
വായില്‍ നിന്ന് വരുന്നതെല്ലാം ചവര്‍പ്പ്
വെക്കുന്നതാണെങ്കില്‍ പുളിപ്പ്.
ഉറവിടമന്വേഷിച്ചപ്പോളാണ് പല്ലില്‍
അടികാണാത്തൊരു ഗര്‍ത്തം.
ചര്മ്മവിദഗ്ധന്റെ പരസ്യം പോലെ
സുന്ദരിയായ ഭാര്യ ഉത്തരേന്ത്യക്കാരി
ദന്തരോഗവിദഗ്ധ വായില്‍ കയ്യിട്ട്
കാട്ടിയതും പറഞ്ഞതും വീട്ടില്‍
വള്ളി പുള്ളി വിടാതെ തുപ്പിയപ്പോള്‍
മോന് പറഞ്ഞു 'ചോക്ലെറ്റ് പ്രേമം.'
അവനു വേണ്ടി ചോക്ലെറ്റ് കൊണ്ട്
ഫ്രിഡ്ജ് നിറക്കുന്ന അമ്മ......
അവനു കിട്ടുന്നത് പകുതി മാത്രം.
'ഐസ് ക്രീം' മകള്‍ മകനെ തിരുത്തി.
ഡല്‍ഹിയുടെ എസ്സന്‍സ് റീചാര്‍ജ്
നെരൂലാസ് ഐസ്ക്രീമിലൂടെ
എന്ന മകളുടെ റിസര്‍ച്ച്
അമ്മയെ കൂട്ടു പിടിച്ചായിരുന്നല്ലൊ.
അപ്പോഴാണ് അടുത്ത വെടി....
ചത്തത് കീചകനെങ്കില്‍
കൊന്നത് ഭീമന്.......
കുറച്ചുദിവസമായില്ലെ
കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍
വായിലിട്ട് കൊറിക്കാന്‍ തുടങ്ങിയിട്ട്
ഒരു പല്ലല്ലെ പോയുള്ളു.......
കവിതകളുടെ ലോകത്തില്‍
'ക'യുടെ വാലുപോലുമല്ലാത്ത ഞാന്‍...
എന്റെ ഒരു പല്ലുപോയാല്‍
ഈ കവികളുടെയും മഹാകവികളുടെയും
വായിലെല്ലാം വെപ്പുപല്ലായിരിക്കുമോ....
2 അഭിപ്രായങ്ങൾ:
കവിതകളുടെ ലോകത്തില്‍
'ക'യുടെ വാലുപോലുമല്ലാത്ത ഞാന്‍...
എന്റെ ഒരു പല്ലുപോയാല്‍
ഈ കവികളുടെയും മഹാകവികളുടെയും
വായിലെല്ലാം വെപ്പുപല്ലായിരിക്കുമോ....
:)
kollaam .chinthikkanda vishayam
"സുന്ദരിയായ ഭാര്യ ഉത്തരേന്ത്യക്കാരി "
ഈ വരി കണ്‍ഫ്യൂഷനുണ്ടാക്കി.
ഭാര്യ ഉത്തരേന്ത്യക്കാരിയാണോ എന്ന്.
കവിത വായിക്കാനറിയാത്തതുകൊണ്ടാവും. :-)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ