പശ്ചിമം വിട്ടൊരരുണന്റെ ഓര്‍മ്മയില്‍
ഉര്‍വി കര്‍ള്‍നൊന്തു കനലായ് തുടിയ്ക്കവെ
എത്തി വീണ്ടൂമീ മൃഗശാലയില്‍ ബാല്യ
മുത്തുകള്‍ മണിച്ചെപ്പിലൊതുക്കി ഞാന്‍......
ഒരു ചെറുമുത്ത് പൊടി തട്ടിയിന്നതിന്‍
പിറവിതന്‍ ചിപ്പി തേടി ഞാനലയവെ
അരികിലാ മണി മുത്തിന് പൊരുള്‍ തേടി
അരിയകൗതുകാല്‍ നില്പു പുതു ബാല്യവും
നിറയെ മുത്തുകള്‍ വാരിപെറുക്കിയ
വഴിയിതത്രെ തിരയുന്നു കണ്ണുകള്‍
പുതിയതൊന്നാ ചെപ്പില്‍ നിറയ്ച്ചതിന്‍
പുതുമയൊന്നെന്റെ ഹൃത്തില്‍ നിറയ്ക്കാന്‍
പഴയ പാതകള്‍ പഴയ വൃക്ഷങ്ങള്‍
പഴയകൂടുകള്‍ പഴയ മൃഗങ്ങള്‍
പുതിയതായ് ദൃശ്യമൊന്നെനിയ്ക്കിവയുടെ
ദയവിരയ്ക്കും വിധേയത്വഭാവം......
നിദ്ര വിട്ടുണര്‍ന്നേല്‍ക്കും മൃഗത്തിന്
വ്യഥകള്‍ സംഹാരമോഹങ്ങളെല്ലാം
ഉഗ്ര ഗര്‍ജ്ജനമൊന്നിലൊതുങ്ങെയെന്‍
ചിത്തമെന്തെ കനം പേറി നില്പൂ......
ഇന്നുപെറ്റിട്ട പേടമാന് കുഞ്ഞിന്
കണ്‍കളില്‍ പോലുമേറും വിഷാദം!
ബാല്യമന്നു പെറുക്കിയ മുത്തുകള്‍
നീര് മണികളായ് വീണുതകര്‍ന്നുവോ
ഓടിയെത്തിയെന്‍ കുഞ്ഞുങ്ങളെന്തെ
വാടിവീഴുന്നതെന്‍ മടിത്തട്ടില്‍ !......
പഴകിനാറുന്ന കൂടുകള്‍ക്കുള്ളിലെ
അതിരു കാക്കും മൃഗങ്ങളെ കണ്ടിവര്‍
തേടിയത്രെയീ പാതയില്‍ നീളെ
നേടിയില്ലൊരു ചെറുമുത്തു പോലും......
പതിരുമാത്രം നിറഞ്ഞൊരീചെപ്പില്‍
പവിഴമെങ്ങിനെ ഞാന്‍ നിറച്ചീടും?.......
6 അഭിപ്രായങ്ങൾ:
പതിനഞ്ചിലേറെ വര്‍ഷം പഴക്കമുള്ള കവിതയാണിത്....ബ്ലോഗിന്റെ തുടക്കത്തില്‍ ഒരു പ്രാവശ്യം പബ്ലിഷ് ചെയ്തതിനാല്‍ ആരെങ്കിലും വായിച്ചിട്ടുണ്ടെങ്കില്‍ ഒരിക്കല്‍ കൂടി വായിക്കുക.ഇപ്പോള്‍ എന്തോ ഇതു വീണ്ടുമിടണമെന്ന് തോന്നി.
തേടിയത്രെയീ പാതയില്‍ നീളെ
നേടിയില്ലൊരു ചെറുമുത്തു പോലും......
പതിരുമാത്രം നിറഞ്ഞൊരീചെപ്പില്‍
പവിഴമെങ്ങിനെ ഞാന്‍ നിറച്ചീടും?.......
Excellent! Thank you. Enjoyed.
ഒരു ചെറുമുത്ത് പൊടി തട്ടിയിന്നതിന്‍
പിറവിതന്‍ ചിപ്പി തേടി ഞാനലയവെ...
ആശംസകൾ കുറെയേറെ മുത്തുകൾക്കു, ചിപ്പികൾക്കുമായ്
‘പഴയ പാതകള്‍ പഴയ വൃക്ഷങ്ങള്‍
പഴയകൂടുകള്‍ പഴയ മൃഗങ്ങള്‍
പുതിയതായ് ദൃശ്യമൊന്നെനിയ്ക്കിവയുടെ
ദയവിരയ്ക്കും വിധേയത്വഭാവം......“
വ്യാകുലപ്പെടുത്തുന്ന ചിന്തകള്‍..
shaivyam:
വരവൂരാന്‍:
ജ്വാല :
നന്ദിയുണ്ട് വന്നതിന്നും അഭിപ്രായം പറഞ്ഞതിന്നും.
പുതിയ തലമുറക്ക് ഇന്നുമിതിന്റെ സംഗത്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് എന്നെ ഭയപ്പെടുത്തുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ