തിടുക്കം കൂട്ടുമ്പോള്‍
തെന്നിയൊളിച്ച
മീനുകളുടെ മുത്തം കൊതിച്ച്
കാല്‍ വിരലുകള്‍
തരിച്ചുനില്‍ക്കുമ്പോള്‍
കൈവിരല്‍ത്തുമ്പില്‍
തെറ്റിത്തെറിക്കുന്ന
നീര്‍മുത്തുകള്‍ക്കായി
മുഖം തുടിക്കുമ്പോള്‍
എല്ലാരും വിലക്കുന്നു.....
തെന്നിയൊളിച്ച
മീനുകളുടെ മുത്തം കൊതിച്ച്
കാല്‍ വിരലുകള്‍
തരിച്ചുനില്‍ക്കുമ്പോള്‍
കൈവിരല്‍ത്തുമ്പില്‍
തെറ്റിത്തെറിക്കുന്ന
നീര്‍മുത്തുകള്‍ക്കായി
മുഖം തുടിക്കുമ്പോള്‍
എല്ലാരും വിലക്കുന്നു.....
അടിച്ചേല്‍പ്പിക്കപ്പെട്ട,
ആശുപത്രിയിലെ
പൊട്ടിയൊലിച്ച
അഴുക്കുചാലുകള്‍,
വല്ലാതെ വളര്‍ന്ന
പട്ടണത്തിലെ
ചണ്ടിപണ്ടാരങ്ങള്‍,
നിറഞ്ഞ വിടുകളില്‍നിന്നും
ഒലിച്ചിറങ്ങിയ
വൃത്തികേടുകള്‍
അവയെ മൂകമായ്
സ്വീകരിച്ച് ഭ്രഷ്ടമായ
ഈ പാവം തോടിനെ........
ആശുപത്രിയിലെ
പൊട്ടിയൊലിച്ച
അഴുക്കുചാലുകള്‍,
വല്ലാതെ വളര്‍ന്ന
പട്ടണത്തിലെ
ചണ്ടിപണ്ടാരങ്ങള്‍,
നിറഞ്ഞ വിടുകളില്‍നിന്നും
ഒലിച്ചിറങ്ങിയ
വൃത്തികേടുകള്‍
അവയെ മൂകമായ്
സ്വീകരിച്ച് ഭ്രഷ്ടമായ
ഈ പാവം തോടിനെ........
12 അഭിപ്രായങ്ങൾ:
"പാവം തോട്......"
അതെ... പാവം തോട് എന്ത് പിഴച്ചു
നന്നാവും..... അഭിനന്ദനങ്ങല്‍...ഈ കാലത്തിണ്റ്റെ വ്യഥകള്‍ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നതിന്.... എഴുതുക ഇനിയും ഇനിയും...
“വൃത്തികേടുകള്‍
അവയെ മൂകമായ്
സ്വീകരിച്ച് ഭ്രഷ്ടമായ
ഈ പാവം തോടിനെ...“.
വളരെ പ്രസക്തം
അതെ, പാവം തോട്
അതിനെയും മലിനമാക്കി
:(
കണ്ണനുണ്ണി ,സന്തോഷ്, ജ്വാല, ശ്രീ ,അരുണ്‍,നാസ് സന്തോഷമുണ്ട് വന്നതിനും എന്റെ തോടിന്റെ കൂടെ നിന്നതിന്നും....സന്തോഷ്,അരുണ്, നാസ് ആദ്യമായല്ലെ ഈവഴി....സ്വാഗതം.
നാട്ടില്‍ പോയി വന്നതിന്റെ ബാക്കിപത്രം .
ശരിയാ പാവം തോട്, പാവമല്ലാത്ത നമ്മള്‍ കാരണം മലിനമായി.
:-)
വ്യഥ മനസ്സിലായി. നന്നായിരിക്കുന്നു. (പാദസരം എന്നതാണ് ശരി എന്ന് തോന്നുന്നു). ആശംസകള്‍.
ഇതൊക്കെ ഏറ്റുവാങ്ങാന്‍ ആ തോട് ഇല്ലായിരുന്നെങ്കിലോ?
കാപ്പിലാന്‍, ബിന്ദു, ശൈവ്യം,എഴുത്തുകാരി ഇത്തവണ തോട് കണ്ടപ്പോള്‍ ശരിക്കും സങ്കടം തോന്നി.... ശൈവ്യം നന്ദി തിരുത്തലിന്ന്.....മാറ്റിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ