തിങ്കളാഴ്‌ച, മാർച്ച് 02, 2009

ദില്ലി തുടുത്തിരിക്കുന്നു......


വര്‍ത്തമാനത്തെക്കാള്‍
ഭൂതത്തെ കൊണ്ടാടുന്ന
ജീവിച്ചിരിക്കുന്നവരെക്കാള്‍
മരിച്ചവര്‍ ഓര്‍മ്മിക്കപ്പെടുന്ന
വിഥികളുടെ ഓരോയിറമ്പിലും
ആരുടെയൊക്കെയോ
ശവകുടീരങ്ങളുള്ള
ദില്ലി തുടുത്തിരിക്കുന്നു
ചോര നിറമുള്ള
പലാശപ്പൂക്കളാല്‍.....
സുന്ദരിയുടെ
കൊതിപ്പിക്കുന്ന
ചുണ്ടുകള്‍ പോലെ
ചൂഴ്ന്നെടുത്തു വെച്ച
ഹൃദയം പോലെ
അതു ചുട്ടുകരിച്ച
കനല്‍ പോലെ
പലാശപ്പൂക്കള്‍
വഴിയോരങ്ങളിലും
ആകാശക്കാഴ്ചകളിലും.
ഇവിടെ ചിതറി
മരിച്ചവരുടെ
രക്തം പോലെ
അവരെ കുറിച്ചുള്ള
ഓര്‍മ്മകള്‍ പോലെ
ഇങ്ങിനെ ചുകപ്പണിഞ്ഞ്
നമ്മളും കിടന്നേക്കാമെന്ന
തിരിച്ചറിവു പോലെ
ദില്ലി തുടുത്തിരിക്കുന്നു
ചോര നിറമുള്ള
പലാശപ്പൂക്കളാല്‍.


14 അഭിപ്രായങ്ങൾ:

Prayan പറഞ്ഞു...

ദില്ലി തുടുത്തിരിക്കുന്നു
ചോര നിറമുള്ള
പലാശപ്പൂക്കളാല്‍.....

കാപ്പിലാന്‍ പറഞ്ഞു...

വര്‍ത്തമാനത്തെക്കാള്‍
ഭൂതത്തെ കൊണ്ടാടുന്ന
ജീവിച്ചിരിക്കുന്നവരെക്കാള്‍
മരിച്ചവര്‍ ഓര്‍മ്മിക്കപ്പെടുന്ന
വിഥികളുടെ ഓരോയിറമ്പിലും
ആരുടെയൊക്കെയോ
ശവകുടീരങ്ങളുള്ള
ദില്ലി തുടുത്തിരിക്കുന്നു
ചോര നിറമുള്ള
പലാശപ്പൂക്കളാല്‍.....

Um :(

Prayan പറഞ്ഞു...

നന്ദി കാപ്പിലാന്‍ മുഖം കാണിച്ചതിന്.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

“സുന്ദരിയുടെ
കൊതിപ്പിക്കുന്ന
ചുണ്ടുകള്‍ പോലെ“

എനിക്ക് ദില്ലി വല്ലതെ ഇഷ്ടപ്പെട്ടു.

Prayan പറഞ്ഞു...

രാമചന്ദ്രന്‍ വെട്ടീക്കാടിന് സ്വാഗതം..

പാവത്താൻ പറഞ്ഞു...

ശവകുടീരങ്ങൾ,സുന്ദരിയുടെ ചുണ്ടുകൾ,ചൂഴ്ന്നെടുത്ത ഹൃദയം,വൈരുദ്ധ്യധിഷ്ടിതമാണല്ലോ കവിത.

Prayan പറഞ്ഞു...

ദില്ലിയില്‍ 'ഞാന്‍' കണ്ടത് അതുപോലെയെഴുതിയെന്നു മാത്രം.ഇതിന് പിന്നിലും മുന്നിലും ഒന്നുമില്ല.ഇതിലേറെ വൈരുദ്ധ്യം നിറഞ്ഞതാണ് ദില്ലി....

the man to walk with പറഞ്ഞു...

ishtamaayi..:)

കാദംബരി പറഞ്ഞു...

ദില്ലിയുടെ ശരിയായ ചിത്രം..നല്ല കവിത

ജ്വാല പറഞ്ഞു...

കവിത നന്നായി
അപര എന്ന പ്രശ്നത്തില്‍ നിന്നും മോചനം ഇല്ല എന്തുചെയ്യാം....

Prayan പറഞ്ഞു...

:)

വരവൂരാൻ പറഞ്ഞു...

കനല്‍ പോലെ
പലാശപ്പൂക്കള്‍

ചുവന്നു തുടുത്ത പലാശപൂക്കളെ പോലെ
ഈ വരികൾ
ആശംസകൾ

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

ദില്ലിയോടു പ്രണയം... !

Prayan പറഞ്ഞു...

man to walk with:
കാദംമ്പരി:
ജ്വാല:
വരവൂരാന്‍:
പകല്‍ക്കിനാവന്‍:
നന്ദി .ദീല്ലിയിലെ വേഗതയുള്ള വഴികളിലൂടെ അതിലും വേഗത്തില്‍ കാറോടിക്കാന്‍ പൗരാണികസ്മാരകങ്ങളുടെ
ഓര്‍മ്മകളുറങ്ങുന്ന വഴികളിലൂടെ തനിച്ച് നടക്കാന്‍ ഇടുങ്ങിയ വഴികളിലൂടെ നടന്ന് കണ്ടതു മുഴുവന്‍ വാങ്ങിക്കൂട്ടാന്‍
ഇവിടത്തെ സംഗീതസദസ്സുകള്‍ അങ്ങ്നെ ദില്ലിയെ പ്രണയിക്കാന്‍ കാരണങ്ങളന്വേഷിച്ചാല്‍ ഒരു ബ്ലോഗു മുഴുവന്‍ വേണ്ടിവരും.ഇപ്പോള്‍ ഇതാ പലാശപ്പൂക്കളും.