ശനിയാഴ്‌ച, മാർച്ച് 07, 2009

ആത്മാര്‍പ്പണംമുള്ളുറങ്ങുന്ന വഴിയിതെന്നവന്‍
മെല്ലെയാക്കൂ നടത്തമെന്നും
ഇന്ദ്രിയങ്ങള്‍ പരക്കെ തുറക്കുനീ
ഉള്ളതെല്ലാം അതുപോലെ കാണുവാന്‍.

കണ്ടു ഞാനോ നിറച്ചു പൂത്തുള്ളൊരു
നന്ദനം മാത്രമെങ്ങുമെങ്കിലും
മുള്ളൂറങ്ങുന്ന വഴിയിതെന്നവന്‍
മെല്ലെയാക്കൂ നടത്തമെന്നും.

പുഞ്ചിരിക്കുന്ന പൂക്കളെ മെല്ലെ
ഒന്നു തൊട്ടു തലോടി നിറുകയില്‍
കയ്യു വെച്ചും നടക്കവെ കയ് വിരല്‍
തുമ്പിലെന്തോ ഉടക്കിവലിച്ചപോല്‍.

നോവുണങ്ങാ വിര്‍ല്‍ത്തുമ്പിലൂറും
ചോര കണ്ടു തരിച്ചു ഞാന്‍ നില്‍ക്കെ
പിന്നില്‍ നിന്നും ചുമലിലമര്‍‍ന്നൊരു
കയ്യിലെന്നും കടല്‍ പോലെ സാന്ത്വനം.

മുള്ളുറങ്ങുന്ന വഴിയിതെന്നു ഞാന്‍
ചൊന്നതല്ലെ മിഴികളില്‍ പരിഭവം.
ഇന്ദ്രിയങ്ങള്‍ പരക്കെ തുറക്കുനീ
ഉള്ളതെല്ലാം അതുപോലെ കാണുവാന്‍‍.

10 അഭിപ്രായങ്ങൾ:

Prayan പറഞ്ഞു...

അവനെന്റെ എഴുത്തുകളില്‍ ഒളിഞ്ഞും തെളിഞ്ഞും എന്നുമുണ്ടായിരുന്നു.
പത്തൊന്‍പത് വയസ്സു മുതല്‍ എന്റെ ജീവിതം അവനും
അവന്റെ സംഗീതവുമാണ്.ഇന്ന് അവന്റെ പിറന്നാള്‍. ഒരുപാട്
നന്മ നേരുന്നതിനോടൊപ്പം ഈകവിത അവനു സമര്‍പ്പിതം.

വരവൂരാൻ പറഞ്ഞു...

നോവുണങ്ങാ വിര്‍ല്‍ത്തുമ്പിലൂറും
ചോര കണ്ടു തരിച്ചു ഞാന്‍ നില്‍ക്കെ
പിന്നില്‍ നിന്നും ചുമലിലമര്‍‍ന്നൊരു
കയ്യിലെന്നും കടല്‍ പോലെ സാന്ത്വനം

ഇതിൽ കുടുതൽ ഇനി എന്തുവേണം, ഒരായിരം ആശംസകൾ

വല്യമ്മായി പറഞ്ഞു...

ജന്മദിനാശംസകളും ,ഇനിയൊരുപാട് കാലമ്പരസ്പര സ്വാന്തനമായൊരു ജീവിതത്തിനാശംസകളും.

മുള്ളുകള്‍ മാത്രം കണ്ട് തുടങ്ങിയ മറ്റൊരു പ്രണയത്തെ കുറിച്ചിവിടെ http://rehnaliyu.blogspot.com/2007/11/blog-post.html

Prayan പറഞ്ഞു...

വരവൂരാന്‍:
വല്ല്യമ്മായി:
ആശംസകള്‍ക്ക് നന്ദി.വല്ല്യമ്മായി പ്രണയത്തിനിടയിലെ വാചാലമായ മൗനം മനോഹരമായ ഒരനുഭവമാണ്.

Typist | എഴുത്തുകാരി പറഞ്ഞു...

ഇനിയുമെന്നും കൂടെയുണ്ടാവട്ടെ അവനും അവന്റെ സംഗീതവും. പിറന്നാള്‍ ആശംസകള്‍.

ചിതല്‍ പറഞ്ഞു...

അതേ എന്നും കൂടേയുണ്ടാവട്ടേ ആ സംഗീതം...

അരുണ്‍ കായംകുളം പറഞ്ഞു...

എന്നും കൂടെ ഉണ്ടാവാന്‍ ഞാനും പ്രാര്‍ത്ഥിക്കാം

Prayan പറഞ്ഞു...

എഴുത്തുകാരി :
ചിതല്‍ :
അരുണ്‍ :
ആശംസകള്‍ക്ക് നന്ദി.

പാവത്താൻ പറഞ്ഞു...

മനോഹരമായ കവിത. ഭംഗിവാക്കല്ല. വളരെ നന്നായിരിക്കുന്നു ഒത്തിരി ഇഷ്ടമായി. മുന്നറിയിപ്പു തരാൻ,പിന്നെ സ്നേഹപൂർവ്വം ശാസിക്കാൻ, എല്ലാം മറന്നു സാന്ത്വനിപ്പിക്കാൻ ഒരാൾ.... അതു ഭാഗ്യം, മുജ്ജന്മ സുകൃതം.....

Prayan പറഞ്ഞു...

അല്ലെങ്കിലേ ഞാനൊരഹങ്കാരിയാണ്. അതിനിയും കൂട്ടണൊ...?