തിങ്കളാഴ്‌ച, ഫെബ്രുവരി 02, 2009

രക്തബന്ധം.......?


ഉത്തരേന്ത്യക്കാരുടെ

രാഖി കളിയെപ്പറ്റി

ഒരു തമാശപോലെയാണ്

ഞാന്‍ കളിപറഞ്ഞത്

രക്തബന്ധം സ്വയം

അറിയേണ്ടതാണെന്നും

ഒരു ചരടില്‍ ‍കോര്‍ത്തു

കെട്ടാനാവില്ലെന്നും....

നാം പഠിച്ച നീതിസാരം.

ഇതില്ലാതെ തന്നെ

എല്ലം തിരിച്ചറിയുന്ന

നമ്മുടെ കാലാകാലമായ

സംസ്കാരത്തെപ്പറ്റി

പറഞ്ഞു നിര്‍ത്തും മുമ്പ്

എന്റെ പെണ്മനസ്സറിഞ്ഞ

നീതിസാരത്തിനടിയില്‍

രക്തബന്ധത്തിന്റെ വിലയ-

റിയാത്ത ഒരുവിരലടയാളം.

ഞാനിന്ന് നിറനൂലുകള്‍

ചേര്‍ത്ത് രാഖികള്‍

ഉണ്ടാക്കി കൊണ്ടിരിക്കുന്നു....

രക്തത്തിന്റെ നിറം മറന്ന്

നീളുന്ന കൈകള്‍ക്ക്

വിലങ്ങു തീര്‍ക്കാന്‍

പെണ്‍ കുരുന്നുകള്‍ക്കിനി

രാഖികള്‍ തികയാതെ വരരുത്.

13 അഭിപ്രായങ്ങൾ:

Prayan പറഞ്ഞു...

രക്തത്തിന്റെ നിറം മറന്ന്
നീളുന്ന കൈകള്‍ക്ക്
വിലങ്ങു തീര്‍ക്കാന്‍
പെണ്‍ കുരുന്നുകള്‍ക്കിനി
രാഖികള്‍ തികയാതെ വരരുത്.

SreeDeviNair പറഞ്ഞു...

Dear sister,

വളരെ ഇഷ്ടമായീ...
ആശംസകള്‍...

പ്രയാസി പറഞ്ഞു...

ബൂലോകത്തൂന്നു തല്‍ക്കാലത്തേക്ക് വിടപറ്രഞ്ഞ ഒരു ബ്ലോഗിണിയുടെ ചോരപ്പാടുകള്‍ ഇവിടെ എവിടെയൊക്കെയൊ കാണുന്ന പോലെ..!

എന്തായാലും രാഖി നല്ലൊരു നടിയാരുന്നു..;)

Prayan പറഞ്ഞു...

ശ്രീദേവിനായര്‍ നന്ദിയുണ്ട്.
പ്രയാസിയുടെ പ്രയാസം ഞാന്‍ മനസ്സിലാക്കുന്നു.

ജ്വാല പറഞ്ഞു...

വായിച്ചു..ആസ്വദിച്ചു

Prayan പറഞ്ഞു...

നന്ദി ജ്വാല... പെരു മാറ്റിയതറിഞ്ഞു.ഇതാണ് യോജിക്കുന്നത്.

വെളിച്ചപ്പാട് പറഞ്ഞു...

രാഖി ഒരു സ്നേഹബന്ധത്തിന്‍റെ പ്രതീകമാണെങ്കില്‍ അത് നിലനില്‍ക്കട്ടെ.

Prayan പറഞ്ഞു...

നീയെന്റെ സഹോദരനാണ് എന്ന തിരിച്ചറിവാണ് രാഖി കൈയില്‍ കെട്ടുന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്....നന്ദി വെളിച്ചപ്പാട്...

വരവൂരാൻ പറഞ്ഞു...

ഉത്തരേന്ത്യക്കാരുടെ രാഖി, നീയെന്റെ സഹോദരനാണ് എന്ന തിരിച്ചറിവാണ്. പലപ്പോഴും അങ്ങിനെ തോന്നിയില്ലാ 10 കൊല്ലത്തോള്ളം ഉത്തരേന്ത്യയിൽ ഉണ്ടായിരുന്നു. രക്തബന്ധം സ്വയം അറിയേണ്ടതാണെന്നും ഉറച്ചും വിശ്വസിക്കുന്നു
നന്നായിരിക്കുന്നു ഇന്നിന്റെ കവിത

Prayan പറഞ്ഞു...

സ്വയം തിരിച്ചറിയാന്‍ വിസമ്മതിക്കുന്ന ഒരു കൂട്ടത്തിനുവേണ്ടിയാണ് ഈ ആചാരങ്ങള്‍ എങ്കിലും എങ്ങിനെയയാലും അവര്‍ ഇങ്ങിനെ തന്നെയാവും.നന്ദി വരവൂരാന്‍ മനസ്സിലാക്കിയതിന്.....

ചങ്കരന്‍ പറഞ്ഞു...

നല്ല കവിത, ഈ രാഖി ഒരു പേടി സ്വപ്നം തന്നെയായിരുന്നു പഠിക്കുന്ന നാളുകളില്‍ :)

Prayan പറഞ്ഞു...

നന്ദി ചങ്കരന്‍....ശരിയാണ് നിന്നോടെനിക്ക് പ്രണയമില്ലെന്ന് പറയാനും ഇതൊരു സൂത്രമാണ്......

നിശാസുരഭി പറഞ്ഞു...

രക്തത്തിന്റെ നിറം മറന്ന്
നീളുന്ന കൈകള്‍ക്ക്
വിലങ്ങു തീര്‍ക്കാന്‍
പെണ്‍ കുരുന്നുകള്‍ക്കിനി
രാഖികള്‍ തികയാതെ വരരുത്.

രാഖി കൊണ്ടൊന്നും ഒരു കാര്യോം ഇല്ലാ..