വ്യാഴാഴ്‌ച, മാർച്ച് 12, 2009

നിറങ്ങളില്‍ മുഖം നഷ്ടമായവര്‍തളര്‍ത്തുന്ന കറുപ്പില്‍
തിളക്കുന്ന ചുവപ്പില്‍
തണുത്ത നീലയില്‍
തണലായ മഞ്ഞയില്‍
തളിര്‍ക്കുന്ന പച്ചയില്‍
പിന്നെയും ഏതൊക്കെയോ
ഉപനിറങ്ങളില്‍
മുഖം നഷ്ടമായവര്‍
ദേവകിയില്‍
യശോദയില്‍
രുഗ്മിണിയില്‍
രാധയില്‍
പേരറിയാത്ത ഏതോ
ഒരു ഗോപികയില്‍
സ്വന്തം സത്ത
തേടിയലഞ്ഞ്
അവസാനം
ഒരു മീരയില്‍
താദാത്മ്യം പ്രാപിച്ച്
ധാവള്ല്യത്തില്‍
തീര്‍ത്തും ന‍ഷ്ടമാകുന്നു.

12 അഭിപ്രായങ്ങൾ:

Prayan പറഞ്ഞു...

ഞങ്ങളുടെ ഹോളി.

വരവൂരാൻ പറഞ്ഞു...

തളര്‍ത്തുന്ന കറുപ്പില്‍
തിളക്കുന്ന ചുവപ്പില്‍
തണുത്ത നീലയില്‍
തണലായ മഞ്ഞയില്‍
തളിര്‍ക്കുന്ന പച്ചയില്‍
പിന്നെയും ഏതൊക്കെയോ
ഉപനിറങ്ങളില്‍
മുഖം നഷ്ടമായവര്‍

ആശംസകൾ, ഈ നിറങ്ങളുടെ ഉത്സവത്തിനു

ചിതല്‍ പറഞ്ഞു...

ഹോളി ആശംസകള്‍.....

ഹോളിക്ക് പിന്നിലേ ഐതീഹ്യം ഒന്ന് എഴുതുമോ
എനിക്ക് ഇപ്പോള്‍ അറിയില്ല..
എവിടേയോ വായിച്ചത് ഓര്‍മയുണ്ട്..
വായിച്ചത് മാത്രം ...എന്താണ് വാ‍യിച്ചത് എന്നത് മറന്നു..

Prayan പറഞ്ഞു...

ഹോളിക്ക് ഒരുപാട് ഐതിഹ്യങ്ങള്‍ ഉണ്ട്.
ഹോളിആഘോഷങ്ങള്‍ക്ക് രണ്ട് ഭാഗമുണ്ട്. ആദ്യത്തെ ദിവസം വൈകുന്നേരം നടക്കുന്ന ശിവപൂജക്ക് ശേഷം ഹോളികാദഹനം നടത്തുന്നു.ഹിരണ്യകശിപുവിന്റെയും പ്രഹ്ലാദന്റെയും കഥ അറിയുന്നതാണല്ലൊ. പ്രഹ്ലാദനെ കൊല്ലാന്‍ ഒരു വഴിയും കാണാതെ ഹിരണ്യകശിപു സഹോദരിയായ ഹോളികയെ ചെന്നു കണ്ടു.അഗ്നിക്ക് അവരെ നശിപ്പിക്കാന്‍ കഴിയില്ല എന്ന വരം
അവര്‍ നേടിയിരുന്നു. പ്രഹ്ലാദനെയും കൊണ്ട് തീകുണ്ഡത്തില്‍ പ്രവേശിച്ച ഹോളിക കത്തി നശിക്കുകയും(തനിയെ ആണെങ്കില്‍ മാത്രമെ വരം പ്രായോഗികമാവുള്ളു) പ്രഹ്ലാദന്‍ പൊള്ളലേല്‍ക്കാതെ തിരിച്ചുവരികയും ചെയ്തു എന്നാണ് കഥ.അതിന്റെ ആഘോഷമാണ് പിറ്റെ ദിവസം നടക്കുന്ന വര്‍ണ്ണച്ചൊരിച്ചില്‍.
വേറൊന്ന് പൃതു രാജാവിന്റെ കാലത്ത് ഉണ്ടായിരുന്ന ധുണ്ഡി എന്ന രാക്ഷസിയെ ആണ്‍കുട്ടികള്‍
കൂട്ടമായി ചെണ്ടകൊട്ടിയും കളിയാക്കിയും നാടുകടത്തിയതിന്റെ ഓര്‍മ്മക്കായും ഹോളി ആഘോഷിക്കുന്നുണ്ട്. അതു കാരണമാണ് കളി ഏതു തലത്തിലെത്തിയാലും ഹോളിദിവസം അതെല്ലാം കണ്ടില്ലെന്നു നടിക്കുന്നത്
വൃന്ദാവനത്തിലെ രാധാകൃഷ്ണ സങ്കല്പമാണ് മറ്റൊരു ഐതീഹ്യം.തന്റെ നിറത്തെ ചൊല്ലി കൃഷ്ണന്‍ യശോധയോട് സങ്കടം പറഞ്ഞപ്പോള്‍ രാധയുടെ ശരീരത്തില്‍ നിനക്ക് ഇഷ്ടമുള്ള നിറം തേച്ചുകൊള്ളാന്‍ യശോധ കൃഷ്ണനെ ഉപദേശിക്കുന്നു. അങ്ങിനെയാണ് വൃന്ദാവനത്തിലെ ഹോളിയുടെ തുടക്കം.
ഇനിയുമൊരുപാട് കഥകളുണ്ട്. ഇതു തന്നെ ഒരു പോസ്റ്റായി.എന്തായാലും തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ ആഘോഷമാണ് ഹോളി.ആശംസകള്‍ക്കു നന്ദി.

കാപ്പിലാന്‍ പറഞ്ഞു...

ഹോളി ആശംസകള്‍

ശ്രീ പറഞ്ഞു...

ഹോളി ആശംസകള്‍...!
:)

Prayan പറഞ്ഞു...

കാപ്പിലാന്‍ :
ശ്രീ :
ആശംസകള്‍ക്ക് നന്ദി.

തെന്നാലിരാമന്‍‍ പറഞ്ഞു...

ഹോളീരേ...ഹോളീ...

ജ്വാല പറഞ്ഞു...

വര്‍ണ്ണങ്ങളുടെ ഉത്സവം..കഥകള്‍ പറഞ്ഞു തന്നതിനു
പ്രത്യേക നന്ദി..

കുമാരന്‍ പറഞ്ഞു...

nice pics
good lyrics
and thanks 4
the story abt holly

Prayan പറഞ്ഞു...

തെന്നാലിരാമന്‍:
ജ്വാല:
കുമാരന്‍:
നന്ദി.....

പാവപ്പെട്ടവന്‍ പറഞ്ഞു...

മനോഹരം ചിന്താപരം നല്ല എഴുത്ത് .
മനസ്സിലേക്കു വരച്ചിടുന്ന വാക്ക് പ്രയോകങ്ങള്‍ .
ആത്മാര്‍ത്ഥമായ ആശംസകള്‍