വ്യാഴാഴ്‌ച, ഫെബ്രുവരി 12, 2009

ചില്ലുകൊട്ടാരം


ഒരു തകര്‍ച്ചയുടെ
ശബ്ദകോലാഹല‍മാണ്
അവളുടെയടുത്ത്
എന്നെയെത്തിച്ചത്.
ഞാനെത്തുമ്പോള്‍
ചിതറിക്കിടക്കുന്ന
ചില്ല് പാളികളില്‍
മിഴിയുടക്കി
താടിക്ക് കൈ കൊടുത്ത്
ഒരു സാധുവിന്റെ
നിസ്സംഗതയോടെ
അവളിരിക്കുന്നുണ്ടായിരുന്നു.
എനിക്ക് ഭയം തോന്നി...
അത്രയും സുന്ദരമായിരുന്നു
ആ ഉടഞ്ഞ പൂപാത്രം.
വളരെ അപൂര്‍വമായ
നിറങ്ങളിലുള്ള ചില്ലുകള്‍...
തന്മയത്വത്തോടെ
ചേര്‍ത്തു വെച്ച്
ഇടക്ക് മുത്തുകള്‍ കൊണ്ട്
സുന്ദരമാക്കിയ അതിനെ
സുന്ദരിയും സുഗന്ധിയുമായ
ചുകന്ന റോസാപ്പൂക്കള്‍ കൊണ്ട്
മാത്രം അവളലങ്കരിച്ചിരുന്നു.
ഞങ്ങള്‍ ഒന്നും പറയാതെ
എത്ര നേരമിരുന്നു എന്നറിയില്ല.
അവള്‍ സൂഷ്മതയോടെ
തകര്‍ന്ന ചില്ലുകള്‍
ഓരോന്നായി പെറുക്കിയെടുത്തു.
ഓരോ നിറങ്ങളിലും
അവള്‍ എന്തൊക്കെയോ
തിരയുന്നതായി തോന്നി .
ചില്ലുകളില്‍ നിന്ന് ചോര
ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
അവസാനത്തെ ചില്ലും
പെറുക്കി അവള്‍
എന്നെ നോക്കി.
'കളയണ്ട നമുക്കൊട്ടിക്കാം.'
ഞാന്‍ പറഞ്ഞു.
'ബുദ്ധിമുട്ടാണ്....'
അവള്‍ചില്ലുകള്‍
ദൂരേക്ക് വലിച്ചെറിഞ്ഞ്
ചിതറിക്കിടന്ന മുത്തുകള്‍
മുഴുവനും ശ്രദ്ധയോടെ
പെറുക്കിയെടുത്തു.
പിന്നെ പതുക്കെ അവ
നെഞ്ചോട് ചേര്‍ത്തു.
അവളുടെ കണ്ണുകള്‍
ആയിരം മുത്തുകളുടെ
പേറ്റുനോവില്‍ പിടയുന്നത്
അപ്പോള്‍ ഞാനറിഞ്ഞു....

11 അഭിപ്രായങ്ങൾ:

Prayan പറഞ്ഞു...

എനിക്ക് ഭയം തോന്നി...
അത്രയും സുന്ദരമായിരുന്നു
ആ ഉടഞ്ഞ പൂപാത്രം.

കാപ്പിലാന്‍ പറഞ്ഞു...

മുത്തുകള്‍ ഉണ്ടല്ലോ അത് സൂക്ഷിക്കുക .ബാക്കി കുഴിച്ചിട് അല്ലെങ്കില്‍ കാലേല്‍ കൊള്ളും

Prayan പറഞ്ഞു...

ഞങ്ങടെ ചില്ലുകൊട്ടാരം ഇന്റാക്റ്റായിട്ടിരിക്കുന്നുണ്ട്.ചെറിയപോറലുകളൊക്കെ മാറ്റി പുതുപുത്തന്‍ പൊലെ .....മുത്തുകളുടെ ഇരുപത്തൊന്‍പത് കൊല്ലത്തെ കലക്ഷനുമുണ്ട്.....

കാപ്പിലാന്‍ പറഞ്ഞു...

:)

ജ്വാല പറഞ്ഞു...

പ്രിയപ്പെട്ടതു തകരുന്ന ഒരു നൊമ്പരം..അതുവീണ്ടും തിരികെ ലഭിക്കില്ല എന്ന ദു;ഖസത്യം.ജീവിതത്തില്‍ മറ്റുള്ളവര്‍ക്കു നിസ്സാരമായ പലതും നമുക്കു വിലപിടിപ്പുള്ളതാകാം..നല്ല ആവിഷ്കാരം

പാവത്താൻ പറഞ്ഞു...

ശരിയാണ്‌, വല്ലാതെ ഉടഞ്ഞ ചില്ലുകൾ ചിലപ്പോൾ ഒട്ടിച്ചു ചേർക്കാൻ വിഷമമാവും.പക്ഷെ പൂപ്പാത്രത്തിന്റെ ബാഹ്യമോടിയിലല്ലല്ലോ, മുത്തുകളുടെ വിലയിലും സൌ ന്ദര്യത്തിലുമല്ലേ കാര്യം.

Prayan പറഞ്ഞു...

സത്യമാണ് ജ്വാല....നഷ്ടപ്പെട്ടു കഴിയുമ്പോഴാണ് ഇനി തിരിച്ചു കിട്ടില്ലെന്ന തിരിച്ചറിവുണ്ടാവുക......
പാവത്താന്‍ ജീവിതവഴിയില്‍ കിടന്നുകിട്ടുന്ന ചെറുതും വലുതുമായ ഇത്തിരി മുത്തുകളാണ് ജീവിച്ചതിന് തെളിവ്.....

ഗൗരിനാഥന്‍ പറഞ്ഞു...

udanja poopathrangalkku kavalirikkunnavarkku koottukar varatte alle

Prayan പറഞ്ഞു...

:)....വന്നതിന് നന്ദി ഗൗരി.....

ചങ്കരന്‍ പറഞ്ഞു...

അതെ നമുക്കു മുത്തുകള്‍ സൂക്ഷിക്കാം. നല്ല കവിത.

വരവൂരാൻ പറഞ്ഞു...

ഒരു തകര്‍ച്ചയുടെ
ശബ്ദകോലാഹല‍മാണ്

ഒന്നും തകരാതെ വിണ്ടും ഒരു കൂട്ടിയെടുക്കുക, ജീവിതവഴിയില്‍ കിടന്നുകിട്ടുന്ന ചെറുതും വലുതുമായ ഇത്തിരി മുത്തുകളാണ് അവ. ആശംസകൾ