തിങ്കളാഴ്‌ച, ഫെബ്രുവരി 02, 2009

മഴ.....


ആദ്യത്തെ മഴ.....

മെയ് നനയാതെ

കുളിരുണരാതെ

മഴവില്ലവശേഷിപ്പിച്ച്

ചാറി മറഞ്ഞു.

പിന്നെ മലമുകളില്‍നിന്ന്

പതിനാറുകാരിയുടെ

ചടുലതയോടെ

പാഞ്ഞുവന്ന ചെറുമഴ

പുതുമണ്ണിന്‍ ഗന്ധം

കാറ്റില്‍ പറത്തി മുറ്റം

അടിച്ചുതളിച്ച്

ചിണുങ്ങി നിന്നു.

ചിന്നം പിന്നം പറഞ്ഞ്

ചെറുത് വലുതായി

ചളപള ചിലച്ച്

ആകെ നനഞ്ഞ്

തകര്‍ത്ത് പെയ്ത

ഓരോ തുള്ളിയിലും

പതഞ്ഞുണര്‍ന്ന കുമിളകള്‍.....

ജന്മവാദം അറിയാതെ

പിറവിക്കു മുന്‍പേ

തകര്‍ന്ന് പൊലിഞ്ഞു .

7 അഭിപ്രായങ്ങൾ:

Prayan പറഞ്ഞു...

ഓരോ തുള്ളിയിലും


പതഞ്ഞുണര്‍ന്ന കുമിളകള്‍.....


ജന്മവാദം അറിയാതെ


പിറവിക്കു മുന്‍പേ


തകര്‍ന്ന് പൊലിഞ്ഞു .

വരവൂരാൻ പറഞ്ഞു...

ആദ്യത്തെ മഴ.....
മെയ് നനയാതെ
കുളിരുണരാതെ
മഴവില്ലവശേഷിപ്പിച്ച്
ചാറി മറഞ്ഞു.

ഇള്ളം തണ്ണുപ്പുള്ള ഒരു ബ്ലോഗ്ഗ്‌
എല്ലാം വായിച്ചും മനോഹരമായിരിക്കുന്നു ആശംസകൾ. ഇനിയും വരും

ചങ്കരന്‍ പറഞ്ഞു...

പുതുമണം പരത്തി ചിണുങ്ങി നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് :) അതേ മനോഹാരിതയുള്ള വാക്കുകള്‍.

jwalamughi പറഞ്ഞു...

മഴയുടെ ഭാവങള്‍...
നല്ല വര്‍ണ്ണന

Prayan പറഞ്ഞു...

വരവൂരാന്‍,
ശങ്കരന്‍,
ജ്വാലാമുഖി
പ്രോത്സാഹനം തരുന്ന വാക്കുകള്‍ക്ക് നന്ദി...
ഇനിയും വരണം.....

കാപ്പിലാന്‍ പറഞ്ഞു...

വളരെ മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു മഴയെ . നന്നായി ചേച്ചി .ഇവിടെ ഇപ്പോള്‍ ഐസ് മഴയാണ് പെയ്യുന്നത് :)

Prayan പറഞ്ഞു...

നന്ദി കാപ്പിലാന്‍...ഐസ് മഴകാണാനും വേണ്ടേ ഭാഗ്യം....