വെള്ളിയാഴ്‌ച, ഫെബ്രുവരി 06, 2009

മുലകളുടെ ഫോട്ടോ സെഷന്‍.......












ഇന്ന് നിന്റെ മുലകളുടെ

ഫോട്ടോ സെഷന്‍

ഇന്നലെ ഒരുപാട്

അമര്‍ത്തിയും തടവിയും

കാലങ്ങളായി കാത്തുസൂക്ഷിച്ച

എന്റെ മാതൃത്വത്തിന്റെ

അവസാന നനവും

അവര്‍ പിഴിഞ്ഞെടുത്തു .

"നാളെ നിന്റെ വറ്റാത്ത

മാതൃത്വത്തിന്റെ ഫോട്ടോസെഷന്‍."

അവര്‍ കുറിച്ചു തന്നു....

രാത്രിയുടെ അയഞ്ഞ

നിശ്ശബ്ദതയില്‍

ഹൃദയങ്ങളുടെ ദ്രുതതാളങ്ങള്‍

പരസ്പരം അറിഞ്ഞിട്ടും

കണ്ണുകള്‍ ഉടക്കാതിരിക്കാന്‍

ഉറക്കം നടിച്ചപ്പോള്‍

പുലരി വഴിതെറ്റി ദൂരേക്ക്

പോയി കൊണ്ടിരുന്നു.

എപ്പോഴൊക്കെയോ

പൊട്ടക്കുളത്തിലെ

ഒറ്റമുലച്ചികള്‍ കണ്മുന്നില്‍

മുടിയഴിച്ചിട്ട് നൃത്തമാടി.....

ഫോട്ടോസെഷന്‍.....

ചാഞ്ഞും ചെരിഞ്ഞും

ഇരുത്തിയും കിടത്തിയും

മുകളില്‍ നിന്ന് താഴേക്കും

താഴെ നിന്ന് മുകളിലേക്കും

ഒരു ലോഞ്ച്റി ഷൂട്ടു പോലെ.....

കഴിഞ്ഞപ്പോള്‍ കണ്ണില്‍

നോക്കാതെ അവര്‍ പറഞ്ഞു

വൈകീട്ട് പറയാം....

വൈകുന്നേരം ഫലം

വെള്ളക്കടലാസില്‍

അച്ചടിച്ച് വന്നു...

മാമ്മൊഗ്രാഫി &യുഎസ്ജി

ആര്‍ നെഗറ്റീവ്.

പൊട്ടക്കുളത്തിന്റെ വക്കില്‍

മുടിചിക്കിയുണക്കിയിരുന്ന

ഒറ്റമുലച്ചികള്‍ കൂട്ടത്തോടെ

മുറുമുറുത്തുകൊണ്ട്

പായലിനടിയിലെ

സ്വകാര്യതയിലേക്ക്

ഊളിയിടുന്നത് ഞാനറിഞ്ഞു.

പോകുമ്പോള്‍ അവര്‍

വീണ്ടും കാണാമെന്ന് പറഞ്ഞോ.......

തോന്നിയതായിരിക്കും.....

12 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

സമര്‍പ്പണം....:മുലകള്‍ കണ്ട് ഭയന്ന് ഉറഞ്ഞ് തുള്ളീയ വെളിച്ചപ്പാടുകള്‍ക്ക്..........

the man to walk with പറഞ്ഞു...

ithu ishtamaayi..
congrats

കാപ്പിലാന്‍ പറഞ്ഞു...

Chechi ,

Chechiyude oro kavithakalum kaalika pradhanyamulla nalla kavithakal ..vaayichu manasilakkunnu .

Congrats

പ്രയാണ്‍ പറഞ്ഞു...

നന്ദി കാപ്പിലാന്‍.....മളയാളത്തില്‍ ചിന്തിക്കാനും ആശയവിനിമയം എനിക്കിതേ ഇവിടെ വഴിയുള്ളു......അതുകൊണ്ട് മനസ്സില്‍ തട്ടുന്നത് എന്തെങ്കിലും കണ്ടാല്‍ കമന്റടിച്ചും ബ്ലോഗിയും
നിങ്ങളെയെല്ലാം ബുദ്ധിമുട്ടിക്കുന്നു.ക്ഷമിക്കുമല്ലൊ......

കാപ്പിലാന്‍ പറഞ്ഞു...

അതുകൊണ്ട് മനസ്സില്‍ തട്ടുന്നത് എന്തെങ്കിലും കണ്ടാല്‍ കമന്റടിച്ചും ബ്ലോഗിയും
നിങ്ങളെയെല്ലാം ബുദ്ധിമുട്ടിക്കുന്നു.ക്ഷമിക്കുമല്ലൊ......

Kollaam . Enne ingane chirippikkalle :) .

Chechi ezhuthu NJangal vaayikkaam .

Manikandan പറഞ്ഞു...

കവിത വളരെ ഇഷ്ടമായി verification code മാറ്റൂ

പ്രയാണ്‍ പറഞ്ഞു...

the man to walk with:
manikandan:
കവിത ഇഷ്ടമായെന്നു പറഞ്ഞതില്‍ സന്തോഷിക്കുന്നു.വീണ്ടും വരിക.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

പൊട്ടക്കുളത്തിന്റെ വക്കില്‍
മുടിചിക്കിയുണക്കിയിരുന്ന
ഒറ്റമുലച്ചികള്‍ കൂട്ടത്തോടെ
മുറുമുറുത്തുകൊണ്ട്
പായലിനടിയിലെ
സ്വകാര്യതയിലേക്ക്
ഊളിയിടുന്നത് ഞാനറിഞ്ഞു.

നൊമ്പരപ്പെടുത്തുന്നു...
ഇഷ്ടമായ്...

പ്രയാണ്‍ പറഞ്ഞു...

നൊമ്പരങ്ങളുടെ കലവറയല്ലെ ഈ ബൂലോകം..കാണാന്‍ നമ്മള്‍ വിസമ്മതിക്കുന്നു പലപ്പോഴും എന്ന് മാത്രം....വന്നതിന് നന്ദി...

പാവത്താൻ പറഞ്ഞു...

മനസ്സിൽ തട്ടി.ചുള്ളിക്കാടിന്റെ ചിദംബര സ്മരണയിലെ ഒരു കുറിപ്പോർമ്മ വരുന്നു. വളരെ നന്നായി.

പ്രയാണ്‍ പറഞ്ഞു...

പാവത്താന്‍ അഭിപ്രായത്തിന് നന്ദി....

Shaivyam...being nostalgic പറഞ്ഞു...

ആത്മാവില്‍ തട്ടുന്ന വാക്കുകള്‍ കവിതകളായി മാറുന്നു. നന്നായിരിക്കുന്നു.