന് നോക്കി കാണുമ്പോ ഇത് പോലെ ഭംഗിയുള്ള വരികളുണ്ടാവും.

Unknown പറഞ്ഞു...

മാടത്തകളും പനംതത്തകളും....
എന്തേ പറഞ്ഞു നിര്‍ത്തിയത്?
ഒത്തിരിപ്പേര്‍ ഉണ്ട്.
പറയാനുള്ളതു വിളിച്ചു പറഞ്ഞോളൂ.
വളരെ നന്നായിട്ടുണ്ട്. എനിക്കിഷ്ടപ്പെട്ടു.
അഭിനന്ദനങ്ങള്‍!

K@nn(())raan*خلي ولي പറഞ്ഞു...

"നമ്മളുകൊയ്യും വയലെല്ലാം
നമ്മുടേതാകും സ്വപ്നങ്ങളില്‍
ചിറകു കരിഞ്ഞ് പാവം കുറെ
മാടത്തകളും പനന്തത്തകളും .."

പിന്നെ അവര്‍ക്കുമേല്‍ കുറെ മാടമ്പികളും..!

Echmukutty പറഞ്ഞു...

ഇതു കൊള്ളാം. കാണാൻ വൈകുന്നത്, മടിയ്ക്കുന്നത്,കണ്ടാലും അറിയാതിരിയ്ക്കുന്നത്....
നന്നായി കേട്ടൊ.അഭിനന്ദനങ്ങൾ.

Sidheek Thozhiyoor പറഞ്ഞു...

ഉള്‍ക്കാമ്പുള്ള കവിതകളാണ് പ്രയാണിന്റെത്..
ആശംസകള്‍ ..

Kalavallabhan പറഞ്ഞു...

നമ്മളുകൊയ്യും വയലെല്ലാം
നമ്മുടേതാകും
സ്വപ്നങ്ങളില്‍

പ്രയാണ്‍ പറഞ്ഞു...

the man to walk with,
Jishad,
JITHU ,
ശ്രീനാഥന്‍,
MyDreams,
നിരക്ഷരൻ ,
Manoraj,
ആറങ്ങോട്ടുകര മുഹമ്മദ്‌,
കണ്ണനുണ്ണി ,
appachanozhakkal ,
കണ്ണൂരാന്‍,
Echmukutty ,
സിദ്ധീക്ക.. ,
Kalavallabhan
എല്ലാര്‍ക്കും എന്റെ സ്നേഹം.......... മടുപ്പ് അലങ്കാരമായി കൂടെ കൊണ്ടുനടക്കുന്നകൊണ്ടാവണം ഒന്നിലും ഉറച്ചുനില്‍ക്കാന്‍ പറ്റാത്തത്...:)

yousufpa പറഞ്ഞു...

അധികാരി വർഗ്ഗങ്ങൾക്കിടയിൽ ഞെരിഞ്ഞമരുന്ന പാവപ്പെട്ടവന്റെ നോവ് എന്ന് പറയാം ഒരു പക്ഷെ ഈ കവിത.

രമേശ്‌ അരൂര്‍ പറഞ്ഞു...

വിത്തുകള്‍ക്കൊപ്പം കളയും ഉണ്ടെന്നു തിരിച്ചറിയാന്‍ നമുക്ക് കഴിയുന്നില്ല ..വെറുതെ വളരാന്‍ അവസരമൊരുക്കിയിട്ടു നിഷ്കരുണം പിഴുതെറിയപ്പെടുന്നു!
വലിയ ആശയം ചിറകു വിരിക്കുന്ന കവിത അസ്സലായി ..

jayanEvoor പറഞ്ഞു...

ഉപയൊഗം ഇനിയും കണ്ടെത്തിയിട്ടില്ലാത്തവയാണ് കളകൾ. അത് അവയുടെ കുറ്റമല്ല!
അതുപോലെ,
കടുകുപാടത്തു മുളച്ച നെല്ലും
നെല്പാടത്തു മുളച്ച കടുകും
കളയാണ്!
കളകളെയും പരിഗണിക്കുക!
അല്ലേ?
ആശംസകൾ!

Vishnupriya.A.R പറഞ്ഞു...

കവിത ഗണത്തിലേക്ക് ഒരു കവിത കൂടി

പ്രയാണ്‍ പറഞ്ഞു...

യൂസുഫ്പ,
രമേശ്‌അരൂര്‍,
jayanEvoor,
Vishnupriya.A.R
വളരെ സന്തോഷം......

അനീസ പറഞ്ഞു...

കള ആയി കുറേ ജന്മങ്ങള്‍

നികു കേച്ചേരി പറഞ്ഞു...

കവിത ഒരുപാട് അർത്ഥതലങ്ങളിൽ വ്യാപരിക്കുന്നു
അനുമോദനങ്ങൾ.