സൂര്യ കിരണങ്ങളുടെ വ്യാമോഹം,
കടലിന്റെ നീലിമ വെട്ടിമുറിച്ച്
അതിരും ആകലനവുമില്ലാതെ
ആഴങ്ങളിലേക്ക് അളന്നിറങ്ങാമെന്ന്.....
ജലപാളികളില്‍ തൊട്ടനിമിഷം
നേര്‍ രേഖയില്‍ നിന്ന് വ്യതിചലിച്ച്
വിഘടിതമായ യാത്രക്കവസാനം
അനിയത വിദൂരങ്ങളില്‍....
ആഴിപ്പെരുക്കങ്ങളിലൊളിച്ചിരുന്ന്
അടക്കം പറഞ്ഞ് കടലു ചിരിക്കും.....
കടലിനു പോലുമറിയാത്ത നെഞ്ചിലെ
ഭൂതത്താന്‍ പൊത്തുകളുടെ ആഴക്കണക്ക്.
14 അഭിപ്രായങ്ങൾ:
ഓരോ തവണ കാണുമ്പോഴും കടലിന്റെ ഭാവം എത്ര വ്യത്യസ്ഥമാണ്.......
kollam
kollam
ഉള്ളിലെത്ര ആഴമുണ്ടങ്കിലും പുറമേ മനോഹരിയാണ് കടല്
“ആഴിപ്പെരുക്കങ്ങളിലൊളിച്ചിരുന്ന്
അടക്കം പറഞ്ഞ് കടലു ചിരിക്കും.....“-
നല്ല വരികള്‍...പ്രയാന്‍...ആശംസകള്‍..
ശരിയാണ്
കടല്, എന്തൊക്കെയാ ഉള്ളിലൊളിപ്പിച്ചുവച്ചിരിക്കുന്നതു്...
സൂര്യ കിരണങ്ങളുടെ വ്യാമോഹം,
കടലിന്റെ നീലിമ വെട്ടിമുറിച്ച്
അതിരും ആകലനവുമില്ലാതെ
ആഴങ്ങളിലേക്ക് അളന്നിറങ്ങാമെന്ന്.....
വെറുതെയാവുമോ.... സുര്യനല്ലേ
നല്ലെഴുത്ത്
രഘുനാഥ്,
അരുണ്‍,
ചാണക്യന്‍,
ശ്രീ ,
എഴുത്തുകാരി ,
വരവൂരാന്‍,
നന്ദി വന്നതിന്നും അഭിപ്രായം പറഞ്ഞതിന്നും.എഴുത്തുകാരി കടലിന്റെ അടക്കം പറച്ചില്‍ നിക്കുമ്പൊ ഞാന്‍ ചോദിച്ച് പറഞ്ഞു തരാം.:)
ശരിക്കും കടല് ചിരിക്യണോ കരയുകയാണോ എന്ന് എങ്ങനെയാ അറിയ്യാ... കടലിനോളം ഈ ലോകം കണ്ടത് മറ്റൊന്നും ഇല്യാലോ ...കരയില്‍ നടക്കുന്ന എല്ലാത്തിനും സാക്ഷിയല്ലേ കടല്
സത്യമായും എനിക്കൊന്നും മനസിലായില്ല . അങ്ങനെ ആദ്യമായി പ്രയാന്‍ എന്ന താരത്തിനെ കണ്ടു . ഞാനീ ഫോട്ടോ എടുത്തു .കവിത മനസിലാക്കാന്‍ ഉള്ള കഴിവില്ല .
കടല് എന്നെ ദുരൂഹതയെ ഓര്‍മ്മിപ്പിക്കുന്നു.
“കടലിനുപോലുമറിയാത്ത ആഴക്കണക്ക്”
നന്നായിരിക്കുന്നു :-)
അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ