പുരിയില്‍നിന്നും ഭുവനേശ്വറിലേക്കുള്ള വഴിയില്‍ ഇരുപതു കിലോമീറ്റര്‍ ചെന്നാലാണ് രഘുരാജപൂര്‍ എന്ന ക്രാഫ്റ്റ്വില്ലേജ്. ഒറീസ്സയിലെ പ്രസിദ്ധചിത്രകലയായ പഠ്ചിത്രത്തിന് പേരുകേട്ടതാണ് ഈ സ്ഥലം. അന്‍പതോളം കുടുംബങ്ങള്‍ രഘുരാജപുരത്ത് ഈ ചിത്രകലയെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്.ഒരു ചെറിയ ഗലിയുടെ ഇരുവശത്തുമുള്ള ചെറിയ മുറികളായിരുന്നു സ്റ്റുഡിയോകളായി ഉപയോഗിച്ചിരുന്നത്. ഗലിയിലേക്ക് ഞങ്ങളെത്തിയതും ഒരുപാടുപേര്‍ ചുറ്റിലും വളഞ്ഞു. ആദ്യം കണ്ട കടയിലേക്ക് കയറിയപ്പോള്‍ മറ്റുള്ളവരുടെ മുഖത്തുകണ്ട നിരാശ ശരിക്കും വേദനിപ്പിച്ചു.പണ്ട് കടലാസുകളില്ലാതിരുന്ന കാലത്ത് പനയോലകളില്‍ എഴുതിയിരുന്ന അതേ രീതിയിലാണ് പഠ് ചിത്രങ്ങളും വരക്കുന്നത്. സംസ്കൃതത്തില്‍ നിന്നാണത്രെ ഈ വാക്ക് വന്നത്. തമിഴില്‍ ഇതിന്നുപറയുന്നത് 'ഓലൈച്ചുവടി'എന്നാണെനു തോന്നുന്നു.
മുന്‍പ് കറുപ്പും(കരിപ്പൊടി) വെളുപ്പും (കുമ്മായപ്പൊടി) മാത്രമായിരുന്നു ഉപയോഗിച്ചിരുന്നതെങ്കില്‍ പിന്നെ പിന്നെ പ്രകൃതിദത്തനിറങ്ങള്‍ എല്ലാം ഉപയോഗിച്ചുതുടങ്ങി
രണ്ടു ലിനന്‍ തുണികള്‍ തമ്മില്‍ തോല്‍കളഞ്ഞ പുളിങ്കുരു പൊടിച്ച്തേച്ച് ഒട്ടിച്ചാണത്രെ
ഇതിന്നു വേണ്ട ക്യാന്‍വാസുണ്ടാക്കുന്നത്.
ഇതിനൊക്കെ പുറമെ അടക്ക, ചിരട്ട തുടങ്ങി പലതിലും ചിത്രങ്ങള്‍ പരീക്ഷിച്ചിട്ടുണ്ട്.സെറാമിക് സില്‍ പോട്ട്പെയിന്റിങ്ങ് ചെയ്യുന്ന രീതിതന്നെയാണ് ഇവിടെയും. സാരികളിലും ചെയ്യുന്നുണ്ട്.
2 അഭിപ്രായങ്ങൾ:
കേട്ടിട്ടേയില്ല, ഈ പഠ്‌ചിത്രത്തേക്കുറിച്ച്. വളരെ മനോഹരമായിരിക്കുന്നു. പക്ഷെ, ഇതുപോലുള്ള കലാകാരന്മാര്‍ക്ക് പ്രതിഫലം എന്നും തുച്ഛമായിരിക്കും. ഇതിന്റെ പകുതി അദ്ധ്വാനമില്ലാത്ത ആധുനിക ചിത്രങ്ങള്‍ക്ക് എന്താ വില!
:)
എല്ലാം മനോഹരമായിരിക്കുന്നു. എത്രയോ കഴിവും അദ്ധ്വാനവുമാണതിന്റെ പുറകില്‍!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ