വ്യാഴാഴ്‌ച, ഏപ്രിൽ 30, 2009

നിങ്ങള്‍ ....!


അഴുകിയ സദാചാരത്തിന്റെ
ഊടു പിഞ്ഞിയചരടില്‍ കെട്ടിയിട്ട്
കാരമുള്‍വാക്കുകള്‍ കൊണ്ട്
നിങ്ങളെന്നെ പ്രഹരിച്ചപ്പോള്‍
എനിക്ക് നിങ്ങളോട്
തോന്നിയത് പുച്ഛമായിരുന്നു.
കാരണം നിങ്ങളുടെ കണ്‍കളില്‍
അപ്പോഴും ഞാന്‍ കണ്ടത്
നിങ്ങള്‍ക്ക് എന്നോടുള്ള
വെറിച്ച കാമത്തിന്റെ
കാക്ക നോട്ടമായിരുന്നു.
അവര്‍ കൊത്തിക്കീറുമ്പോള്‍
അവരോട് തോന്നിയതിനെക്കാള്‍
വെറുപ്പ് നിങ്ങളോട് തോന്നിയത്
അവരോടുള്ള മോഹം കൊണ്ടല്ല....
അവര്‍ ചെയ്തത് തെറ്റാണെന്ന
തിരിച്ചറിവ് നിഷേധിച്ചവരാണ്
ഈ നിങ്ങളോ.....
അവര്‍ക്കെതിരെ കവലകളില്‍
പ്രക്ഷോഭങ്ങള്‍ നടത്തി മടങ്ങുമ്പോള്‍
നിങ്ങള്‍ പരസ്പരം പറഞ്ഞുചിരിച്ചത്
അവരുടെ ഭാഗ്യത്തെ കുറിച്ചായിരുന്നു.
ഇന്ന് അവരുടെയും നിങ്ങളുടെയുമിടയില്‍
ജീവിതത്തില്‍ പകച്ചു നില്‍ക്കുമ്പോള്‍
ഒരു വികര്‍ണ്ണനെ തിരയുകയാണ്
വെറുതെയാണെന്നറിയാമെങ്കിലും.....

15 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ആര്‍ക്കോ വേണ്ടി ആരോ എന്നെക്കൊണ്ടെഴുതിച്ചത്..... (വികര്‍ണ്ണന്‍ കൗരവസഭയില്‍ ദ്രൗപതിക്കു വേണ്ടി സംസാരിച്ച ഒരെയൊരാള്‍....ദുര്യോദനന്റെ സഹോദരന്‍.)

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

..വരികളില്‍ സത്യം ജ്വലിച്ചു നില്‍ക്കുന്നു...

മൃദുല പറഞ്ഞു...

പിഞ്ചിയെങ്കിലും ആ ചരട്‌ കളയണ്ട .കൊളുത്ത് ഒടിഞ്ഞെങ്കില്‍ പുതിയൊരു കൊളുത്ത് വാങ്ങി ഇട്ടോളൂ :)
കവിത നന്നായിരിക്കുന്നു .

കാപ്പിലാന്‍ പറഞ്ഞു...

നല്ല വരികള്‍

പൊറാടത്ത് പറഞ്ഞു...

ആ ലേബലാണ് കലക്കിയത്... :)

ഹരീഷ് തൊടുപുഴ പറഞ്ഞു...

നല്ല വരികള്‍

ആശംസകള്‍..

പ്രയാണ്‍ പറഞ്ഞു...

hAnLLaLaTh:
മൃദുല :
കാപ്പിലാന്‍ :
പൊറടത്ത് :
ഹരീഷ് :
നന്ദിയുണ്ട് വന്നതിന്നും അഭിപ്രായത്തിന്നും

smitha adharsh പറഞ്ഞു...

പറഞ്ഞതെല്ലാം വാസ്തവം..
നന്നായിരിക്കുന്നു,നല്ല വരികള്‍..

മൊട്ടുണ്ണി പറഞ്ഞു...

കൊള്ളാം.
:)
ഒരുപാട് നാളായി എല്ലാവരെയും കണ്ടിട്ട്, അല്പം ബിസി ആയിരുന്നേ.
പിന്നെ ഒരു സന്തോഷ വാര്‍ത്ത,മൊട്ടുണ്ണി തിരിച്ച് വന്നേ.

Sureshkumar Punjhayil പറഞ്ഞു...

Chechy.. Oru nalla sathyam... Manoharam Ashamsakal...!!!

പ്രയാണ്‍ പറഞ്ഞു...

സ്മിത:
മൊട്ടുണ്ണി:
സുരേഷ്കുമാര്‍:നന്ദി

പാവത്താൻ പറഞ്ഞു...

നല്ല കവിത.

ചങ്കരന്‍ പറഞ്ഞു...

തീഷ്ണം!
പ്രയാന്റെ കവിതകള്‍ വായിച്ചിട്ടിച്ചിരിയായി. മിസ്സായതൊക്കെ നോക്കട്ടെ.

പ്രയാണ്‍ പറഞ്ഞു...

പാവത്താന്‍:
ചങ്കരന്‍:
ഞാനും വിചരിച്ചു രണ്‍റ്റു പേരേം കണ്ടിട്ട് കുറച്ചു കാലമായല്ലൊ...:)

Bindhu Unny പറഞ്ഞു...

ശക്തമായ വരികള്‍. പുറമെ കുറ്റപ്പെടുത്തി, അകമേ മോഹിക്കുന്ന പൊയ്‌മുഖങ്ങള്‍!
:-)