വ്യാഴാഴ്‌ച, നവംബർ 19, 2009

വീണ്ടും മഴ!!


മഴയിരമ്പുന്നു.....
പെയ്തൊഴിയാനൊരു
വാനമില്ലാതെ
പെയ്തുനിറയാനൊരു
ഭൂമിയില്ലാതെ
തിരയുടെ തിരളലും
കാടിന്റെ തൈഷ്ണ്യവും പേറി
മൗനീഭൂതയാമൊരു
ഘനമേഘത്തിന്റെ
അകമേതട്ടിയമരുന്ന
മിന്നല്‍പിണരുകള്‍.
നനച്ചിറങ്ങാനൊരു
കാടില്ലാതെ
ഒലിച്ചിറങ്ങാനൊരു
അരുവിയുമില്ലാതെ
മേഘം പോലുമറിയാതെ
പെയ്തൊഴിയാന്‍
ഒരു മഴയിരമ്പുന്നു.

6 അഭിപ്രായങ്ങൾ:

വരവൂരാൻ പറഞ്ഞു...

നനച്ചിറങ്ങാനൊരു
കാടില്ലാതെ
ഒലിച്ചിറങ്ങാനൊരു
അരുവിയുമില്ലാതെ
പെയ്തൊഴിയാന്‍
ഒരു മഴയിരമ്പുന്നു

നല്ല വരികൾ

ആശംസകൾ

വല്യമ്മായി പറഞ്ഞു...

good lines

Typist | എഴുത്തുകാരി പറഞ്ഞു...

മഴ ഇരമ്പി പെയ്തു വരട്ടെ. വരവേല്‍ക്കാം സന്തോഷത്തോടെ.

ഹരീഷ് തൊടുപുഴ പറഞ്ഞു...

പ്രയാൺ ചേച്ചീ..

നല്ല വരികൾ..

ആശംസകളോടെ..

ഗീത പറഞ്ഞു...

ഘനമേഘങ്ങളുടെ ഘനീഭവിച്ച ദു:ഖം...

അത് ഇരമ്പി പെയ്തൊഴിയട്ടേ.

നല്ല ചിത്രം. അതു കണ്ടിട്ട് നല്ലൊരു മഴ കൊള്ളാന്‍ തോന്നുന്നു.

Bindhu Unny പറഞ്ഞു...

ഒന്നുമില്ലെങ്കിലും മഴ പെയ്യട്ടെ. :)