ചൊവ്വാഴ്ച, ഏപ്രിൽ 07, 2009
കൊന്നപൂത്ത വഴി
വീണ്ടുമൊരിക്കല്‍ കൂടി കൊന്നകള്‍പുത്തിരിക്കുന്നു,
വിഷുപ്പക്ഷിയുടെ കൊഞ്ചലുകളുണര്‍ന്നിരിക്കുന്നു....
എന്റെ കൊന്നപൂത്ത വഴിയിലേക്ക് സ്വാഗതം.....
ഞങ്ങള്‍ ദിവസവും നടക്കാന്‍ പോകുന്ന വഴിയാണിത്.
ആകെ മഞ്ഞയില്‍ കുളിച്ച് നില്‍ക്കുന്ന ഈവഴിയിലൂടെ
നടക്കുന്നത് ഒരു പ്രത്യേക അനുഭൂതിയാണ്.കൊന്നപ്പൂക്കള്‍
വിരിച്ച പരവതാനിയിലൂടെ അവിടവിടെയായി കാണുന്ന
ഉറുമ്പുപുറ്റുകളെ ചവിട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് ദിവസവും
നടക്കാനിറങ്ങുന്ന വഴി.
('ആരുടെയോ പാദലഹരിയില്‍
അമര്‍ന്നില്ലാതായ
ഒരു മുഴുവന്‍ സംസ്കാരത്തിന്റെ
കയ്യൊപ്പില്ലാത്ത മുറവിളികള്‍'
കേള്‍ക്കാതിരിക്കാനായി......)
ഒരു മഴപെയ്ത ദിവസം വൈകുന്നേരം ഈ വഴികള്‍
മഞ്ഞ മാത്രമായിരുന്നു. ഉറുമ്പു പുറ്റുകള്‍ ഒലിച്ചു
പോയതിനാല്‍ എങ്ങും കൊഴിഞ്ഞുവീണ പൂക്കള്‍ മാത്രം....
ഒരു കാറ്റടിച്ചു കൊണ്ടിരുന്ന ദിവസം ഞങ്ങളെക്കാള്‍
വേഗത്തില്‍ മുന്നില്‍ ഓടിക്കൊണ്ടിരുന്നു കൊന്നപ്പൂക്കള്‍.
പിന്നെപ്പൊഴോ വഴിയുടെ ഒരോരത്തുനിന്ന് മറുഭാഗത്തേക്ക്
ഒന്നിച്ചു പാഞ്ഞ കൊന്നപ്പൂക്കള്‍....ശിരസ്സില്‍ ആശീര്‍വാദം
പോലെ പറന്നു വീണ കൊന്നപ്പൂക്കള്‍.....
ഇതൊക്കെ അനുഭവിക്കാന്‍ കിട്ടിയതൊരു മഹാഭാഗ്യമായി
തോന്നുന്ന നിമിഷങ്ങള്‍....
പക്ഷെ ഇവിടെ കൊന്ന പൂക്കണമെങ്കില്‍ ഒരു ശാപം
പോലെ വിഷു കഴിയണം.ഇത് പോയ വര്‍ഷത്തെ കാഴ്ച്ച.
ഏപ്രില്‍ അവസാനം പൂത്തുതുടങ്ങിയാല്‍ ഒക്ടോബര്‍
ആദ്യം വരെ ഈ വഴി ഇങ്ങിനെയിരിക്കും.പൂത്തുലഞ്ഞ്.....
പൂക്കളില്ലെങ്കിലും ഈ വഴിയെതന്നെയാണ്
ഞങ്ങള്‍ നടക്കാറ്. ഒരു കാട്ടിലൂടെ നടക്കുന്ന പ്രതീതിയാണ്.....
ഈ ബൂലോകത്തിലെ പോലെ ആരെന്നറിയാത്ത
എവിടെനിന്നെന്നറിയാത്ത ആരൊക്കെയോ ആയചിലരെ
ദിവസവും കണ്ടുകൊണ്ട് കാണുമ്പോള്‍ ഒരു സ്മൈലിയിലൊതുക്കി,
ഒരു വാക്ക് പങ്കുവെച്ച് ചിലപ്പോള്‍ കണ്ടെന്നു തന്നെ നടിക്കാതെ
കണ്ടില്ലെങ്കില്‍ ഒരു നിമിഷം എന്തെ കണ്ടില്ലെന്നു ചിന്തിച്ചു
മറന്നുപോകുന്ന സൗഹൃദങ്ങള്‍ പൂക്കുന്ന വഴി......
വിഷുവിന്ന് ഞങ്ങള്‍ ഈ പൂക്കളാണ് കണിക്ക് വെക്കാറ്.
മറ്റൊരു ബ്ലോഗില്‍ കണ്ട ഗോള്‍ഡന്‍ ഷവറായിരിക്കാം ഇതെന്ന്
തോന്നുന്നു.
ഇനി വിരുന്നുകാരുടെ തിരക്കായതിനാല്‍ എല്ലാവര്‍ക്കും മുന്‍കൂട്ടി
വിഷുആശംസകള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
10 അഭിപ്രായങ്ങൾ:
ഇനി വിരുന്നുകാരുടെ തിരക്കായതിനാല്‍ എല്ലാവര്‍ക്കും മുന്‍കൂട്ടി
വിഷുആശംസകള്‍
നല്ല ചിത്രങ്ങള്‍. ഇതെവിടാ മാഷേ?
ഇത്രേം കൊന്നപ്പൂക്കള്‍ ഒന്നിച്ച് പടത്തിലെങ്കിലും കാണാനായല്ലൊ.. ചിത്രങ്ങള്‍ക്ക് നന്ദി.നഷ്ടബോധത്തിന്റെ സൌന്ദര്യമുള്ള കുറിപ്പിനും..
പ്രയാണ്‍ജി;
കൊന്നപ്പൂക്കള്‍ അവിടേം ഉണ്ടല്ലേ...
വിഷുദിനാശംസകള്‍...
വൈകിയാണെങ്കിലും ഇത്രയും കൊന്നമരങ്ങള്‍ ഒന്നിച്ച് പൂത്തുനില്‍ക്കുന്നത് കാണാന്‍ സാധിക്കുന്നത് ഭാഗ്യം. :-)
ശ്രീ ഇത് ഗുഡ്ഗാവിന്റെ വേറൊരു മുഖമാണ്....
സമാന്തരന്‍ നന്ദി വന്നതിന്നും ആസ്വദിച്ചതിന്നും.
ഹരിഷ് ഇവിടെ കൊന്നകളെ ഉള്ളു.
ശരിയാണ് ബിന്ദു....
ഈ കൊന്നപൂത്ത വഴിയിലൂടെ വരാന്‍ അല്പം വൈകി ഷമീര് .ആറരക്കുള്ള വണ്ടി മിസായേ അതുകൊണ്ടാണ് .
വിഷു ആശംസകള്‍ .
ഇത്രയധികം കൊന്നപ്പൂക്കള്‍...
“മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും
മണവും മമതയും ഇത്തിരി കൊന്നപൂവും“
വൈലൊപ്പിള്ളിയുടെ വരികള്‍ ഓര്‍ത്തുപോയി
വിശു ആശംസകൾ നല്ല പിക്ചർ..
പൂ നിരകൾ കൊള്ളാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ