ബുധനാഴ്‌ച, ഫെബ്രുവരി 18, 2009

പഴകിയ...(?).... അഞ്ച് ബിംബങ്ങള്‍


1
എന്റെ ദൃഷ്ടി പഥത്തിന്‍റെ
തെക്കേ കോണില്‍ ഒരു മരം

ഒരു പ്രസ്ഥാനമായി വളര്‍ന്ന്‍

ഇന്നലെ വരെ ജീവിച്ചതിന്

....തെളിവ് ഒരു വിരലടയാളം ...

2

പകല്‍ കാണാതൊടുങ്ങിയ

പാതിരാപ്പൂവിന്റെ കനവുകളുടെ

സാക്ഷിപത്രം പോലെ
കവിളുകളില്‍ പൊടിഞ്ഞു

..കിടന്നവിയര്‍പ്പു തുള്ളികള്‍...
3

ആരുടെയൊ ത്വരിതമായ

പാദ ലഹരിയില്‍

അമര്‍ന്നില്ലാതായ

ഒരു സംസ്കാരത്തിന്റെ

....കയ്യൊപ്പില്ലാത്ത വിതുമ്പലുകള്‍......
4


ആര്‍ത്തിരമ്പി വന്നിട്ടും

നുരച്ചു കിതച്ചിട്ടും

കരപൂകാന്‍ കഴിയാതെ

ഉള്‍ വലിഞ്ഞ തിരയുടെ

.....തെരുതെരുപ്പുകള്‍.....

5

പരന്നുനിറഞ്ഞിട്ടും

പെയ്തുതിമിര്‍ക്കാനാവതെ

കാറ്റാല്‍ തുരത്തപ്പെട്ട

മേഘങ്ങളുതിര്‍ത്ത
....ഒരു തുള്ളി കണ്ണുനീര്‍....


കണ്ടു പഴകിയതും

കേട്ടുമടുത്തതുമായ

പ്രതിബിംബങ്ങള്‍..പക്ഷെ

ഇന്നും എന്റെ ഉറക്കം കെടുത്താന്‍
....ഇതിലൊന്നു ധാരാളം....

20 അഭിപ്രായങ്ങൾ:

Prayan പറഞ്ഞു...

ഇന്നും എന്റെ ഉറക്കം കെടുത്താന്‍
....ഇതിലൊന്നു ധാരാളം....

വരവൂരാൻ പറഞ്ഞു...

പരന്നുനിറഞ്ഞിട്ടും
പെയ്തുതിമിര്‍ക്കാനാവതെ
കാറ്റാല്‍ തുരത്തപ്പെട്ട
മേഘങ്ങളുതിര്‍ത്ത
ഒരു തുള്ളി കണ്ണുനീര്‍

ഇഷ്ടമായി

പൊറാടത്ത് പറഞ്ഞു...

"ആര്‍ത്തിരമ്പി വന്നിട്ടും നുരച്ചു കിതച്ചിട്ടും കരപൂകാന്‍ കഴിയാതെ ഉള്‍ വലിഞ്ഞ തിരയുടെ .....തെരുതെരുപ്പുകള്‍.."

ഉം... ഉറക്കം കെട്ടത് തന്നെ.

Prayan പറഞ്ഞു...

നന്ദി വരവൂരാന്‍....
പൊറാടത്ത് , എന്തിനും പ്രതികരിക്കണ മനസ്സായിപോയി.....എന്തു ചെയ്യാനാ....

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

ആര്‍ത്തിരമ്പി വന്നിട്ടും

നുരച്ചു കിതച്ചിട്ടും

കരപൂകാന്‍ കഴിയാതെ

ഉള്‍ വലിഞ്ഞ തിരയുടെ

.....തെരുതെരുപ്പുകള്‍.....

വളരെ നല്ല വരികള്‍.. തുടരട്ടെ പേമാരി...!

Bindhu Unny പറഞ്ഞു...

"കണ്ടു പഴകിയതും കേട്ടുമടുത്തതുമായ പ്രതിബിംബങ്ങള്‍..പക്ഷെ ഇന്നും എന്റെ ഉറക്കം കെടുത്താന്‍
....ഇതിലൊന്നു ധാരാളം...." - മനസ്സ് മാറാറില്ലല്ലോ. അതുകൊണ്ടാവും. :-)

Prayan പറഞ്ഞു...

നന്ദി പകല്‍ക്കിനാവന്‍.....വന്നതിനും പറഞ്ഞതിനും.
ബിന്ദു മനസ്സ് ഇതുവരെ മാറ്റിവെച്ചിട്ടില്ല...ഇങ്ങിനെ പൊയാ ചെലപ്പൊ വേണ്ടിവരും....

കാപ്പിലാന്‍ പറഞ്ഞു...

Manasilaayilla
Ente Vivaradosham

Prayan പറഞ്ഞു...

ഒരു മഹാ സംഭവന്നും എഴുതിയിട്ടില്ലല്ലൊ മന‍സ്സിലാവതിരിക്കാന്‍...ഡിപ്രഷന്‍ മാറിയില്ലെ ഇതുവരെ..അതൊ റൈറ്റേഴ്സ് ബ്ലോക്കാണൊ?

shine അഥവാ കുട്ടേട്ടൻ പറഞ്ഞു...

കൊള്ളാം..

Prayan പറഞ്ഞു...

നന്ദി ഷൈന്‍ വന്നതിനും കമന്റിയതിനും.

ചങ്കരന്‍ പറഞ്ഞു...

കവിത കിനിയുന്ന ബിംബങ്ങള്‍ അസ്സലായി...

Prayan പറഞ്ഞു...

നന്ദിയുണ്ട് ശങ്കരാ....

Manikandan പറഞ്ഞു...

പ്രയാണ്‍ നന്നായിരിക്കുന്നു ഒരു പാട്

കാപ്പിലാന്‍ പറഞ്ഞു...

ങ്ഹാ - ഇപ്പോള്‍ മനസിലായി . അതാണ്‌ പറയുന്നത് ഗഹനമായ കവിതകള്‍ രണ്ടും മൂന്നും പ്രാവശ്യം വായിക്കണം എന്ന് .പ്രായമായി വരികയല്ലേ . ബുദ്ധി ഒന്നും പിടിക്കുന്നിടത്ത് ഉറയ്ക്കുന്നില്ല .

:):)

Prayan പറഞ്ഞു...

നന്ദി ...മണികണ്ഡന്‍,
കാപ്പിലാന്‍ സമാധാനായി....കാരണം ഡ്രാഫ്റ്റ് വായിച്ച്ട്ട് ആദ്യം കിട്ടിയ അഭിപ്രായവും മനസ്സിലായില്ല എന്നായിരുന്നു.....

അജ്ഞാതന്‍ പറഞ്ഞു...

varikal urakkam ketuthunnu....chinthikkaan prerippikkunnu...

Prayan പറഞ്ഞു...

സബിത ഉറക്കം കെടുത്താനായതില്‍ സന്തോഷമുണ്ട്....

ജ്വാല പറഞ്ഞു...

“കണ്ടു പഴകിയതും

കേട്ടുമടുത്തതുമായ

പ്രതിബിംബങ്ങള്‍..പക്ഷെ

ഇന്നും എന്റെ ഉറക്കം കെടുത്താന്‍
....ഇതിലൊന്നു ധാരാളം...“.
നല്ല വരികള്‍.

Mahesh Cheruthana/മഹി പറഞ്ഞു...

ബിംബങ്ങള്‍ ഇഷ്ടമായി!!